'നാദിറയെ ഓര്‍ത്ത് ഞങ്ങള്‍ക്കും അഭിമാനം തോന്നുന്നു', പണപ്പെട്ടിയിലെ പണം സ്വീകരിച്ചതിനെ കുറിച്ചും മോഹൻലാല്‍
പണപ്പെട്ടിയെടുത്തതില്‍ ഇപ്പോള്‍ തോന്നുന്നത് എന്താണെന്ന് മോഹൻലാല്‍ ചോദിച്ചു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ട്രാൻസ്‍ജെൻഡര്‍ പ്രതിനിധിയായിട്ട് എത്തിയ മത്സരാര്‍ഥിയായ നാദിറ മികച്ച പ്രകടനമാണ് നടത്തിയത്. ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കുകളില്‍ വിജയിച്ച് ഗ്രാൻഡ് ഫിനാലെയില്‍ ഒന്നാമത് എത്തിയ മത്സരാര്‍ഥിയായിരുന്നു നാദിറ. ട്രാൻസ്‍ജെൻഡര്‍ എന്നതിലുപരിയായി നാദിറയുടെ പ്രകടനം ഷോയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നാദിറയെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നാണ് മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെയില്‍ വ്യക്തമാക്കിയത്.
എന്താണ് ഇപ്പോള്‍ തോന്നുന്നത് എന്ന് നാദിറയോട് മോഹൻലാല്‍ തിരക്കിയത്. എനിക്ക് സന്തോഷം തോന്നുന്നു എന്നായിരുന്നു ആദ്യം നാദിറ പ്രതികരിച്ചത്. അതിലേറെ അഭിമാനം തോന്നുവെന്നും നാദിറ മോഹൻലാലിനോട് വ്യക്തമാക്കി. ഞങ്ങള്‍ക്കും അഭിമാനം തോന്നുന്നുവെന്നായിരുന്നു നാദിറയോട് മോഹൻലാല്‍ പ്രതികരിച്ചത്.
ഒരു വലിയ സൊസൈറ്റിയെ പ്രതിനിധീകരിക്കുന്നതാണ്. കഴിഞ്ഞ സീസണിലായിരുന്നു ഞങ്ങള്‍ ഇത് ഏറ്റവും ശക്തമായി വ്യക്തമാക്കിയത്. ഷോയില്‍ പ്രധാനപ്പെട്ട ഒരാളാകാൻ കഴിഞ്ഞു. പെട്ടിയെടുത്തതില്‍ ഇപ്പോള്‍ തോന്നുന്നത് എന്താണെന്ന് മോഹൻലാല്‍ ചോദിച്ചപ്പോള്‍ അഭിമാനമാണെന്നായിരുന്നു അതിനും നാദിറയുടെ പ്രതികരണം.
വളരെ അഭിമാനത്തിലാണ് ഞാൻ ഇപ്പോള്‍. എന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ജനങ്ങളുമായി തന്റെ ഇടപെടലില്‍ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. ഇങ്ങനെ കേരളത്തില്‍ വലിയൊരു മാറ്റത്തിന് ഷോയുടെ ഒപ്പം നില്‍ക്കാൻ എനിക്ക് കഴിഞ്ഞുവെന്നും നാദിറ വ്യക്തമാക്കി. മറ്റുള്ളവര്‍ നാദിറയെ കയ്യടിച്ച് അഭിനന്ദിക്കുന്നതും ഷോയുടെ ഗ്രാൻഡ് ഫിനാലെയില്‍ കാണാമായിരുന്നു. പണപ്പെട്ടിയിലെ പണം സ്വീകരിച്ചായിരുന്നു നാദിറ ഷോയില്‍ നിന്ന് പടിയിറങ്ങിയത്. 7.50000 രൂപയുടെ മണിബോക്സ് എടുത്ത് ഷോയില്‍ നിന്ന് നാദിറ പുറത്തായപ്പോള്‍, വോട്ട് ചെയ്‍ത പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഞാൻ ജേതാവായി തന്നെയാണ് മടങ്ങുന്നതെന്നും ഹൗസില്‍ നിന്നിറങ്ങുമ്പോള്‍ നാദിറ വ്യക്തമാക്കി.
Read More: 'കൂള്‍ ബ്രോ' ഫിനാലെയ്‍ക്കെത്തി, റിനോഷിന്റെ വീഡിയോ പുറത്ത്
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം