"ജുനൈസും നടത്തി മോശം ആക്ട്": വീണ്ടും ബിഗ്ബോസ് വീട്ടില്‍ 'തുണിപൊക്കി' കാണിച്ച വിവാദം.!
പൂളില്‍ വീണതിന് ശേഷം ആവശ്യമായ വസ്ത്രം മാറി ഗാര്‍ഡന്‍ ഏരിയയില്‍ ഇരിക്കുകയായിരുന്നു മത്സരാര്‍ത്ഥികള്‍. അപ്പോള്‍ നനഞ്ഞ അടിവസ്ത്രത്തെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ ജുനൈസിനോട് സെറീന ഷട്ടി ഇട്ടിട്ടുണ്ടോ എന്ന് ചോദിച്ചു.
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5ല്‍ ഏറെ വിവാദം ഉണ്ടാക്കിയ കാര്യമാണ് അഖില്‍ മാരാര്‍ മുണ്ടുപൊക്കി കാണിച്ചുവെന്ന വിവാദം. പലപ്പോഴും വീട്ടിലും പിന്നീട് ടാസ്കിലും ഈ വിഷയം വളരെ ചര്‍ച്ചയായി. അതിന് ശേഷം ഷോ അവതാരകനായ മോഹന്‍ലാല്‍ അടക്കം വിഷയത്തില്‍ അഖിലിനോട് ഇത് ശരിയല്ലെന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ അഖിലിനെ ഏറ്റവും കൂടുതല്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയ വ്യക്തിയാണ് ജുനൈസ്. പിന്നീട് പലയിടത്തും ജുനൈസ് ഈ കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ജുനൈസിന്‍റെ ഭാഗത്തും നിന്നും അഖില്‍ ചെയ്തതിന് സമാനമായ സംഭവം ഉണ്ടായതോടെ ബിഗ്ബോസ് വീട്ടില്‍ ചൂടേറിയ വിവാദമായി അത് മാറി. ബിഗ്ബോസ് വീട്ടില്‍ നിലവില്‍ ടിക്കറ്റ് ടു ഫിനാലെ പിടിവള്ളി ടാസ്ക് നടന്നുകൊണ്ടിരിക്കുകയാണ്. ഒരൊറ്റ കയറില്‍ എല്ലാ മത്സരാര്‍തികളും പിടി വിടാതെ പിടിച്ചുകൊണ്ട് നില്‍ക്കേണ്ട ടാസ്ക് ആണ്. 24 മണിക്കൂര്‍ ആണ് ഈ ടാസ്ക് അതിനിടയില്‍ ഭക്ഷണം കഴിക്കാനോ ബാത്ത്റൂമില്‍ പോകാനോ കഴിയില്ല. പൂളിലേക്ക് മത്സരാര്‍ത്ഥികള്‍ നേരത്തെ കയറും പിടിച്ച് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ ഷിജു പുറത്തായി. തുടര്‍ന്ന് നാദിറ, ശോഭ, സെറീന, മിഥുന്‍, റിനോഷ്, ജുനൈസ് എന്നിവരാണ് അവശേഷിച്ചത്.
പൂളില്‍ വീണതിന് ശേഷം ആവശ്യമായ വസ്ത്രം മാറി ഗാര്‍ഡന്‍ ഏരിയയില്‍ ഇരിക്കുകയായിരുന്നു മത്സരാര്‍ത്ഥികള്‍. അപ്പോള്‍ നനഞ്ഞ അടിവസ്ത്രത്തെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ ജുനൈസിനോട് സെറീന ഷട്ടി ഇട്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ഇതിന് മറുപടിയായി കണ്ടോ ബോക്സറാണെന്ന് പറഞ്ഞ് അതിന്‍റെ ഒരു ഭാഗം ജുനൈസ് കാണിച്ചു. ഇതോട നാദിറ എന്താണ് നീ കാണിച്ചത് എന്ന് പറഞ്ഞ് രംഗത്ത് എത്തി. അതിനിടയില്‍ ജുനൈസ് സോറി പറഞ്ഞു. അത് നാദിറയോടും, ,സെറീനയോടും ആയിരുന്നു.
