തര്‍ക്കത്തിനിടെ നാദിറ അശ്ലീല ആംഗ്യം കാണിച്ചെന്ന് റെനീഷ റഹ്‍മാൻ

നാദിറ റെനീഷയെ അശ്ലീല ആംഗ്യം കാട്ടിയത് ശരിയല്ലെന്ന് മറ്റുള്ളവരും.

Bigg Boss Malayalam Season 5 Nadira Reneesha conflict hrk

ബിഗ് ബോസില്‍ തന്നോട് നാദിറ അശ്ലീല ആംഗ്യം കാട്ടിയെന്ന് റെനീഷ. ഒരു തര്‍ക്കത്തിനിടെ തന്നോട് നാദിറ ശകാര വാക്കുകള്‍ പറഞ്ഞെന്നും റെനീഷ ആരോപിച്ചു. താൻ നാദിറയോട് സംസാരിച്ചത് മര്യാദയോടെ ആയിരുന്നുവെന്നും റെനീഷ പറഞ്ഞു. നാദിറ ചെയ്‍തത് ശരിയായില്ലെന്ന് മനീഷയടക്കമുള്ള മറ്റ് മത്സരാര്‍ഥികളും പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ മത്സരാര്‍ഥികളുടെ കലാപ്രാവീണ്യം അടയാളപ്പെടുത്തുന്ന പുതിയ ഒരു ടാസ്‍കാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളിലെ ഒരു കഥാപാത്രം രണ്ട് പേര്‍ക്കെന്ന തരത്തില്‍ ഡാൻസ് ചെയ്യുക എന്നതായിരുന്നു ടാസ്‍ക്. മനോഹരമായി ഓരോരുത്തരും ടാസ്‍കില്‍ പങ്കെടുത്തു. 'സമ്മര്‍ ഇൻ ബത്ത്‍ലഹേം' എന്ന ചിത്രത്തിലെ കഥാപാത്രം 'ആമി'യായി വേഷമിട്ട സെറീനയുടെയും നാദിറയുടെയും പ്രകടനത്തിന്റെ വിലയിരുത്തലില്‍ പറഞ്ഞ ഒരു കമന്റ് തര്‍ക്കത്തിന് കാരണമാകുകയും ചെയ്‍തു.

ഓരോ മത്സരാര്‍ഥിക്കും വ്യത്യസ്‍ത മൂല്യങ്ങളുള്ള 200 കോയിനുകളാണ് ബിഗ് ബോസ് നല്‍കിയിരുന്നത്. ഓരോരുത്തരുടെയും യുക്തി പോലെ ഓരോ മത്സരാര്‍ഥിയുടെയും പ്രകടനം വിലയിരുത്തി കോയിൻ നല്‍കാം എന്നുമായിരുന്നു. 'ആമി' എന്ന കഥാപാത്രമായി ഡാൻസ് ചെയ്‍ത സെറീനയുടെയും നാദിറയുടെയും പ്രകടനം വിലയിരുത്തുമ്പോള്‍ പറഞ്ഞ കമന്റ് പിന്നീട് തര്‍ക്കത്തിന് കാരണമായി. ഇത്രയും ബ്യൂട്ടി ക്വീനിന്റെ കൂടെ പിടിച്ചുനിന്നില്ലേ നാദിറായെന്ന് ശ്രുതി ലക്ഷ്‍മി മിസ് കേരളയായ സെറീനയെ ഉദ്ദേശിച്ച് പറഞ്ഞതാണ് വിവാദമായത്.

എന്നാല്‍ മത്സരം കഴിഞ്ഞ് ഇതിനെ കുറിച്ച് നാദിറ ശ്രുതി ലക്ഷ്‍മിയോട് പരിഭവം പറഞ്ഞു. പറഞ്ഞതില്‍ ഒരു മിസ്റ്റേക്ക് ഉണ്ട്. മിസ് കേരള തന്റെ മുന്നില്‍ ഒന്നുമല്ല കേട്ടോ. അത് ഇവര്‍ക്കൊക്കെ ഫീല്‍ ആയി കേട്ടോ എന്നായിരുന്നു ശ്രുതി ലക്ഷ്‍മിയോട് നാദിറ പറഞ്ഞത്. എനിക്ക് എത്താൻ കഴിയാതിരുന്ന ഒരു മേഖലയാണ് അത്, എന്നെ താരതമ്യം ചെയ്യുമ്പോള്‍ തന്നെ മിസ് ക്വീൻ എന്ന രീതിയില്‍ എന്ന് ഞാൻ പറയാറുണ്ട് എന്ന് സെറീനയെ ഉദ്ദേശിച്ച് ശ്രുതി ലക്ഷ്‍മി പറഞ്ഞു. നിനക്ക് മികച്ചത് ആയിരിക്കും എന്ന രീതിയിലാണ് പറഞ്ഞതെന്നും ക്ഷമ ചോദിക്കുന്നതായും ശ്രുതി ലക്ഷ്‍മി വ്യക്തമാക്കി. മിസ് ട്രിവാൻഡ്രത്തിന് താൻ ജഡ്‍ജ് ആയിരുന്നു എന്ന്  നാദിറ പറഞ്ഞു. ശ്രുതി ലക്ഷ്‍മിയോട് പറയാൻ തനിക്ക് സ്‍പേസ് ഉള്ളതുകൊണ്ടാണ് താൻ പറഞ്ഞത്. ഇതുപോലുള്ള ആര്‍ടിസ്റ്റ് പറയുന്നത് തനിക്ക് വളരെ പ്രധാനമാണെന്നും നാദിറ വ്യക്തമാക്കി. ഇരുവരും ആ സംസാരം പറഞ്ഞു തീര്‍ക്കുകയും ചെയ്‍തു.

റെനീഷയും സെറീനയും ഇത് കേള്‍ക്കുന്നുമുണ്ടായിരുന്നു. താൻ പറഞ്ഞത് വേദനിച്ചോ എന്ന് ചോദിച്ച് റെനീഷ നാദിറയുടെ അടുത്ത് എത്തി. റെനീഷ പറഞ്ഞത് എല്ലാവരും തമാശ എന്ന പോലെ കാണുകയും ചെയ്‍തു. താൻ അപ്പോള്‍ തന്നെ നീ പവര്‍ഫുള്‍ ആണെന്ന് പറഞ്ഞുവെന്ന് അവിടേയ്‍ക്ക് എത്തിയ സെറീന നാദിറയോടെ വ്യക്തമാക്കി. പക്ഷേ നീ പറയരുതായിരുന്നു മിസ് കേരള എന്ന് പറഞ്ഞാല്‍ സംഭവം അല്ല എന്ന്. നീ വന്ന അതേ സ്‍ട്രഗിളിലൂടെ തന്നെയായിരിക്കും ഞാൻ വേറെ രീതിയില്‍ ചെയ്‍തത് എന്നും സെറീന വ്യക്തമാക്കി. ഒരിക്കലും പക്ഷേ തന്നെ സംബന്ധിച്ച് താരതമ്യം ചെയ്യാൻ പറ്റില്ല എന്ന് നാദിറ മറുപടി പറഞ്ഞു. ജഡ്‍ജ് ആയ ഒരു ആളാണ് താൻ എന്നും നാദിറ വ്യക്തമാക്കി. എന്നാല്‍ മിസ് ക്വീൻ മത്സരത്തില്‍ ജഡ്‍ജ് ആകുന്നത് സംഭവമാണ് എന്ന് തോന്നുന്നില്ല, അര്‍ഹതയില്ലാത്ത പലരും അവിടെ ജഡ്‍ജ് ആയി വരുന്നുണ്ടെന്ന് സെറീന മറുപടി നല്‍കി. എന്നാല്‍ സോകോള്‍ഡ് ബ്യൂട്ടിയെ വിന്നര്‍ ആയി എടുക്കുന്നത് തനിക്ക് ഇഷ്‍ടമല്ലെന്ന് സെറീന തര്‍ക്കിച്ചു. ആരായിരുന്നു മിസ് ക്വീൻ 2021, ഒരു ആഫ്രിക്കനായിരുന്നുവെന്ന് സെറീന വാദിച്ചു. ആഫ്രിക്കൻ എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ഗോപിക ചോദിച്ചു.തനിക്ക് എത്താൻ കഴിയുന്ന മേഖലയാണ്, ഒട്ടും വിദൂരമല്ല എന്ന് സൗന്ദര്യ മത്സരത്തെ ഉദ്ദേശിച്ച് നാദിറ പറഞ്ഞു. എനിക്ക് ഒരു കുഴപ്പവുമില്ല, എനിക്ക് റെസ്‍പെക്ട് ഉണ്ട് എന്ന് സെറീന വ്യക്തമാക്കി.  തനിക്ക് തിരിച്ചു തരാൻ കഴിയില്ല എന്നായിരുന്നു നാദിറ മറുപടി പറഞ്ഞത്. പിന്നീട് ആഫ്രിക്കൻ പരാമര്‍ശത്തെ ചൊല്ലിയും തര്‍ക്കം നീണ്ടതോടെ മറ്റ് മത്സരാര്‍ഥികള്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു.

സെറീനയുടെ ഒരു സുഹൃത്ത് എന്ന നിലയില്‍ റെനീഷയും നാദിറയോട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. റെനീഷ സെറീനയ്‍ക്ക് വേണ്ടി സംസാരിക്കുന്നതിനെ നാദിറ ചോദ്യം ചെയ്യുകയും ചെയ്‍തിരുന്നു. പതിനെട്ട് പേരില്‍ ആര്‍ക്കു വേണേലും ഇടപെടാം എന്ന് റെനീഷ പറഞ്ഞു. റെനീഷയ്‍ക്ക് നിലപാട് ഇല്ല എന്ന് നാദിറയും പറഞ്ഞു. എനിക്ക് നിലപാട് ഇല്ല എന്ന് താൻ പറയണമെങ്കില്‍ തന്റെ നിലപാട് ഞാൻ അവസാനം വരെ കാണട്ടേയെന്ന് റെനീഷ പറഞ്ഞു. അപ്പോഴാണ് നാദിറ അശ്ലീല ആംഗ്യം കാണിച്ചത്. താൻ ഇപ്പോള്‍ എന്താണ് കാണിച്ചേ, എന്തിനാണ് ആ ആംഗ്യം കാണിക്കണം എന്ന് റെനീഷ ചോദിച്ചു. നാദിറ അങ്ങനെ ആംഗ്യം കാണിച്ചത് തെറ്റാണ് എന്നാണ് മനീഷ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞത്. ആ കുട്ടി സംസാരിച്ചതിന് അല്ലേ ഞാൻ എതിര് സംസാരിച്ചത് എന്ന് റെനീഷ പിന്നീട് പറഞ്ഞു. ഞാൻ എന്തെങ്കിലും മോശം സംസാരിച്ചോ?. പിന്നെ അവര്‍ തെറി എന്തിന് പറയണം എന്നും റെനീഷ ചോദിച്ചു.

Read More: നിത്യാ മേനൻ ചിത്രം '19(1)(എ)' മോസ്കോ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Latest Videos
Follow Us:
Download App:
  • android
  • ios