Asianet News MalayalamAsianet News Malayalam

അടിവസ്ത്രത്തില്‍ രത്നങ്ങള്‍ വയ്ക്കാന്‍ പാടില്ലെന്ന് ബിഗ്ബോസ്; ബുദ്ധികൊണ്ട് ഗെയിം കളിച്ച് റെനീഷ.!

കഴിഞ്ഞ ദിവസം മത്സരത്തിന്‍റെ ഒന്നാംഘട്ടം കഴിഞ്ഞ് ഒരോരുത്തരും കണ്‍ഫഷന്‍ റൂമിലെത്തിയ കിട്ടിയ രത്നങ്ങള്‍ കാണിക്കാന്‍ ബിഗ്ബോസ് ആവശ്യപ്പെട്ടു.

bigg boss malayalam season 5 reneesha rahiman performance at third week task vvk
Author
First Published Apr 12, 2023, 12:55 PM IST | Last Updated Apr 12, 2023, 12:55 PM IST

തിരുവനന്തപുരം: ബി​ഗ് ബോസിലെ ഓരോ സീസണുകളിലെയും പ്രധാന കടമ്പയാണ് വീക്കിലി ടാസ്കുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഓരോ ആഴ്ചയിലെയും മത്സരാർത്ഥികളുടെ ബിബി ഹൗസിലെ ജീവിതം എങ്ങനെ ആകുമെന്ന് നിശ്ചയിക്കുക. അതുകൊണ്ട് തന്നെ അരയും തലയും മുറുക്കി മത്സരാർത്ഥികൾ വാശിയേറിയ പോരാട്ടമാണ് ഓരോ വീക്കിലി ടാസ്ക്കിലും നടത്തുന്നത്. ഈ സീസണിലും ഇക്കാര്യത്തിൽ മാറ്റമില്ല. വെള്ളിയാങ്കല്ല് എന്നാണ് ബി​ഗ് ബോസ് സീസൺ അഞ്ചിലെ പുതിയ വീക്കിലി ടാസ്ക്.

ഈ വീക്കിലി ടാസ്കിൽ വിഷ്ണു, മിഥുൻ, സാ​ഗർ , ജുനൈസ്, അഖിൽ മാരാർ എന്നിവർ കടൽകൊള്ളക്കാരും റെനീഷ മനീഷ, ​ഗോപിക, ദേവു, ഹനാൻ എന്നിവർ ഏഴ് സമുദ്രങ്ങൾക്കും അധിപരമായ സമുദ്ര അധികാരികളും ആയിരിക്കും. ബാക്കി ഉള്ള ഒൻപത് പേരും കടൽ വ്യാപാരികളാണ്. വ്യാപാരികൾക്ക് ഓരോരുത്തർക്കും വലിയ ബോട്ടുകളും കടൽ കൊള്ളക്കാർ ഓരോരുത്തർക്കും ചെറിയ ബോട്ടുകളും കൊളുത്തുള്ള കയറും നൽകും.  

വീടിന്റെ സർവ്വാധികാരവും സമുദ്ര അധികാരികൾക്ക് മാത്രമായിരിക്കും. കൊള്ളക്കാർക്ക് വീട്ടിൽ അധികാരം ഇല്ലെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി എവിടെയും പ്രവേശിക്കാവുന്നതാണ്. ​ഗാർഡൻ ഏരിയ വ്യാപാരികളുടെയും കൊള്ളക്കാരുടെയും ബോട്ടുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലവും ആക്ടിവിറ്റി ഏരിയ നിറയെ രത്നങ്ങൾ ഉള്ള സമുദ്രവും ആയിരിക്കും. സൈറൻ മുഴങ്ങുമ്പോൾ വ്യാപാരികൾ എല്ലാവരും ​ഗാർഡൻ ഏരിയയിൽ നിന്നും സ്വന്തം ബോട്ടുകൾ എടുത്ത് ആക്ടിവിറ്റി ഏരിയയിലെ സമുദ്രത്തിൽ പോകേണ്ടതാണ്. അവിടെ ലഭിക്കുന്ന സമയത്തിനുള്ളിൽ പരമാവധി രത്നങ്ങൾ ശേഖരിച്ച് സൂക്ഷിച്ച് രണ്ടാമത്തെ സൈറന് പുറത്തു വരേണ്ടതാണ്. 

അങ്ങനെ വരുന്ന സമയത്ത് സമുദ്രാധികാരികൾ കരംപിരിക്കുന്ന അധികാരത്തിന്റെ പ്രതീകമായി വ്യാപാരികൾ ആക്ടിവിറ്റി ഏരിയയിൽ നിന്നും പുറത്തുവന്ന ശേഷം ലിവിം​ഗ് ഏരിയയിൽ വച്ചിട്ടുള്ള ഫ്ലാ​ഗുകൾ അവരുടെ ബോട്ടുകളിൽ വയ്ക്കേണ്ടതാണ്. സമുദ്രാധികാരികൾക്ക് എല്ലാവർക്കുമായി ആകെ ആറ് ഫ്ലാ​ഗുകൾ മാത്രമായിരിക്കും ലഭിക്കുക. അതിൽ എത്ര ഫ്ലാ​ഗുകൾ ഓരോരുത്തരും സ്വന്തമാക്കണമെന്ന് അധികാരികൾ ബുദ്ധിപൂർവ്വം ആലോചിച്ച് തീരുമാനിക്കുക. വ്യാപാരികൾ ഒരേസമയം അധികാരികളുടെയും കൊള്ളക്കാരുടെയും നിരീക്ഷണത്തിൽ ആയിരിക്കും. 

