Asianet News MalayalamAsianet News Malayalam

'ഇപ്പോള്‍ ഒരു മാറ്റത്തിനായി ഇരിക്കുന്നു', ജുനൈസിന്റെ കുറിപ്പ്

'സാധാരണ മറ്റുള്ളവര്‍ ഇരിക്കുമ്പോള്‍ വാരാന്ത്യങ്ങളില്‍ താൻ നില്‍ക്കാറായിരുന്നു പതിവ്'.

Bigg Boss Malayalam Season 5 Junaiz note hrk
Author
First Published Jul 15, 2023, 2:50 PM IST | Last Updated Jul 15, 2023, 2:50 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ശക്തനായ മത്സരാര്‍ഥികളില്‍ ഒരാള്‍ ആയിരുന്നു ജുനൈസ്. സ്വന്തം നിലപാട് വിളിച്ചു പറഞ്ഞ ജുനൈസ് ഒരു വിഭാഗം പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മൂന്നാം സ്ഥാനവും ജുനൈസിന് ലഭിച്ചു. ഇപ്പോഴിതാ രസകരമായ കുറിപ്പുമായി ജുനൈസ് രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു മാറ്റത്തിനായി സോഫയിൽ ഇരിക്കുന്നു. സാധാരണയായി വാരാന്ത്യ എവിക്ഷൻ എപ്പിസോഡുകളിൽ മറ്റുള്ളവർ ഇരിക്കുമ്പോൾ നിൽക്കുന്നയാളാണ് ഞാൻ. പക്ഷേ എന്നെ എപ്പോഴും ഈ പോസിൽ കാണുന്നത് നിങ്ങൾക്ക് ഇഷ്‍ടമാണെന്ന് വിചാരിക്കുന്നു. അതിനാലാണല്ലോ എനിക്ക് വോട്ട് ചെയ്‍തിരുന്നത്. എല്ലായ്പ്പോഴും ലാലേട്ടൻ ഇങ്ങനെ എന്നോട് പറയുകയും ചെയ്‍തു. ജുനൈസേ മോനേ, സേഫാണ്, ഇരിക്കൂവെന്നുമാണ് താരം എഴുതിയിരിക്കുന്നത്. മിക്ക വാര്യാന്ത്യങ്ങളിലും എവിക്ഷനിലുണ്ടാകുന്നത് സൂചിപ്പിച്ചാണ് ജൂനൈസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JUNAIZ_VP (@junaiz.vp)

മൂന്നാം സ്ഥാനത്ത് എത്താനായതില്‍ സന്തോഷമുണ്ടെന്ന് ജുനൈസ് നേരത്തെ പ്രതികരിച്ചിരുന്നു. ഭയങ്കര എക്സൈറ്റ്മെന്റ് ആണ് എന്നായിരുന്നു ജുനൈസ് മോഹൻലാലിനോട് വ്യക്തമാക്കിയത്. ഇവിടെ എത്തിയപ്പോള്‍ ഞാന്‍ സാറിനോട് പറഞ്ഞിരുന്നു, എന്‍റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ് സാറിന്‍റെ കൂടെ ഇവിടെ നില്‍ക്കാന്‍ പറ്റുക എന്നുള്ളത്. 100 ദിനം കഴിയുമ്പോഴും അതുപോലെയാകട്ടേയെന്ന് പറഞ്ഞിരുന്നു സര്‍ അന്ന്. 100 ദിനത്തിന് ശേഷം സാറിനൊപ്പം തനിക്ക് നില്‍ക്കാനായി. ജീവിതത്തിലെ ഒരു ഭാഗ്യമാണ് ഇത് എന്നും ജുനൈസ് വ്യക്തമാക്കിയിരുന്നു.

ഞാന്‍ ഒരുപാട് മാറി. ജീവിതത്തില്‍ കുറേ കാര്യങ്ങള്‍ പഠിച്ചു. ബന്ധങ്ങളുടെ മൂല്യം, ആത്മവിശ്വാസം ഒക്കെ. നമുക്ക് നമ്മളെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്ന കുറേ കാര്യങ്ങളുണ്ട്. അത് ഏതാണ്, എവിടെനിന്ന് തുടങ്ങണം അങ്ങനെ കുറേ കാര്യങ്ങള്‍. നമുക്ക് പറ്റുന്ന തെറ്റുകള്‍, അത് സ്വീകരിക്കേണ്ടുന്നതിന്‍റെ ആവശ്യം. അത് എനിക്ക് പഠിക്കാന്‍ പറ്റിയത് ആദ്യമായി ഇവിടെ നിന്നാണ് എന്നും ഗ്രാൻഡ് ഫിനാലെ വേദിയില്‍ മോഹൻലാലിനോട് ജുനൈസ് വ്യക്തമാക്കിയിരുന്നു.

Read More: 'ആറ് മാസത്തില്‍, 125 ദിവസത്തെ സിനിമാ ചിത്രീകരണം', 'ലിയോ'യില്‍ അഭിമാനമെന്നും ലോകേഷ് കനകരാജ്

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്

Latest Videos
Follow Us:
Download App:
  • android
  • ios