'മോഹന്‍ലാല്‍ പോരെന്ന്' വിഷ്ണു, 'ഷൈന്‍ വെറും ആക്ടെന്ന്' ജുനൈസ്: ടാസ്കിനിടെ ബസര്‍ അടിച്ച് പകരം വീട്ടല്‍.!
കളിക്കുന്നവരുടെ ആരുടെയെങ്കിലും ഡാന്‍സ് ഇഷ്ടമായില്ലെങ്കില്‍ അപ്പോള്‍ തന്നെ ബസര്‍ അമര്‍ത്താം. ഇത്തരത്തില്‍ ബസര്‍ അമര്‍ത്തി ഡാന്‍സ് നിര്‍ത്തപ്പെടുന്ന ജോഡിക്ക് ഒരു കോയിനും ലഭിക്കില്ല.
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 5 പത്താം ദിവസത്തില്‍ എത്തിയതോടെ വളരെ ആവേശകരമായ രീതിയിലുള്ള ടാസ്കാണ് ബിഗ്ബോസ് വീക്കിലി ടാസ്കായി വീട്ടിലെ അംഗങ്ങള്‍ക്ക് നല്‍കിയത്. ഡാന്‍സ് മാരത്തോണില്‍ രണ്ടാം ദിവസം ഒരോ ജോഡികളായാണ് മത്സരാര്‍ത്ഥികള്‍ ഡാന്‍സ് ചെയ്യാന്‍ കയറേണ്ടത്.
പാട്ട് കേട്ട് ഏഴ് സെക്കന്‍റിനുള്ളില്‍ തട്ടില്‍ കയറണം അല്ലെങ്കില്‍ അയോഗ്യരാക്കപ്പെടും. ഇത് പോലെ തന്നെ ഒരു ബസറും നല്‍കിയിട്ടുണ്ട്. കളിക്കുന്നവരുടെ ആരുടെയെങ്കിലും ഡാന്‍സ് ഇഷ്ടമായില്ലെങ്കില്‍ അപ്പോള്‍ തന്നെ ബസര്‍ അമര്‍ത്താം. ഇത്തരത്തില്‍ ബസര്‍ അമര്‍ത്തി ഡാന്‍സ് നിര്‍ത്തപ്പെടുന്ന ജോഡിക്ക് ഒരു കോയിനും ലഭിക്കില്ല.
ഈ ഡാസ്കിലേക്ക് ആദ്യം തന്നെ 'കസ്തൂരി കസ്തൂരി' എന്ന ഗാനം കളിക്കാന്‍ എത്തിയത് മോഹന്‍ലാലായി ജുനൈസും, ഉര്‍വ്വശിയായി അഞ്ചൂസും ആയിരുന്നു. ഇവര്‍ നന്നായി കളിച്ചുവരവെ വിഷ്ണു ബസര്‍ ഞെക്കി ഇവരുടെ ഡാന്‍സ് അവസാനിപ്പിച്ചു ജുനൈസിന്‍റെ മോഹന്‍ലാല്‍ പെര്‍ഫോമന്‍സ് മോശം എന്നാണ് വിഷ്ണു പറഞ്ഞത്.
ഇത് ജുനൈസിനും അഞ്ചൂസിനും ഏറെ വിഷമം ഉണ്ടാക്കി. അവരുടെ പ്രകടനം മോശമാണെങ്കില്‍ ഞാനും ഞെക്കും ബസര്‍ എന്ന് ജുനൈസ് അഞ്ചൂസിനോട് പറയുന്നുണ്ടായിരുന്നു. അത്തരത്തില്‍ അടുത്തതായി കളിക്കാന്‍ അവസരം ലഭിച്ചത് വിഷ്ണു, ദേവൂ ജോഡിക്കായിരുന്നു. ഭീഷ്മ പര്‍വ്വത്തിലെ രതിപുഷ്പം എന്ന ഗാനമായിരുന്നു ഇവര്‍ക്ക്. അതില്‍ റംസാനായി ദേവുവും ഷൈന്‍ ടോം ആയി വിഷ്ണുവും ആയിരുന്നു.
എന്നാല്‍ ഇവരുടെ ഡാന്‍സിനിടെ ജുനൈസ് ബസര്‍ ഞെക്കി ഡാന്‍സ് അവസാനിപ്പിച്ചു. ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച വിഷ്ണു നന്നായില്ല എന്നതായിരുന്നു ജുനൈസിന്‍റെ പരാതി. ഇതോടെ താന്‍ ഇത് പ്രതീക്ഷിച്ചതാണെന്ന് ദേവു പറഞ്ഞു. ഷിജു ഇത് വളരെ മോശമായി പോയെന്ന് ജുനൈസിനോട് പറയുന്നുണ്ടായിരുന്നു. തന്നെ കുറേക്കാലമായി ഇവര്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ടെന്നാണ് ജുനൈസ് പറഞ്ഞത്.
എന്തായാലും ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ക്കിടയിലെ ചെറിയ പ്രശ്നങ്ങളെ ആളിക്കത്തിക്കുന്ന രീതിയിലാണ് ബിഗ്ബോസ് ഡാന്‍സ് ടാസ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ടാസ്കിന്‍റെ പോക്കില്‍ നിന്നും വ്യക്തമാണ്.
'ഗെയിം ഓൺ ചേച്ചി, നിങ്ങൾ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം'; ടാസ്ക്കിനിടെ കലിപ്പായി ശോഭ
മിസ് കേരള തനിക്ക് ഒന്നുമല്ലെന്ന് നാദിറ, തര്‍ക്കിച്ച് സെറീനയും