എന്നാല്‍ നാദിറ വിഷയം ഉച്ചത്തില്‍ പറഞ്ഞതോടെ അവിടെ അടുത്ത് നിന്ന അഖില്‍ മാരാര്‍ രംഗത്ത് എത്തി. ഒരു സമയത്ത് തന്നെ പരിഹസിച്ച ജുനൈസ് ചെയ്തതത് എന്താണെന്ന രീതിയില്‍ വിഷയം അഖില്‍ ചര്‍ച്ചയാക്കി. അതിനിടയില്‍ ചര്‍ച്ച മുറുകിയപ്പോള്‍ ജുനൈസിന് തന്‍റെ കൈയ്യിലെ കയറില്‍ നിന്നും പിടിവിട്ടു. ഇതോടെ ജുനൈസ് ടാസ്കില്‍ നിന്നും പുറത്തായി.
പിന്നെയും വിഷയം ചൂടേറിയ ചര്‍ച്ചയായി. സെറീനയും നാദിറയും ജുനൈസ് മാപ്പ് പറഞ്ഞു എന്നതില്‍ തൃപ്തിയുണ്ടെന്നും അഖിലിന്‍റെ വിഷയവും ഇതും രണ്ടും രണ്ട് വിഷയമാണെന്നും പറയുന്നുണ്ട്. എന്നാല്‍ ജുനൈസ് പറഞ്ഞ മാപ്പ് വ്യക്തിപരമാണെന്ന് നാദിറ പറഞ്ഞപ്പോള്‍ മൊത്തം പ്ലാറ്റ്ഫോമിനോടാണ് എന്നാണ് സെറീന പറഞ്ഞത്. എന്തായാലും മുന്‍പ് അഖില്‍ മാരാര്‍ വിഷയം കൂട്ടികുഴച്ച് വലിയ ചര്‍ച്ചയായി ഇത് മാറിയപ്പോള്‍ വിഷ്ണു പോയി ബസര്‍ അമര്‍ത്തി അത് കഴിഞ്ഞ വിഷയമാണ് എന്ന് പറഞ്ഞ് ആ ചര്‍ച്ച തീര്‍ക്കാന്‍ നോക്കി.
കുറച്ച് കഴിഞ്ഞ് ജുനൈസ് തന്‍റെ ഭാഗം വിശദീകരിക്കാന്‍ വീണ്ടും ബസര്‍ അമര്‍ത്തി. ഇവിടെ അഖിലും ജുനൈസും തര്‍ക്കം ഉണ്ടായി. നീ ഒരിക്കല്‍ എനിക്കെതിരെ നിരന്തരം പറഞ്ഞില്ലെ അതാണ് ഞാന്‍ പറയുന്നത്. ദൈവം ഉണ്ടെന്നും അഖില്‍ പറഞ്ഞു. സെറീന അടക്കം എന്തെങ്കിലും മോശം ഉദ്ദേശത്തോടെയല്ല ജുനൈസ് അത് നടത്തിയത് എന്നത് അടക്കം പറയുന്നുണ്ടെങ്കിലും അഖില്‍ അത് ചെവികൊള്ളാന്‍ തയ്യാറായില്ല. പിന്നീട് താല്‍ക്കാലികമായി ഈ പ്രശ്നം അവസാനിച്ചു. പിന്നീട് ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് ഷിജു അഖിലിനെ ഉപദേശിക്കുന്നതും കാണാമായിരുന്നു.
'റിനോഷ് ജുനൈസിനെ ഒരു തോക്ക് ആയി ഉപയോഗിക്കുന്നു'; സീക്രട്ട് റൂമില്‍ നിന്നെത്തിയ സെറീന പറയുന്നു