'നിന്നെ കണ്ട ഷോക്കിലാണ് ഞാൻ ദേഷ്യപ്പെട്ടത്', റോബിനോട് രജിത് വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്
ഷോയില്‍ പരസ്‍പരം കണ്ടപ്പോള്‍ ആദ്യം തോന്നിയ കാര്യങ്ങളെ കുറിച്ച് റോബിനും രജിത്തും സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടു.
ബിഗ് ബോസില്‍ 'ബിബി ഹോട്ടലെ'ന്ന ടാസ്‍കാണ് കഴിഞ്ഞ ആഴ്‍ച നടന്നത്. 'ബിബി ഹോട്ടല്‍' ടാസ്‍ക് തുടങ്ങിയതോടെയാണ് ഹൗസില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. മത്സരാര്‍ഥികള്‍ വിവിധ ജോലിക്കാരായി എത്തിയതോടെ ടാസ്‍കില്‍ മത്സരം പൊടിപാറി. അപ്രതീക്ഷിത അതിഥികളായി ടാസ്‍കില്‍ മുൻ താരങ്ങളായ ഡോ. റോബിൻ രാധാകൃഷ്‍നും ഡോ. രജിത്ത് കുമാറും എത്തിയതോടെ വലിയ വഴിത്തിരിവാണ് ഉണ്ടായത്.
ഷോയില്‍ പരസ്‍പരം കണ്ടപ്പോള്‍ ആദ്യം തോന്നിയ കാര്യങ്ങളെ കുറിച്ച് റോബിനും രജിത്തും സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഞാൻ ഇങ്ങനെ നോക്കുമ്പോഴാണ് സഹ്യപര്‍വം നില്‍ക്കുംപോലെ, ആന നില്‍ക്കുംപോലെ നീ ഇങ്ങനെ നില്‍ക്കുന്നത് കാണുന്നത് എന്നാണ് റോബിനോട് വീഡിയോയുടെ തുടക്കത്തില്‍ രജിത് കുമാര്‍ പറയുന്നത്. എന്റെയമ്മോ, ഇവനാ, ഈ എക്സ്‍പ്രഷൻ താൻ കാണിച്ചാ എന്റെ ഗ്യാസ് പോകില്ലേ. ഞാനങ്ങ് എയറു പിടിക്കാൻ തുടങ്ങി. സത്യം പറയാലോ അനു വന്ന് മാലയിട്ടപ്പോള്‍ എനിക്ക് മറ്റേ കലി വന്നതാണ് ഞാൻ അതിലോട്ട് ഡൈവേര്‍ട്ട് ചെയ്‍തത്. നീ ഇവിടെ ഇല്ലാതിരുന്നെങ്കില്‍ അനു ഒരു കൈകൊണ്ട് മാലയിട്ടതിന് സന്തോഷത്തോടെ ഞാൻ വന്നേനെ. കുറ്റം പറയേണ്ട ആവശ്യമില്ല എനിക്ക്.
നിന്നെ കണ്ട ഷോക്ക് മാറ്റേണ്ടേ. ഇത് മാറ്റണമെങ്കില്‍ തനിക്ക് എവിടെയെങ്കിലും ദേഷ്യം കൊടുത്തേ പറ്റൂ. അങ്ങനെയാണ് ഒറ്റ കൈ കൊണ്ട് മാലയിട്ടോയെന്ന് പറഞ്ഞ് ഞാൻ ദേഷ്യപ്പെടുന്നു. ഒടുവില്‍ എന്റ ദേഷ്യം തീര്‍ത്ത ശേഷമാണ് ബ്രോ എന്നെ കെട്ടിപ്പിടിക്കുന്നത് എന്നും രജിത് കുമാര്‍ പറഞ്ഞു. ഇതിനു മുമ്പ് സംസാരിക്കാത്തത് നല്ലതായെന്നായിരുന്നു ഇതിന് റോബിന്റെ മറുപടി.
ബിഗ് ബോസ് നിയമങ്ങള്‍ക്ക് വിരുദ്ധമായി പെരുമാറിയതിന്റെ പേരില്‍ ഡോ. റോബിൻ രാധാകൃഷ്‍ണന് കഴിഞ്ഞ ദിവസം പുറത്തുപോകേണ്ടിയും വന്നിരുന്നു. 'ബിബി ഹോട്ടല്‍ ടാസ്‍കി'ല്‍ തങ്ങള്‍ക്ക് എത്ര പോയന്റുകള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കവേ മാരാരും ജുനൈസും തമ്മില്‍ തര്‍ക്കമുണ്ടായി. ജുനൈസിനെ അഖില്‍ തള്ളുകയും ചെയ്‍തു. മാരാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ബഹളമാണ് ഡോ. റോബിൻ രാധാകൃഷ്‍ണന്റെ പുറത്താക്കലിലേക്ക് നയിച്ചത്.