വീടിന്റെ ഏത് ഭാ​ഗം ഉപയോ​ഗിക്കണമെങ്കിലും വ്യാപാരികൾ അധികാരികളെ സമീപിച്ച് ബോധ്യപ്പെടുത്തി രത്നങ്ങൾ നൽകേണ്ടതാണ്. ടാസ്കിന്റെ അവസാനം ഏറ്റവും കൂടുതൽ രത്നങ്ങൾ കൈവശം ഉള്ള വ്യക്തി ആയിരിക്കും ഈ ടാസ്കിലെ വിജയി. ആ വ്യക്തിയെ കാത്തിരിക്കുന്നത് നോമിനേഷൻ മുക്തി എന്ന സവിശേഷ നേട്ടമായിരിക്കും. 

കഴിഞ്ഞ ദിവസം മത്സരത്തിന്‍റെ ഒന്നാംഘട്ടം കഴിഞ്ഞ് ഒരോരുത്തരും കണ്‍ഫഷന്‍ റൂമിലെത്തിയ കിട്ടിയ രത്നങ്ങള്‍ കാണിക്കാന്‍ ബിഗ്ബോസ് ആവശ്യപ്പെട്ടു.  ഘട്ടത്തിൽ റെനീഷയുടെ കൈയിൽ 12 രത്നങ്ങളുണ്ട്. സെറീനയുടെ കൈയിൽ 14 ഉം. രണ്ട് ദിവസം കഴിഞ്ഞാലേ ആരാണ് വിജയി എന്ന് പറയാനാവൂ. എന്നാല്‍ ആദ്യഘട്ടത്തില്‍ റെനീഷയുടെ പ്രകടനം ശ്രദ്ധേയമായി. കടലില്‍ പോകാതെ ബുദ്ധിപരമായി കളിച്ചാണ് റെനീഷ 12 എണ്ണം നേടിയത്. കണ്‍ഫഷന്‍ റൂമില്‍ എത്തിയപ്പോള്‍ ബുദ്ധി കൊണ്ടാണോ ശക്തി കൊണ്ടാണോ കളിക്കേണ്ടത് എന്ന് റെനീഷയോട് ബിഗ്ബോസ് ചോദിച്ചത് തന്നെ റെനീഷയുടെ മിടുക്കിന്‍റെ അംഗീകാരമാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകളിലെ ഒരു നിരീക്ഷണം. 

കടൽകൊള്ളക്കാര്‍ രത്നങ്ങൾ പിടിച്ച് പറിക്കാതിരിക്കാൻ ഇന്നറിൽ വെച്ചോട്ടെയെന്ന് റെനീഷ കൺഫഷൻ റൂമിൽ ബി​ഗ് ബോസിനോട് ചോദിച്ചു. എന്നാൽ അടി വസ്ത്രങ്ങളിൽ വെക്കാൻ പറ്റില്ലെന്ന് ബി​ഗ് ബോസ് വ്യക്തമാക്കി. എന്നാല്‍ കിഴികെട്ടി സൂക്ഷിക്കട്ടെ എന്ന ആന്വേഷണത്തിന് ബുദ്ധി പൂര്‍വ്വം തീരുമാനം എടുക്കാന്‍ ബിഗ്ബോസ് ഉപദേശിച്ചു.

അതേ സമയം ഇന്നറില്‍ വച്ചാല്‍ പുരുഷന്മാര്‍ മുഴുവനായും ഉള്ള കടൽകൊള്ളക്കാരുടെ ടീം രത്നം കൈക്കലാക്കില്ലെന്ന ധാരണയിലാണ് റെനീഷ ഇത്തരം ഒരു ചോദ്യം ചോദിച്ചതെന്നും. ഇനി ഇത്തരം പരിശോധന വന്നാല്‍ സ്ത്രീ എന്ന പരിഗണന കിട്ടും എന്നും റെനീഷ ചിന്തിച്ചുവെന്നാണ്  സോഷ്യല്‍ മീഡിയയിലെ ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകളിലെ ഒരു നിരീക്ഷണം. 

കട്ട ഫ്രണ്ട്സായ അഞ്ജൂസ്, സെറീനയും 'ഒരു വാക്കിന്‍റെ' പേരില്‍ തെറ്റി.!

ഗോപികയെ പിന്‍വാതില്‍ വഴി കയറ്റിവിട്ടോ; ആരോപണത്തിന് മറുപടിയുമായി മുന്‍ ബിഗ്ബോസ് മത്സരാര്‍ത്ഥി.!
 

Latest Videos
Follow Us:
Download App:
  • android
  • ios