മിഥുന്റെ അച്ഛൻ റിനോഷിനെ കുറിച്ച് പറയുന്നു, 'അതു കണ്ടപ്പോള്‍ എനിക്കും വിഷമമായി'

റിനോഷ് എന്ന് തിരിച്ചുവരും എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Bigg Boss Malayalam season 5 Mithuns Parents says they felt sorrow hrk

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ വേറിട്ട മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു റിനോഷ്. ദേഹത്തുണ്ടായ ചില ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് റിനോഷിനെ മാറ്റിയിട്ട് ഒരു ആഴ്‍ചയായി. റിനോഷ് വീട്ടിലേക്ക് എപ്പോള്‍ എത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മിഥുന്റെ മാതാപിതാക്കള്‍ റിനോഷിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരെയും ഇപ്പോള്‍ വിഷമത്തിലാക്കുന്നത്.

ബിഗ് ബോസിലേക്ക് ഫാമിലി വീക്കിന്റെ ഭാഗമായി മിഥുന്റെ മാതാപിതാക്കളായ മോഹനും പൊന്നമ്മയും എത്തിയിരുന്നു. എന്താണ് പുറത്ത് നടക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു മത്സരാര്‍ഥികള്‍. മത്സരാര്‍ഥികള്‍ റിനോഷിന്റെ കുറിച്ചുള്ള അഭിപ്രായവും ചോദിക്കുന്നുണ്ടായിരുന്നു മിഥുന്റെ മാതാപിതാക്കളോട്. ആ കുട്ടിയുടെ ശാരീരികാവസ്ഥ കണ്ടപ്പോള്‍ തനിക്ക് വിഷമമായി എന്ന് മോഹൻ വ്യക്തമാക്കി. റിനോഷ് ജോര്‍ജിന്റെ അസുഖത്തെ കുറിച്ച് പറയുകയായിരുന്നു മിഥുന്റെ അച്ഛൻ. ശാരീരികമായി എന്തേലും നമുക്ക് മോശമാണ് എങ്കില്‍ ഗെയിമിലും പ്രശ്‍നമാണല്ലോ എന്നും മിഥുന്റെ അച്ഛൻ ചൂണ്ടിക്കാട്ടി. ശരീരത്തെ പാടുകള്‍ റിനോഷ് ജോര്‍ജ് തന്നെ കാണിച്ചത് സൂചിപ്പിച്ചായിരുന്നു കുടുംബ സമാഗമത്തിന് എത്തിയ മിഥുന്റെ അച്ഛൻ തനിക്ക് വിഷമം തോന്നി എന്ന് വ്യക്തമാക്കിയത്.

ശനിയാഴ്‍ച എപ്പിസോഡ് അവസാനിക്കാറായപ്പോള്‍ മോഹൻലാല്‍ തന്നെ റിനോഷിന്റെ അവസ്ഥ വ്യക്തമാക്കിയിരുന്നു റിനോഷ് ഇപ്പോള്‍ ആശുപത്രിയിലാണ്. അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ച് വരട്ടേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട് എന്നും മോഹൻലാല്‍ മത്സരാര്‍ഥികളെ ധരിപ്പിച്ചിരുന്നു. എന്നായിരിക്കും അദ്ദേഹം തിരിച്ചുവരിക എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ വേറിട്ട മത്സരാര്‍ഥിയായിട്ടാണ് റിനോഷിനെ പ്രേക്ഷകര്‍ പരിഗണിക്കുന്നത്. അനാവശ്യമായി കാര്യങ്ങള്‍ ഇടപെടാൻ ശ്രമിക്കാറില്ല. എന്തെങ്കിലും പ്രശ്‍നം നടന്നാൽ തലയിടാതെ ഒഴിഞ്ഞുമാറി എല്ലാം വീക്ഷിക്കുന്ന പ്രകൃതമാണ് റിനോഷിന്. കൂള്‍ ബ്രോ എന്ന് തുടക്കത്തില്‍ തന്നെ റിനോഷിനെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചു. എന്നാല്‍ പിന്നീട് റിനോഷ് പ്രകോപിതനാകുന്ന രംഗങ്ങളും പ്രേക്ഷകര്‍ കണ്ടു. ബിഗ് ബോസ് ആരാധകരുടെ പ്രിയ താരമാണ് റിനോഷ്.

Read More: ഡിറ്റക്ടീവായി വിദ്യാ ബാലൻ, 'നീയതി'ന്റെ ട്രെയിലര്‍ പുറത്ത്

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios