Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് മത്സരാര്‍ഥികളെ ഇഷ്‍ടപ്പെടാൻ കാരണം ഇതൊക്കെയാണോ?

മത്സരാര്‍ഥികളുടെ ശക്തമായ പ്രസ്‍താവനകളും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Bigg Boss Malayalam season 5 promo out hrk
Author
First Published Jun 15, 2023, 4:35 PM IST | Last Updated Jun 15, 2023, 4:35 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈഫ് ഗ്രാൻഡ് ഫിനാലെയിലേക്ക് അടുക്കുകയാണ്. ഇനി പതിനെട്ട് ദിവസങ്ങളാണ് ഉള്ളത്. ടിക്കറ്റ് ടു ഫിനാലേയിലേക്കുള്ള അവസരത്തിനായി ടാസ്‍കുകള്‍ മത്സരാര്‍ഥികള്‍ ആവേശപൂര്‍വം പങ്കെടുക്കുകയാണ് ഇപ്പോള്‍. ബിഗ് ബോസ് ഹൗസിലെ രസകരമായ സംഭവങ്ങളും ശക്തമായ പ്രസ്‍താവനകളും ഉള്‍പ്പെടുത്തി ഒരു പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ് ഇപ്പോള്‍.

അഖില്‍ മാരാര്‍, വിഷ്‍ണു, ജുനൈസ്, നാദിറ, ഷിജു, സെറീന, മിഥുൻ, റിനോഷ്, റെനീഷ എന്നിവര്‍ ബിഗ് ബോസ് വീട്ടില്‍ പറഞ്ഞ ശക്തമായ പ്രസ്‍താവനകളും വാക്കുകളും ആവേശം തോന്നുവിധം ഉള്‍പ്പെടുത്തിയിരിക്കുകയാണ് പ്രൊമൊ. രസകരമായ നിമിഷങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ടിക്കറ്റ് ടു ഫിലാലെ ലഭിക്കാനുള്ള ടാസ്‍കുകളുടെ ഗൗരവം വ്യക്തമാക്കുന്ന ഒരു പ്രസ്‍താവന ബിഗ് ബോസിന്റേതായും പ്രൊമൊയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മത്സരാര്‍ഥികള്‍ തയ്യാറായിക്കഴിഞ്ഞുവെന്നതിന്റെ കൃത്യമായ സൂചനയാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്.

ടിക്കറ്റ് ടു ഫിനാലെയിലെ മൂന്ന് ടാസ്‍കുകള്‍ അവസാനിച്ചപ്പോള്‍ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് നാദിറയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാദിറ ആകെ രണ്ട്  പോയിന്‍റ് മാത്രമാണ് നഷ്‍ടപ്പെടുത്തിയത്. നേടിയത് ആകെ 28 പോയിന്‍റുകളും. രണ്ടാം സ്ഥാനത്ത് 22 പോയിന്‍റുകളുമായി ടാസ്‍കില്‍ റിനോഷും തൊട്ടുപിന്നാലെ 18 പോയിന്‍റുകളുമായി സെറീനയുമാണ് ഉള്ളത്.

'അണ്ടര്‍വേള്‍ഡ്' എന്ന ടാസ്‍കില്‍ അഖില്‍ മാരാര്‍ വൻ തിരിച്ചുവരവ് നടത്തുകയും ചെയ്‍തിരുന്നു. സ്വിമ്മിംഗ് പൂളിലുള്ള നാണയങ്ങളില്‍ സ്വന്തം ചിത്രം ആലേഖനം ചെയ്‍തതത് കണ്ടെത്തുകയായിരുന്നു ഓരോ മത്സരാര്‍ഥിയും ചെയ്യണ്ടത് എന്ന് വ്യക്തമാക്കിയിരുന്നു.  ഇതിനായി എടുക്കുന്ന സമയം കണക്കാക്കിയാണ് ടാസ്‍കിലെ വിജയികളുടെ ക്രമം നിശ്ചയിച്ചത്. വെറും 27 സെക്കന്‍ഡുകള്‍ മാത്രമെടുത്തത് ടാസ്‍കില്‍ അഖില്‍ ഒന്നാമതെത്തിയത്.

Read More: 'നാദിറയോട് ശോഭ താല്‍പര്യം കാട്ടിയതിന്റെ കാരണം', അഖിലിന്റെ വിലയിരുത്തല്‍ ഇങ്ങനെ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios