ബിഗ് ബോസില്‍ പുതിയ ക്യാപ്റ്റനായി, അവസാന അവസരത്തില്‍ ഒരു പ്രത്യേക അധികാരവും

ബിഗ് ബോസ് എവിക്ഷന്റെ ഗതിമാറ്റാൻ ഇത്തവണത്തെ ക്യാപ്റ്റന് സാധിക്കുമെന്നതാണ് ലഭിച്ചിരിക്കുന്ന അധികാരത്തിന്റെ പ്രത്യേകത.

Bigg Boss Malayalam season 5 Junaiz selected new captain hrk

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ അവസാനത്തെ ക്യാപ്റ്റനെ തെരഞ്ഞെടുത്തു. അത്യന്തം വാശിയേറിയും രസകരവുമായ മത്സരത്തിന് ഒടുവില്‍ ജുനൈസാണ് ക്യാപ്റ്റനായത്. ജുനൈസ് ഇത് ആദ്യമായിട്ടാണ് ക്യാപ്റ്റനാകുന്നത്. ക്യാപ്റ്റന് ഒരു സവിശേഷ അധികാരവും ഇത്തവണ ഉണ്ടെന്ന് മോഹൻലാല്‍ വ്യക്തമാക്കി.

മോഹൻലാലിന്റെ സാന്നിദ്ധ്യത്തില്‍ തന്നെയായിരുന്നു ക്യാപ്റ്റനാകാനുള്ള ടാസ്‍കിലേക്ക് മത്സരാര്‍ഥികള്‍ പേരുകള്‍ നിര്‍ദ്ദേശിച്ചത്. പുതിയ ക്യാപ്റ്റൻ തെരഞ്ഞെടുപ്പിനായുള്ള നോമിനേഷനില്‍ ഏറ്റവും വോട്ട് ജുനൈസ്, ശോഭ, നാദിറ എന്നിവര്‍ക്കായിരുന്നു. ജുനൈസിനെ കൂടാതെ നാദിറയും ഇതുവരെ ഹൗസില്‍ ക്യാപ്റ്റനായിട്ടില്ലായിരുന്നു. ജുനൈസോ അല്ലെങ്കില്‍ നാദിറയോ ക്യാപ്റ്റനാകട്ടെയന്നായിരുന്നു ഭൂരിഭാഗം മത്സരാര്‍ഥികളും ആഗ്രഹിച്ചതും.

മത്സരം ഇങ്ങനെയായിരുന്നു- ഗാര്‍ഡൻ ഏരിയയില്‍ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ നിന്ന് ഫിനിഷിംഗ് പോയന്റിലേക്ക് എന്ന നിലയില്‍ മത്സരാര്‍ഥികള്‍ക്കായി മൂന്ന് ട്രാക്കുകള്‍ ഉണ്ടായിരിക്കും. സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ പെഡസ്റ്റുകളിലായി പ്രത്യേക കളറില്‍ കുറച്ച് കൊടികളും നടക്കാനായി ഓരോരുത്തര്‍ക്കും നാല് കട്ടകള്‍ വീതം 12 എണ്ണവും ഫിനിഷിംഗ് പോയന്റില്‍ വ്യത്യസ്‍ത കളറുകളിലായി മൂന്ന് കുപ്പികളും ഉണ്ടായിരിക്കു. വായകൊണ്ട് ഓരോരുത്തരും അവരുടെ കൊടി എടുത്ത് കട്ടകള്‍ക്ക് മുകളിലൂടെ നടന്നുപോയി അതാത് കുപ്പിയില്‍ സ്ഥാപിക്കുക എന്നതാണ് പുതിയ ആഴ്‍ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള ടാസ്‍ക്. ഏറ്റവും കൊടി കുപ്പിയില്‍ വയ്‍ക്കുന്നയാളാണ് ടാസ്‍കില്‍ വിജയിക്കുക എന്നുമായിരുന്നു നിയമം.

അങ്ങനെ വിജയിച്ചത് ജുനൈസും ആയിരുന്നു. ജുനൈസിനെ ക്യാപ്റ്റനായതിന് അഭിനന്ദിച്ച് ശേഷം മോഹൻലാല്‍ ആ സവിശേഷ അധികാരവും വ്യക്തമാക്കി. നോമിനേറ്റ് ചെയ്യപ്പെട്ട ഒരാളെ പുതിയ ആഴ്‍ചയില്‍ നോമിനേറ്റ് ചെയ്യാത്ത ആളുമായി മാറ്റി അയാളെ സേവ് ചെയ്യാം എന്നതാണ് അധികാരം. വലിയ അധികാരമാണ് ഇതെന്ന് മറ്റുള്ളവര്‍ പറയുന്നതും കേള്‍ക്കാമായിരുന്നു.

Read More: പ്രൊഫഷണല്‍ ജീവിതത്തിലെ വിജയ രഹസ്യം വെളിപ്പെടുത്തി സായ് പല്ലവി

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios