ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് എന്തും പറയാമെന്നാണോ?: മിഥുൻ പറഞ്ഞ കള്ളം പൊളിച്ചടുക്കി മോഹന്‍ലാല്‍.!
എന്നാല്‍ മിഥുന്‍റെ വാക്കുകളിലെ വിശ്വസ്തയില്ലായ്മ അന്ന് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചോദ്യമായി ഉയര്‍ന്നിരുന്നു. നേരത്തെ ഇറങ്ങിയ പ്രമോയില്‍ ഇത് ചോദ്യം ചെയ്യും എന്ന സൂചന മോഹന്‍ലാല്‍ നല്‍കിയിരുന്നു.
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 അവസാന ആഴ്ചകളിലേക്ക് കടക്കുമ്പോള്‍ വീട്ടില്‍ അവശേഷിക്കുന്നത് പത്തുപേരാണ്. ഇവരുടെ ജീവിതാനുഭവം ഒരു ഗ്രാഫ് വരച്ച് പറയാനാണ് ബിഗ്ബോസ് ഇത്തവണ വീക്കിലി ടാസ്കായി ആവശ്യപ്പെടുന്നത്. അത്തരത്തില്‍ ബിഗ്ബോസ് ഷോയുടെ എഴുപത്തി നാലാം ദിവസം അനിയന്‍ മിഥുന്‍ തന്‍റെ ജീവിതാനുഭവം വിവരിച്ചു.
അന്ന് അനിയന്‍ തന്‍റെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. കശ്‍മീരില്‍ ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ആര്‍മിയും വിംഗ് ആയിരുന്നു. അതില്‍ ഓഫീസ് റാങ്കില്‍ കുഴപ്പമില്ലാത്ത പൊസിഷനില്‍ ഉള്ള ആളായിരുന്നു സന. പഞ്ചാബിയായിരുന്നുവെന്നും അവളെ സ്നേഹിച്ചെന്നും അനിയന്‍ പറഞ്ഞു. സന സൈന്യത്തില്‍ മരണപ്പെട്ടു എന്നത് അടക്കം അനിയന്‍ മിഥുന്‍ പറഞ്ഞു.
എന്നാല്‍ മിഥുന്‍റെ വാക്കുകളിലെ വിശ്വസ്തയില്ലായ്മ അന്ന് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചോദ്യമായി ഉയര്‍ന്നിരുന്നു. നേരത്തെ ഇറങ്ങിയ പ്രമോയില്‍ ഇത് ചോദ്യം ചെയ്യും എന്ന സൂചന മോഹന്‍ലാല്‍ നല്‍കിയിരുന്നു.
ടാസ്‍കില്‍ ചിലരൊക്കെ പറഞ്ഞതില്‍ നെല്ലിനേക്കാള്‍ പതിരയായിരുന്നുവെന്നും സംശയമുണ്ട്. അതെ, ചിലരുടെ കഥകള്‍ വാസ്‍തവ വിരുദ്ധമായി തോന്നി. ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങിയവരുമായി ബന്ധപ്പെടുത്തി സഹമത്സരാര്‍ഥിയെ തരംതാഴ്ത്തി കാണിക്കുന്ന ചില പരാമര്‍ശങ്ങളും പോയ ദിവസങ്ങളില്‍ ഉണ്ടായി. അങ്ങനെ ഇന്നത്തെ ദിവസം ചോദിക്കാനും പറയാനും ഏറെ എന്നാണ് മോഹൻലാല്‍ പ്രൊമൊയില്‍ വ്യക്തമാക്കുന്നത്.
ഇതിന് പിന്നാലെ ഇറങ്ങിയ പ്രമോയിലാണ് താന്‍ 15 കൊല്ലമായി ലെഫ്റ്റനന്‍റ് കേണല്‍ ആണെന്നും. ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് അങ്ങനെ പറയാമോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നത്. മോഹന്‍ലാലിന്‍റെ ചോദ്യം ചെയ്യലില്‍ അനിയന്‍ മിഥുന്‍ കുഴഞ്ഞ് വീണുവെന്നാണ് പ്രമോ കാണിക്കുന്നത്.
ടാസ്കില്‍ അനിയന്‍ മിഥുന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു
കോളേജും കാര്യങ്ങളും ആയി പോകുമ്പോഴാണ് താൻ കശ്‍മീരിലേക്ക് മാറിയത്. സ്‍പോര്‍ട്‍സില്‍ ഫോക്കസായി. അതിന്റിടയിലാണ് അപ്പൻ മരിക്കുന്നത്. കശ്‍മീരില്‍ ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ആര്‍മിയും വിംഗ് ആയിരുന്നു. അതില്‍ ഓഫീസ് റാങ്കില്‍ കുഴപ്പമില്ലാത്ത പൊസിഷനില്‍ ഉള്ള ആളായിരുന്നു സന. പഞ്ചാബിയായിരുന്നു. ഒരു ദിവസം അവള്‍ എന്നെ പ്രപ്പോസ് ചെയ്‍തു.
ഞാൻ ഇഷ്‍ടമല്ല എന്ന് പറഞ്ഞു. ഒരു ദിവസം അവള്‍ നാട്ടിലേക്ക് പോകുകയാണ് വരുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ സനയുടെ വീട്ടില്‍ പോയി. പിന്നീട് ഞാനും സനയും ഒരു ഓള്‍ ഇന്ത്യൻ ട്രിപ്പിന് പോയി.
എന്റെ ട്രെയിനിംഗ് കഴിഞ്ഞിട്ട് വെള്ളമടി പാര്‍ട്ടി ഉണ്ടായിരുന്നു. സന വീണ്ടും പ്രപ്പോസ് ചെയ്‍തു. അവളുടെ കയ്യില്‍ ഒരു ഗിത്താറുണ്ടായിരുന്നു. അവള്‍ ആര്‍ക്കും കൊടുക്കാത്തത് ആയിരുന്നു. അത് എനിക്ക് ഗിഫ്റ്റ് തന്നു. എന്നിട്ട് എന്നെ പ്രൊപ്പോസ് ചെയ്‍തു. എനിക്ക് ഇഷ്‍ടല്ലാന്ന് ഞാൻ പറഞ്ഞു.
അങ്ങനെ അവള്‍ അവിടെനിന്നു പോയി. ഞാൻ ഗിത്താര്‍ കൊടുത്തിരുന്നില്ല. ഞാൻ എന്തൊക്കെയോ ചെയ്‍തപ്പോള്‍ ഗിത്താറിന്റെ വള്ളി പോയി. പിന്നീട് വുഷുവിന്റെ പ്രാക്റ്റീസൊക്കെയായി പോകുകയായിരുന്നു. രണ്ട് ദിവസം അവളെ കണ്ടില്ല. എനിക്ക് മിസ് ചെയ്യാൻ തുടങ്ങി. ലവ് ഒക്കെ എനിക്ക് തോന്നി. അവളുടെ ക്യാമ്പിലേക്ക് ഞാൻ പോയി. അവളെ കണ്ടു. ദേഷ്യം ഒന്നും ഇല്ല എന്ന് താൻ അവളോട് പറഞ്ഞു. ഞാൻ ഇങ്ങനെ നോക്കുമ്പോള്‍ മേശപ്പുറത്ത് തോക്കും കത്തിയൊക്കെ അവള്‍ റെഡിയാക്കി വയ്‍ക്കുകയാണ്. ഓള്‍ ദ ബെസ്റ്റ് എന്ന് പറഞ്ഞു ഞാൻ അവളോട്. ഞാൻ അവളെ പ്രൊപ്പോസ് ചെയ്യുകയാണെന്ന് തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അവള്‍ എനിക്കൊരു വള തന്നിരുന്നു. പഞ്ചാബി വള. അത് ഞാൻ എപ്പോഴും ഉപയോഗിക്കുമായിരുന്നു. മോതിരമൊക്കെ വാങ്ങിച്ച് അവളെ പ്രൊപ്പോസ് ചെയ്യാൻ താൻ കാത്തുനിന്നു. ഇവരുടെ ജോലിയില്‍ കൃത്യ സമയമൊന്നും പറയാൻ പറ്റില്ല എന്ന് എനിക്ക് അറിയാം. എന്റെ ക്യാമ്പിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. എനിക്ക് അവരുടെ ആള്‍ക്കാരുമായി ബന്ധമുണ്ട്. അവള്‍ എപ്പോഴാണ് വരുക എന്ന് ഞാൻ ചോദിച്ചപ്പോള്‍ ഇന്ന് വരും, നാളെ വരും എന്നൊക്കെ അവര്‍ പറഞ്ഞു. പിന്നീട് ഞാനറിഞ്ഞു. ഒരു ആകിസഡന്റില്‍ അവളുടെ നെറ്റിയില്‍ തന്നെ ബുള്ളറ്റ് കയറി. പുള്ളിക്കാരി മരിച്ചു. എനിക്ക് ആകെ ഭയങ്കര വിഷമമായി. എനിക്ക് അഭിമാനമായത് നമ്മുടെ രാജ്യത്തിനായി മരിക്കുന്നതിന്റെ സുഖം വേറെ ആണ് എന്നതിനാലാണ്. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ഫ്ലാഗില്‍ മൂടിയിട്ടുള്ള മൃതദേഹത്തില്‍ കെട്ടിപ്പിടിക്കുന്നതൊക്കെ. ഞാൻ കശ്‍മീര്‍ വിടാൻ തീരുമാനിച്ചു. എന്റെ ഇഷ്‍ടം പറയാൻ പറ്റിയില്ലല്ലോയെന്ന വിഷമം ഉണ്ടായിരുന്നു.
ഒന്‍പതാം ക്ലാസില്‍ സഹപാഠികള്‍ ഉപദ്രവിച്ചു 'ജീവിത ഗ്രാഫില്‍' തുറന്നു പറഞ്ഞ് നാദിറ
'ഇതെന്താ മണിയറയോ'; ബിബി 5ലെ അവസാന ജയിൽവാസം വിഷ്ണുവിനും റിനോഷിനും, കട്ടിലിനടിയിൽ മിഥുൻ !
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി