രജിത്ത് കുമാറിന്‍റെ പൈസ പിടിച്ചുപറിക്കാന്‍ ശ്രമിച്ച് സാഗര്‍; ടാസ്കിനിടയില്‍ നാടകീയ സംഭവങ്ങള്‍.!
തടവ് ചാടിവന്ന രണ്ട് ക്രിമിനലുകളായ ബിഗ്ബോസ് വീട്ടിലെ പെര്‍ഫോമന്‍സ് നടത്തുന്നയാള്‍ എന്നതാണ് തന്‍റെ റോള്‍ എന്നും. അതിനാല്‍ തനിക്ക് ഇത് ചെയ്യാം എന്നുമാണ് സാഗര്‍ പറഞ്ഞത്.
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 അമ്പത് ദിവസം പിന്നിട്ടതിന് പിന്നാലെ ബിഗ്ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ ടാസ്ക് ബിബി ഹോട്ടല്‍ എന്നതായിരുന്നു. ഇതിനെ തുടര്‍ന്ന് മുന്‍ ബിഗ്ബോസ് ഷോയിലെ താരങ്ങളായിരുന്നു രജിത്ത് കുമാറും, ഡോ.റോബിനും ബിഗ്ബോസ് വീട്ടിലേക്ക് അതിഥികളായി എത്തി.
ഇതിനെ തുടര്‍ന്ന് ആദ്യ ദിവസം രാത്രി ബസറിന് ശേഷം മത്സരാര്‍ത്ഥികള്‍ക്ക് അതിഥികള്‍ക്ക് ടിപ്പ് കൊടുക്കാനുള്ള സമയത്തിലാണ് നാടകീയ സംഭവം ഉണ്ടായത്. മത്സരാര്‍ത്ഥിയായ സാഗര്‍ രജിത്തിന്‍റെ കൈയ്യിലെ ബിഗ്ബോസ് ഡോളറുകള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതില്‍ ബിഗ്ബോസ് വീട് രണ്ട് തട്ടിലായി.
തടവ് ചാടിവന്ന രണ്ട് ക്രിമിനലുകളായ ബിഗ്ബോസ് വീട്ടിലെ പെര്‍ഫോമന്‍സ് നടത്തുന്നയാള്‍ എന്നതാണ് തന്‍റെ റോള്‍ എന്നും. അതിനാല്‍ തനിക്ക് ഇത് ചെയ്യാം എന്നുമാണ് സാഗര്‍ പറഞ്ഞത്. സാഗറിനെ ഈ കാര്യത്തില്‍ മറ്റൊരു അതിഥിയായ റോബിന്‍ അനുമോദിക്കുന്നതും കാണാം. എന്നാല്‍ ബിഗ്ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ക്കിടയിലെ ഇത് നടത്താന്‍ പാടുള്ളൂവെന്നാണ് പലരും പറഞ്ഞത്.
ഷിജുവും, അഖിലും സാഗറിനെതിരെ നീങ്ങി. എന്നാല്‍ സെറീന സാഗറിനെ പിന്തുണച്ച് രംഗത്ത് എത്തി. സാഗര്‍ ചെയ്തത് ശരിയായില്ല എന്നാണ് അനു വാദിച്ചത്. റെനീഷ പക്ഷെ സാഗറിനെ ഭാഗികമായി പിന്തുണച്ചു. പക്ഷെ അതിഥിയായ രജിത്ത് കുമാര്‍ എന്നാല്‍ ഈ സംഭവത്തോടെ ഹോട്ടലില്‍ തനിക്ക് സുരക്ഷയില്ലെന്ന വാദം ഉയര്‍ത്തി. ഇതോടെ വീട്ടിലെ അംഗങ്ങള്‍ എല്ലാം ഹോട്ടലിന്‍റെ സെക്യൂരിറ്റിയിലേക്ക് നീങ്ങി. പ്രത്യേകിച്ച് മാനേജര്‍ ജുനൈസിനെതിരായി ചോദ്യ ശരങ്ങള്‍.
ഇതിന് പിന്നാലെ അഖില്‍ താന്‍ സെക്യൂരിറ്റി പണി രാജിവയ്ക്കുകയാണെന്ന് ബിഗ്ബോസിനോട് പറഞ്ഞ ശേഷം ജുനൈസിനെ അറിയിച്ചു.
'മുഖംമൂടിയണിഞ്ഞാണോ നടക്കുന്നത്?', മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിച്ച് ജുനൈസ്
ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!