ഇത്തവണ ആരും പുറത്താകില്ല ബിഗ്ബോസില്‍ നിന്നും; വോട്ടിംഗ് തുടരുമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ പോയി.!
ഇത്തവണ എലിമിനേഷന്‍ ഇല്ലെന്നും. കഴിഞ്ഞ തവണത്തെ വോട്ടിംഗ് ഇത്തവണയും തുടരും എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
തിരുവനന്തപുരം: ഉയിര്‍പ്പിന്‍റെ ദിനമായ ഈസ്റ്ററിന് ഗംഭീര വാക്പോരുകള്‍ക്കും നാടകീയ രംഗങ്ങള്‍ക്കുമാണ് ബിഗ്ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഇതോടെ ഇത്തവണത്തെ എലിമിനേഷന്‍ നടത്താതെ മോഹന്‍ലാല്‍ വീക്കിലി എപ്പിസോഡില്‍ നിന്നും അതിവേഗം വിടപറഞ്ഞു. മത്സരാര്‍ത്ഥികള്‍ക്ക് സര്‍പ്രൈസും സമ്മാനങ്ങളുമായി എത്തിയ മോഹന്‍ലാല്‍ ഷോ അവസാനിപ്പിക്കുന്നുവെന്ന് ദേഷ്യത്തോടെ പറഞ്ഞാണ് ഇത്തവണ ഷോ നിര്‍ത്തിയത്.
ഇത്തവണ എലിമിനേഷന്‍ ഇല്ലെന്നും. കഴിഞ്ഞ തവണത്തെ വോട്ടിംഗ് ഇത്തവണയും തുടരും എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇതോടെ ഇത്തവണ എലിമിനേഷനില്‍ അകപ്പെട്ട ഏഴുപേര്‍ക്കും ഒരാഴ്ച കൂടി ലഭിക്കും. മലയാളം ബിഗ്ബോസിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് രണ്ടാമത്തെ ആഴ്ച എലിമിനേഷന്‍ ഇല്ലാത്തത്.
ഗോപിക, റിനോഷ്, അനിയന്‍ മിഥുന്‍, റിനിഷ, ലച്ചു, എയ്ഞ്ചലിന, വിഷ്ണു എന്നിവര്‍ ഈ ആഴ്ചയും തുടര്‍ന്നും വോട്ട് തേടും. എന്നാല്‍ ബിഗ്ബോസ് തിങ്കളാഴ്ച നോമിനേഷനില്‍ പുതിയ വല്ല മാറ്റവും കൊണ്ടുവരുമോ എന്ന് കണ്ടറിയണം.
ഈസ്റ്റര്‍ ദിനമായ ഇന്ന് ബിഗ് ബോസ് ഹൗസിലും അതിന്‍റെ ആഘോഷം നടക്കുമെന്ന് ഇന്നലെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ താന്‍ ധരിക്കേണ്ട വസ്ത്രത്തിന്‍റെ നിറം തെരഞ്ഞെടുക്കാന്‍ മത്സരാര്‍ഥികള്‍ക്ക് മോഹന്‍ലാല്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഈസ്റ്റര്‍ ദിന ആഘോഷങ്ങള്‍ക്കിടയില്‍ നല്‍കിയ ഒരു ഗെയിം കളിക്കവെ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ തര്‍ക്കം നടന്നുി.
ഇതോടെ താന്‍ ഈ ഷോ അവസാനിപ്പിക്കുകയാണെന്നാണ് മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ പറയുന്നത്. "വളരെ സന്തോഷകരമായിട്ട് ഒരു ഈസ്റ്റര്‍ ദിവസം എത്രയോ മൈലുകള്‍ സഞ്ചരിച്ച് നിങ്ങളെ കാണാനായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെ സങ്കടകരമായ കാര്യങ്ങളായി മാറി. അതുകൊണ്ട് ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്", എന്നാണ് മത്സാരര്‍ഥികളോടുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍. ഈ വാക്കുകളുടെ ഞെട്ടലില്‍ മോഹന്‍ലാലിനോട് മത്സരാര്‍ഥികള്‍ ക്ഷമ ചോദിച്ച് തുടങ്ങുമ്പോഴേക്ക് ഹൗസിലേക്കുള്ള ലൈവ് ടെലി ലൈന്‍ കട്ട് ചെയ്യാന്‍ പറയുകയാണ് മോഹന്‍ലാല്‍.
ബിഗ് ബോസില്‍ വീണ്ടും മോശം ഭാഷ സംസാരിച്ച് അഖില്‍ മാരാര്‍; മാപ്പ് പറഞ്ഞേ തീരൂവെന്ന് സഹമത്സരാര്‍ഥികള്‍
'ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്'; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