മാരാര്‍ക്ക് നിലനില്‍ക്കാനായതിന്റെ കാരണം ചൂണ്ടിക്കാട്ടി സംവിധായകൻ ഒമര്‍

അഖില്‍ മാരാറിന് എതിര്‍പ്പുകളുണ്ടായെങ്കിലും നിലനില്‍ക്കാനായതിന്റെ കാരണം ഒമര്‍ വ്യക്തമാക്കുന്നു.

 

Bigg Boss Malayalam season 5 Omar says hrk

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന് പരസ്‍പരമുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഗെയിമിന് പുറത്തേക്കുപോകുന്നില്ല എന്നതാണ്. മത്സരാര്‍ഥികള്‍ പലപ്പോഴും വാക്ക് തകര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും പിന്നീട് അവര്‍ പ്രശ്‍നം പരിഹരിക്കുന്നതും പ്രേക്ഷകര്‍ കണ്ടും. വൈരാഗ്യബുദ്ധിയോടെ പെരുമാറാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഈ പ്രത്യേകതകൊണ്ടാണ് അഖില്‍ മാരാര്‍ക്ക് ഹൗസില്‍ നിലനില്‍ക്കാനായത് എന്ന ഒരു അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഒമര്‍ ലുലുവും.

പുറത്തുപോയ മത്സരാര്‍ഥികള്‍ ഗ്രാൻഡ് ഫിനാലേയുടെ ഭാഗമായി തിരിച്ചെത്തിയിരുന്നു. റെനീഷയുമായി സംസാരിക്കവേയാണ് ഒമര്‍ ലുലു തന്റെ നിരീക്ഷണം പങ്കുവെച്ചത്. ഇവിടെ എല്ലാവരും ഒരുപോലത്തെ ആള്‍ക്കാരാണെന്ന് സംവിധായകൻ ഒമര്‍ ലുലുവിനോട് റെനീഷ വ്യക്തമാക്കി. നമ്മള്‍ എല്ലാവരും വഴക്കുണ്ടാക്കും, അപ്പോള്‍ തന്നെ പരിഹരിക്കും. ശരിക്കും ഇവരൊക്കെ പുറത്തും ഇങ്ങനെയാണ്. അതുപക്ഷേ എത്രപേര്‍ക്ക് അംഗീകരിക്കാൻ പറ്റുമെന്ന് തനിക്ക് അറിഞ്ഞുകൂടാ എന്നും റെനീഷ വ്യക്തമാക്കിയപ്പോഴാണ് ഒമര്‍ ലുലു അഖില്‍ മാരാറിന് വീട്ടില്‍ നില്‍ക്കാനായതിന്റെ കാരണത്തെ കുറിച്ചും തന്റെ അഭിപ്രായം പറഞ്ഞത്.

ഇത്തവണ നല്ല മത്സരാര്‍ഥികള്‍ ആയതുകൊണ്ടാണ് അഖിലിന് നില്‍ക്കാനായത് എന്നായിരുന്നു ഒമര്‍ ലുലു റെനീഷ റഹിമാനോട് അഭിപ്രായപ്പെട്ടത്. പുറത്തുപോകേണ്ട രണ്ട് സാഹചര്യങ്ങളുണ്ടായിരുന്നു. പക്ഷേ എല്ലാ മത്സരാര്‍ഥികളും അടിപൊളിയാണ്. പൊറുക്കാനും ക്ഷമിക്കാനും തയ്യാറാണ് എന്നും പറഞ്ഞു ഒമര്‍.

ബിഗ് ബോസില്‍ നിന്ന് ഇന്ന് ആരു പുറത്താകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഇന്ന് ഒരു എവിക്ഷനുണ്ടാകുമെന്ന് പ്രൊമൊ വീഡിയോയില്‍ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, സെറീന, ഷിജു,  ശോഭ എന്നിവരാണ് നിലവില്‍ വീട്ടില്‍ ഉള്ളത്. എന്തായാലും ഗ്രാൻഡ് ഫിനാലെയുടെ തൊട്ടരികെ ആര് പുറത്തായാലും നിര്‍ണായകമാണ്.

Read More: മാസായി ശിവകാര്‍ത്തികേയൻ വരുന്നൂ, 'മാവീരന്റെ' ട്രെയിലര്‍ അപ്‍ഡേറ്റ് പുറത്ത്

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios