ഒന്‍പതാം ക്ലാസില്‍ സഹപാഠികള്‍ ഉപദ്രവിച്ചു 'ജീവിത ഗ്രാഫില്‍' തുറന്നു പറഞ്ഞ് നാദിറ
"എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഞാന്‍ അദ്ധ്യാപകരോട് പറയുമായിരുന്നു. എന്നാല്‍ ആണ്‍കുട്ടിയെപ്പോലെ നടക്കാനാണ് അവര്‍ ഉപദേശിച്ചത്."
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 അവസാന ആഴ്ചകളിലേക്ക് കടക്കുമ്പോള്‍ വീട്ടില്‍ അവശേഷിക്കുന്നത് പത്തുപേരാണ്. ഇവരുടെ ജീവിതാനുഭവം ഒരു ഗ്രാഫ് വരച്ച് പറയാനാണ് ബിഗ്ബോസ് ഇത്തവണ വീക്കിലി ടാസ്കായി ആവശ്യപ്പെടുന്നത്. അത്തരത്തില്‍ നാദിറയാണ് ബിഗ്ബോസ് ഷോയുടെ എഴുപത്തിയഞ്ചാം ദിവസം വന്നത്.
കാസര്‍കോഡ് കാഞ്ഞങ്ങാട് 1999ലാണ് താന്‍ ജനിച്ചത് എന്ന പൊയന്‍റില്‍ നാദിറ തന്‍റെ ജീവിത കഥ ആരംഭിച്ചു. കുടുംബത്തില്‍ ആണ്‍കുട്ടിയാണ് എന്നതിനാല്‍ വീട് നോക്കും എന്നാണ് കുടുംബം കരുതിയത്. സന്തോഷത്തോടെയാണ് അവര്‍ എന്നെ കണ്ടത്. കുട്ടിക്കാലത്ത് തന്നെ ഞാന്‍ തെരഞ്ഞെടുക്കുന്ന കളിപ്പാട്ടം പോലും പാവകളായിരുന്നു. ചെറിയ ക്ലാസില്‍ പോലും ഞാന്‍ പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഞാന്‍ കൂട്ടുകൂടിയത്.
ഏഴാം ക്ലാസിന് ശേഷം ഞാന്‍ സ്കൂള്‍ മാറിയിരുന്നു. മിക്സ്ഡ് സ്കൂള്‍ ആണെങ്കിലും ആണ്‍കുട്ടികള്‍ മാത്രമാണ് ക്ലാസില്‍ ഉണ്ടായിരുന്നത്. അവര്‍ സ്വന്തം ഉപ്പയുടെ മുന്നില്‍ വച്ച് പോലും 'ചാന്തുപൊട്ടെ' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് വിളിച്ചത് വേദനിപ്പിക്കുന്ന അനുഭവമായിരുന്നു. മിക്കപ്പോഴും ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. ഒപ്പമുള്ള സഹപാഠികള്‍ എന്നെ ഒപ്പം ചേര്‍ക്കില്ലായിരുന്നു.
എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഞാന്‍ അദ്ധ്യാപകരോട് പറയുമായിരുന്നു. എന്നാല്‍ ആണ്‍കുട്ടിയെപ്പോലെ നടക്കാനാണ് അവര്‍ ഉപദേശിച്ചത്. ഒരു ദിവസം എന്‍റെ ക്ലാസിലെ തന്നെ എട്ടോളം ആണ്‍കുട്ടികള്‍ ഒരു ദിവസം എന്നെ 'സെക്ഷ്വലി റേപ്പ്' എന്ന രീതിയില്‍ ആക്രമിച്ചു. എന്‍റെ വസ്ത്രം കീറി. എന്‍റെ സെക്ഷ്വല്‍ ഓര്‍ഗന്‍ എന്താണ് എന്ന് നോക്കാനാണ് അവര്‍ ശ്രമം നടത്തിയത്. എന്നെ ഫിസിക്കലി ആക്രമിച്ചു. ഇന്നും വേദനിപ്പിക്കുന്ന അനുഭവമാണ് അത്. അന്ന് സ്റ്റാഫ് റൂമിലേക്ക് ഒരു ബാഗ് പൊത്തിപ്പിടിച്ചാണ് ഞാന്‍ പോയത്.
അന്ന് അവിടുത്തെ ഒരു അദ്ധ്യാപകരും ആ കുട്ടികളെ വിളിച്ച് ശാസിക്കാന്‍ പോലും തയ്യാറായില്ല എന്നത് സങ്കടകരമാണ്. എന്നെ പറഞ്ഞ് തിരുത്താനാണ് അവര്‍ നോക്കിയത്. തുടര്‍ന്ന് ഒരു ആത്മഹത്യ ശ്രമം ഞാന്‍ നടത്തി. തുടര്‍ന്ന് പ്ലസ്ടു എത്തിയപ്പോഴാണ് സോഷ്യല്‍ മീഡിയ സാന്നിധ്യത്താലും മറ്റും ഞാന്‍ ആരാണെന്ന് ഞാന്‍ മനസിലാക്കിയത്.
പിന്നീട് കോളേജ് ജീവിതവും, പ്രണയവും, പ്രണയം വേര്‍പിരിഞ്ഞതും. അടുത്ത അമ്മയെ പോലെ കരുതിയ ട്രാന്‍സ്ജെന്‍ററുടെ മരണവും എല്ലാം നാദിറ പറയുന്നു. ബിഗ്ബോസ് വേദിയില്‍ എത്തിയത് വലിയ നേട്ടമായി തന്‍റെ 'ജീവിത ഗ്രാഫില്‍' വരച്ച നാദിറ. വീട്ടില്‍ ഒരു ട്രാന്‍സ് വ്യക്തിത്വം ഉണ്ടെങ്കില്‍ അത് അഭിമാനാമായി കാണുവാന്‍ ശ്രമിക്കണം എന്ന സന്ദേശം സമൂഹത്തിന് നല്‍കിയാണ് തന്‍റെ ഗ്രാഫ് അവസാനിപ്പിച്ചത്. 'അവനില്‍ നിന്നും അവളിലേക്കുള്ള ദൂരം' എന്നാണ് നാദിറ തന്‍റെ 'ജീവിത ഗ്രാഫിന്' നല്‍കിയ പേര്.
'കൊല്ലം ടൗണില്‍വെച്ച് അവള്‍ ഉമ്മവെച്ചു, അഖില്‍ മാരാര്‍ പറയുന്നു
'ഇങ്ങനെയെങ്കില്‍ ഞാൻ ഇറങ്ങിപ്പോകും', ജുനൈസിന്റെ നോമിനേഷനില്‍ അഖില്‍ മാരാര്‍- വീഡിയോ
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി