നാല് പേര്‍ സേഫ്, ഇന്നത്തെ എവിക്ഷന്‍ പ്രഖ്യാപനം മറ്റ് നാല് പേരില്‍ നിന്ന്
എട്ട് പേരാണ് കഴിഞ്ഞ വാരത്തിലെ ലിസ്റ്റില്‍ ഉണ്ടായിരുന്നത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഇന്ന് പതിനൊന്നാം വാരത്തിലേക്ക് കടക്കുകയാണ്. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് അവശേഷിക്കുന്നത് ഇനി കേവലം നാല് ആഴ്ചകള്‍ മാത്രം. അതേസമയം പതിനൊന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഇന്നത്തെ എവിക്ഷനില്‍ ആര് പുറത്ത് പോകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
എട്ട് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവര്‍. എവിക്ഷന്‍ പ്രഖ്യാപിച്ചില്ലെങ്കിലും ലിസ്റ്റിലെ നാല് പേര്‍ ഇത്തവണ സേഫ് ആണെന്ന് ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. റെനീഷ, ജുനൈസ്, ഷിജു, സെറീന എന്നിവരാണ് സേഫ് ആയത്. ഇതില്‍ ഷിജുവിന്‍റെ നോമിനേഷന്‍ ഫലമാണ് ശനിയാഴ്ചയിലെ സര്‍പ്രൈസ്. ഇതോടെ എട്ട് പേര്‍ ഉണ്ടായിരുന്ന നോമിനേഷന്‍ ലിസ്റ്റ് നാല് പേരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അനിയന്‍ മിഥുന്‍, അനു, നാദിറ, അഖില്‍ മാരാര്‍ എന്നിവരാണ് നോമിനേഷനില്‍ നിലവില്‍ അവശേഷിക്കുന്നത്. ഇതില്‍ ആരാണ് ഇന്ന് പുറത്താവുകയെന്ന കാര്യം ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ പ്രഖ്യാപിക്കും.
ഒരാളാണ് പുറത്താവുകയെങ്കില്‍ 10 പേരാണ് സീസണ്‍ 5 ല്‍ അവശേഷിക്കുക. ഇതില്‍ അന്തിമ അഞ്ചില്‍ വരിക എന്നതാവും പിന്നീടുള്ള രണ്ട് വാരങ്ങളില്‍ ഓരോ മത്സരാര്‍ഥിക്കും മുന്നിലുള്ള പ്രധാന ലക്ഷ്യം. ബിഗ് ബോസ് ടൈറ്റില്‍ കഴിഞ്ഞാല്‍ മത്സരാര്‍ഥികള്‍ ഏറെ ആഗ്രഹിക്കുന്നത് ഫൈനല്‍ ഫൈവിലെ സ്ഥാനം ആണ്. ഒരു സീസണിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് മത്സരാര്‍ഥികളായി ഇടംപിടിക്കാനുള്ള അവസരമാണ് അത്. അതേസമയം മുന്നോട്ടുള്ള വാരങ്ങളില്‍ മത്സരാവേശം മുറുകുമെന്ന് ഉറപ്പാണ്. പുതിയ നോമിനേഷന്‍ ലിസ്റ്റിലേക്കുള്ള നോമിനേഷന്‍ നാളെ നടക്കും.
ALSO READ : മാപ്പ് കുറേയായി പറയുന്നുവെന്ന് അഖില്‍ മാരാര്‍; മാപ്പ് പറയേണ്ടെന്ന് മോഹന്‍ലാല്‍
WATCH VIDEO : 'മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്': ശ്രുതി ലക്ഷ്‍മി അഭിമുഖം