ആ വാക്ക് തിരിച്ചെടുക്കണമെന്നുണ്ടെന്ന് ശോഭ, അഖിലിന്റെ ഭാര്യയുടെ മറുപടി
ശോഭ സൂചിപ്പിച്ച കാര്യത്തിന് മറുപടിയുമായി അഖിലിന്റെ ഭാര്യ.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ അഖിലിന്റെ ഭാര്യ ലക്ഷ്‍മിയും മക്കളും എത്തിയിരുന്നു. ഫാമിലി വീക്കിന്റെ ഭാഗമായിട്ടാണ് എത്തിയത്. ബിഗ് ബോസ് ഷോ പതിവായി കാണാറുണ്ടെന്നും താൻ വ്യക്തിപരമായി ഒന്നും എടുക്കാറില്ലെന്നും ലക്ഷ്‍മി മത്സരാര്‍ഥികളോട് വ്യക്തമാക്കിയിരുന്നു. അഖില്‍ മാരാറിനെ വിശ്വാസമാണെന്നും വ്യക്തമാക്കി ഹൗസില്‍ എല്ലാവരോടും ചിരപരിചിതര്‍ എന്ന ഭാവത്തോടെ ഇടപെട്ട ലക്ഷ്‍മി ശോഭയോട് പിന്നീട് അവിടത്തെ സംഭവ വികാസങ്ങളെ കുറിച്ച് സംസാരിക്കുന്നതും കാണാമായിരുന്നു.
എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് അഖിലിന്റെ ഭാര്യയോട് ശോഭയാണ് വ്യക്തമാക്കിയത്. എന്നാല്‍ വ്യക്തിപരമായി താൻ ഒന്നും എടുക്കാറില്ല എന്നായിരുന്നു ലക്ഷ്‍മിയുടെ മറുപടി. എനിക്ക് അങ്ങനെ ഒരു രീതിയിലും പോകണം എന്നില്ല എന്ന് ശോഭയും സൂചിപ്പിച്ചു. അഖില്‍ എന്ന വ്യക്തിയെ അങ്ങനെ വിളിച്ചുവെങ്കിലും ഒരു കുടുംബം, കുട്ടികള്‍ എന്ന രീതിയില്‍ ആ വാക്ക് തിരിച്ചെടുക്കണം എന്ന് തോന്നിയെന്നും സാഡിസ്റ്റ് എന്ന പദപ്രയോഗത്തെ സൂചിപ്പിച്ചെന്നോണം ശോഭ പറഞ്ഞു. എന്നാല്‍ അത് ഒരു ഷോയുടെ ഭാഗം ആണ് എന്നായിരുന്നു ലക്ഷ്‍മിയുടെ മറുപടി. ഒരു നേട്ടമുണ്ടാക്കാൻ ഒരുപാട് കാര്യങ്ങള്‍ ഹൗസില്‍ ചെയ്യേണ്ടിയിരിക്കും. വ്യക്തിപരമായി അതില്‍ ഒരു വിഷമവും തനിക്ക് ഉണ്ടാകാറില്ലെന്നും ലക്ഷ്‍മി ശോഭയോട് വ്യക്തമാക്കി.
അഖിലിന്റെ ഭാര്യ ലക്ഷ്‍മിയും രണ്ട് മക്കളും വാതില്‍ തുറന്ന് വീട്ടിലേക്ക് എത്തുമ്പോള്‍ മത്സരാര്‍ഥികളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. രണ്ട് കുട്ടികളെയും വാരിപ്പുണര്‍ന്നാണ് വീട്ടിലേക്ക് അഖില്‍ സ്വീകരിച്ചത്. ഭാര്യ ലക്ഷ്‍മിയെ എടുത്തുയര്‍ത്തുകയും ചെയ്‍തു. വീട്ടിലെ ഓരോ മത്സരാര്‍ഥിയെയും പിന്നീട് അഖിലിന്റെ ഭാര്യ പരിചയപ്പെടുകയും ചെയ്‍തിരുന്നു.
ജൂലൈ രണ്ടാം തീയതിയാണ് ഫിനാലെ. 18 മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് ഇത്തവണ ആരംഭിച്ചത്. റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാഗർ സൂര്യ, വിഷ്‍ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്‍മി, ഗോപിക ഗോപി എന്നിവരാണ് അവർ. ഇതിൽ നിന്നും ഓരോരുത്തരായി എവിക്ഷനിലൂടെ പുറത്തായി. നിലവില്‍, നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് ബിഗ് ബോസ് ഹൗസില്‍ ഇനി അവശേഷിക്കുന്നത്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളില്‍ വിജയിച്ച് ഗ്രാൻഡ് ഫിനാലെയില്‍ നേരിട്ട് എത്തി.
Read More: ആവേശത്തിര തീര്‍ത്ത് വിജയ്‍യുടെ 'ലിയോ', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം