'ദുബായ് മിഠായി നല്ലതല്ല', സഹോദരൻ പറഞ്ഞതിന്റെ അര്‍ഥം തേടി റെനീഷ

അത് നല്ല ചോക്ലേറ്റാണ് എന്ന് വിചാരിച്ച് ഒരുപാട് കഴിക്കേണ്ടെന്ന് സഹോദരൻ വ്യക്തമാക്കിയത് ബിഗ് ബോസിലെ സാഹചര്യം ഉദ്ദേശിച്ചാണെന്ന് വ്യക്തം.

Bigg Boss Malayalam season 5 Reneesha Rahimans brother Aneeshs advise hrk

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഇത് ഫാമിലി വീക്കാണ്. മത്സരാര്‍ഥികളുടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഹൗസ് സന്ദര്‍ശിക്കുകയാണ് ഇപ്പോള്‍. ഇന്ന് റെനീഷ റഹ്‍മാന്റെ കുടുംബവും ഹൗസിലേക്ക് എത്തി. ഒരു ഉപദേശം മറ്റൊരു ഉദാഹരണത്തിന്റെ രൂപത്തില്‍ റെനീഷയ്‍ക്ക് നല്‍കിയാണ് സഹോദരൻ മടങ്ങിയത്.

സെറീനയുടെ അമ്മയും ആന്റിയും മടങ്ങിയതിന് ശേഷമായിരുന്നു റെനീഷയുടെ അമ്മയും സഹോദരൻ അനീഷും അംലു എന്ന കുട്ടിയും വീട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് അമ്മയ്‍ക്കൊപ്പം റെനീഷയോട് വിശേഷങ്ങള്‍ പറയവേയാണ് ഒരു ഉപദേശം അനീഷ് നല്‍കിയത്. ദുബായ്‍യില്‍ നിന്ന് ചോക്ലേറ്റുകള്‍ ഒരുപാട് ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദുബായ്‍യില്‍ നിന്നായതുകൊണ്ട് ഒരുപാട് കഴിക്കേണ്ട. അത് അത്ര നല്ലതല്ലെന്നും ഉദാഹരണത്തിന്റെ രീതിയില്‍ അനീഷ് വ്യക്തമാക്കി. എന്താ എന്ന സംശയത്തോടെ റെനീഷ ചോദിച്ചപ്പോള്‍ ഡയബറ്റീസാകും എന്ന് തമാശയായി അനീഷ് പറഞ്ഞു. അത് നല്ല ചോക്ലേറ്റാണ് എന്ന് വിചാരിച്ച് ഒരുപാട് കഴിക്കേണ്ട, ദുബായ്‍യില്‍ നിന്ന് വന്ന മിഠായിയുടെ കാര്യം സമാധാനത്തോടെ ആലോചിക്കൂ, അധികമായാല്‍ അമൃതും വിഷം എന്നും പറയുന്നുണ്ടായിരുന്നു അനീഷ്.

ജൂലൈ രണ്ടാം തീയതിയാണ് ഫിനാലെ. 18 മത്സരാർത്ഥികളുമായാണ് ബി​ഗ് ബോസ് ഇത്തവണ ആരംഭിച്ചത്. റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാ​ഗർ സൂര്യ, വിഷ്‍ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്‍മി, ​ഗോപിക ​ഗോപി എന്നിവരാണ് അവർ. ഇതിൽ നിന്നും ഓരോരുത്തരായി എവിക്ഷനിലൂടെ പുറത്തായി. നിലവില്‍, നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് അവശേഷിക്കുന്നത്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളില്‍ വിജയിച്ച് ഗ്രാൻഡ് ഫിനാലെയില്‍ നേരിട്ട് എത്തി.

സെറീന, റിനോഷ്, ശോഭ, ജുനൈസ്, ഷിജു, അഖില്‍,  റെനീഷ, മിഥുൻ എന്നിവര്‍ ഇത്തവണ നോമിനേഷനിലുണ്ട്.

Read More: അജിത്തിന്റെ 'തുനിവി'ന് ശേഷം മഞ്‍ജു വാര്യര്‍ വീണ്ടും തമിഴില്‍

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios