'നാദിറ ഇപ്പോള്‍ കയറിക്കയറി പോകുന്നു, ചിലപ്പോള്‍ കപ്പടിച്ചേക്കുമോ?', മിഥുന്റെ അമ്മയുടെ വാക്കുകള്‍
നാദിറയുടെ പ്രകടനത്തെ കുറിച്ച് മത്സരാര്‍ഥികളുടെ ചോദ്യത്തിന് മിഥുന്റെ അമ്മ വ്യക്തമാക്കിയ കാര്യങ്ങള്‍.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഗ്രാൻഡ് ഫൈനലില്‍ എത്തിയ മത്സരാര്‍ഥി എന്ന നിലയില്‍ നാദിറയുടെ പ്രകടനം ചര്‍ച്ചയായിരുന്നു. ടിക്കറ്റ് ടു ഫിനാലെയില്‍ വിവിധ ടാസ്‍കുകളില്‍ ജയിച്ചായിട്ടാണ് ഗ്രാൻഡ് ഫിനാലെയില്‍ നാദിറ ഒന്നാമതായി എത്തിയത്. മികച്ച പ്രകടനമാണ് നാദിറ നടത്തുന്നതെന്ന് ഹൗസില്‍ എത്തിയ മിഥുന്റെ മാതാപിതാക്കളും അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ കുടുംബാംഗങ്ങളും നാദിറയെ അഭിനന്ദിച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഇപ്പോള്‍ കുടുംബസമാഗമമാണ്. ബന്ധുക്കള്‍ ഫാമിലി വീക്കിന്റെ ഭാഗമായി ഹൗസ് സന്ദര്‍ശിക്കുകയാണ് ഇപ്പോള്‍. മിഥുന്റെ അമ്മയും അച്ഛനുമാണ് ഇന്ന് ഹൗസ് സന്ദര്‍ശിച്ചത്. നാദിറ നല്ല സുന്ദരിയാണ് എന്നായിരുന്നു ആദ്യം മിഥുന്റെ അമ്മ പൊന്നമ്മ വ്യക്തമാക്കിയത്. തുടര്‍ന്ന് മത്സരാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു മിഥുന്റെ അമ്മ. നാദിറ ഇപ്പോള്‍ കയറിക്കയറി പോകുകയാണെന്ന് ചോദ്യത്തിന് മറുപടിയായി മിഥുന്റെ അമ്മ വ്യക്തമാക്കിയ ശേഷം ചിലപ്പോള്‍ കപ്പ് കൊണ്ടുപോകുമോ എന്നും പിന്നീട് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്തായാലും മികച്ച അനുഭവം ആയിരുന്നു ഹൗസിലേക്ക് കുടുംബാംഗങ്ങള്‍ എത്തിയത്.
വളരെ നാടകീയമായ ചില സംഭവങ്ങള്‍ക്ക് ഒടുവില്‍ ആയിരുന്നു നാദിറ ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തിയത്. എല്ലാവരോടും യാത്ര ചോദിച്ച് വരാൻ പറയുകയായിരുന്നു നാദിറയോട് മോഹൻലാല്‍. തുടര്‍ന്ന് യാത്ര പറഞ്ഞ് നാദിറ വരുമ്പോള്‍ വാതിലില്‍ ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു ബിഗ് ബോസ്. വെല്‍ക്കം ടു ഫിനാലെ നാദിറയെന്ന് ഷോയില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു സര്‍പ്രൈസ്.
'പിടിവള്ളി', 'കുതിരപ്പന്തയം', 'അണ്ടര്‍വേള്‍ഡ്', 'ചിത്രം', 'ഗ്ലാസ് ട്രബിള്‍', 'കാർണിവൽ' എന്നിങ്ങനെയാണ് ടിക്കറ്റ് ടു ഫിനാലെയിൽ ഉണ്ടായിരുന്ന ടാസ്‍കുകള്‍. ഈ ആറ് ടാസ്‍കുകൾ പൂർത്തിയാക്കുമ്പോൾ നാദിറ ഒന്നാമതെത്തുകയായിരുന്നു. രണ്ടാം സ്ഥാനത്ത് സെറീന ആയിരുന്നു. മൂന്നാം സ്ഥാനത്ത് റിനോഷും ആയിരുന്നു.
Read More: ഡിറ്റക്ടീവായി വിദ്യാ ബാലൻ, 'നീയതി'ന്റെ ട്രെയിലര്‍ പുറത്ത്
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം