Asianet News MalayalamAsianet News Malayalam

വെല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഒമര്‍ ലുലു ബിഗ്ബോസ് വീട്ടില്‍ നിന്നും പുറത്തായി.!

ശ്രുതി, റെനീഷ, സെറീന, ശോഭ, ഒമര്‍ ലുലു, ജുനൈസ്, ഷിജു എന്നിവരാണ് എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. അതില്‍ ഷിജുവിനെ കഴിഞ്ഞ ദിവസം തന്നെ മോഹന്‍ലാല്‍ സെയ്ഫാണെന്ന് അറിയിച്ചിരുന്നു. 

bigg boss malayalam season 5 omar lulu evicted from bigg boss house vvk
Author
First Published May 7, 2023, 10:19 PM IST | Last Updated May 7, 2023, 10:24 PM IST

തിരുവനന്തപുരം: ബിഗ്ബോസ് വീട്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സംവിധായകന്‍ ഒമര്‍ ലുലു ബിഗ്ബോസ് വീട്ടില്‍ നിന്നും പുറത്തായി.മൂന്നാഴ്ചയാണ് ഒമര്‍ ബിഗ്ബോസ് വീട്ടില്‍ തുടര്‍ന്നത്. കഴിഞ്ഞ തവണയും ഒമര്‍ നോമിനേഷനില്‍ എത്തിയിരുന്നു. 

ശ്രുതി, റെനീഷ, സെറീന, ശോഭ, ഒമര്‍ ലുലു, ജുനൈസ്, ഷിജു എന്നിവരാണ് എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. അതില്‍ ഷിജുവിനെ കഴിഞ്ഞ ദിവസം തന്നെ മോഹന്‍ലാല്‍ സെയ്ഫാണെന്ന് അറിയിച്ചിരുന്നു. ഇത്തവണ ആദ്യം തന്നെ ശ്രുതി സെയ്ഫാണ് എന്ന് മോഹന്‍ലാല്‍ അറിയിച്ചു. അതിന് പിന്നാലെ ശോഭ സെയ്ഫാണ് എന്ന് മോഹന്‍ലാല്‍ അറിയിച്ചു. പിന്നീട് റെനീഷയും സെയ്ഫാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

പിന്നീട് സെറീനയും, ഒമറും, ജുനൈസും ആണ് അവശേഷിച്ചത്. ഇവര്‍ക്ക് ഒരോരുത്തര്‍ക്കും ഒരോ കുക്കീസ് നല്‍കി. അത് സാഗറും, ശോഭയും, റെനീഷയും പൊളിച്ച് നോക്കി. പിന്നീട് ആരാണ് പുറത്താണ് പോകുക എന്ന് മോഹന്‍ലാല്‍ വീട്ടിലുള്ളവരോട് ചോദിച്ചു. കൂടുതല്‍പ്പേര്‍ ഒമറിന്‍റെ പേരാണ് പറഞ്ഞത് രണ്ടാം സ്ഥാനത്ത് ജുനൈസും. ഒടുവില്‍ ശോഭ അത് വെളിപ്പെടുത്തി ഒമറിന്‍റെ പേരാണ് എവിക്ടായത്. 

അവസാനം പോകുന്നതിന് മുന്‍പ് ശോഭയുമായി ചേര്‍ന്ന് കളിക്കാന്‍ മിഥുന് ഉപദേശം നല്‍കാനും ഒമര്‍ മറന്നില്ല. ഒപ്പം തന്നെ തമാശയ്ക്ക് ജുനൈസിനെയും ശോഭയെയും പൂളില്‍ ഇടുകയും ചെയ്തു ഒമര്‍. 

'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രത്തിലൂടെ സംവിധായകനായതാണ് ഒമര്‍ ലുലു. ഒമര്‍ ലുലു ഇതുവരെ അഞ്ച് സിനിമകളാണ് ആകെ ഒരുക്കിയിരിക്കുന്നത്. 'ഹാപ്പി വെഡ്ഡിംഗി'ന് ശേഷം സംവിധാനം ചെയ്‍ത 'ചങ്ക്സും' വൻ ഹിറ്റായി മാറി. 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ ഗാനം വൻ ഹിറ്റായി മാറിയത് ഒമര്‍ ലുലുവിനെ രാജ്യത്തിന്റെയാകെ ശ്രദ്ധയിലെത്തിച്ചു.

'ധമാക്ക' എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഒമര്‍ ലുലുവിന്റേതായി ഏറ്റവും അവസാനമായി എത്തിയത് 'നല്ല സമയം' ആയിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‍ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്സൈസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ ചിത്രം തിയറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

എന്നാല്‍ എക്സൈസ് വകുപ്പ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൊലപാതക രംഗങ്ങളുള്ള സിനിമകളിൽ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരിൽ അഭിനേതാവിനും സംവിധായകനുമെതിരെ കേസെടുക്കേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചിരുന്നു. സിനു സിദ്ധാർഥായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. ബാബു ആന്റണി ചിത്രമായി 'പവര്‍ സ്റ്റാര്‍' ഒമര്‍ ലുലു പ്രഖ്യാപിച്ചിട്ടുണ്ട്.

അഖില്‍ മാരാര്‍ ബുള്ളിയിംഗ് ചെയ്യുന്നു: മോഹന്‍ലാലിനോട് പരാതി പറഞ്ഞ് ശോഭ

'ജനങ്ങള്‍ എല്ലാം കാണുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല': വീട്ടിലുള്ളവര്‍ക്ക് ഉപദേശം നല്‍കി മോഹന്‍ലാല്‍

Latest Videos
Follow Us:
Download App:
  • android
  • ios