'നായകന്‍ വീണ്ടും വരാര്‍' ; മാനേജറെന്ന് കരുതി ബിജിഎം ഇട്ട് വന്ന അഖിലിനെ തേച്ച് ജുനൈസിന്‍റെ തമാശ..!
എന്നാല്‍ ഈ കൈമാറ്റം തന്‍റെ മാനേജര്‍ പദവി അംഗീകരിക്കാത്ത അഖില്‍ മാരാര്‍ക്ക് ഒരു പണി കൊടുത്താണ് ജുനൈസ് കൈമാറിയത്.
തിരുവനനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5ന്‍റെ ഹോട്ടല്‍ വീക്കിലി ടാസ്കാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മുന്‍ ബിഗ്ബോസ് ഷോയിലെ താരങ്ങളായിരുന്നു രജിത്ത് കുമാറും, ഡോ.റോബിനും ബിഗ്ബോസ് വീട്ടിലേക്ക് അതിഥികളായി എത്തിയിട്ടുണ്ട്. ജുനൈസാണ് ആദ്യ രണ്ട് ദിനം ഹോട്ടല്‍ മാനേജറായത്. എന്നാല്‍ കഴിഞ്ഞ ദിവസം ജുനൈസ് ഹോട്ടല്‍ മാനേജര്‍ സ്ഥാനം റിനോഷിന് കൈമാറി.
എന്നാല്‍ ഈ കൈമാറ്റം തന്‍റെ മാനേജര്‍ പദവി അംഗീകരിക്കാത്ത അഖില്‍ മാരാര്‍ക്ക് ഒരു പണി കൊടുത്താണ് ജുനൈസ് കൈമാറിയത്. പലപ്പോഴും ജുനൈസിന്‍റെ മാനേജര്‍ പദവിയെ കളിയാക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന വ്യക്തിയായിരുന്നു അഖിലും വിഷ്ണുവും. അത്തരത്തില്‍ മനേജര്‍ പദവി മാറാന്‍ ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതോടെ ജുനൈസ് വീട്ടിലെ അംഗങ്ങളെയും അതിഥികളെയും ലീവിംഗ് റൂമില്‍ വിളിച്ചുവരുത്തി.
നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന സുദിനം എന്ന് പറഞ്ഞാണ് ജുനൈസ് തുടങ്ങിയത്. പിന്നാലെ പുതിയ മാനേജറായി അഖിലിനെ അടുത്തേക്ക് വിളിച്ചു. അഖില്‍ എഴുന്നേറ്റ് 'നായകന്‍ വീണ്ടും വരാര്‍' ബിജിഎം ഇടൂ എന്ന് പറഞ്ഞ് ജുനൈസിന്‍റെ അടുത്ത് എത്തി. ഒരു ഹഗ്ഗ് തരൂ എന്നൊക്കെ ജുനൈസ് പറഞ്ഞു. തുടര്‍ന്ന് ജുനൈസ് പുതിയ ഹോട്ടല്‍ മാനേജര്‍ റിനോഷാണ് എന്ന് പറഞ്ഞു. ഇതോടെ മത്സരാര്‍ത്ഥികള്‍ പലരും എഴുന്നേറ്റ് നിന്ന് ആഹ്ളാദം പ്രകടിപ്പിച്ചു.
എന്തായാലും ബിഗ്ബോസ് സോഷ്യല്‍ മീഡിയ ചര്‍ച്ച ഗ്രൂപ്പുകളില്‍ ജുനൈസിന്‍റെ ഈ നീക്കം വളരെ ചര്‍ച്ചയായിട്ടുണ്ട്. അഖില്‍ സ്വയം എടുത്തണിയുന്ന നായകന്‍ പരിവേഷത്തിന് കിട്ടിയ അടിയാണ് ഈ സീന്‍ എന്നാണ് ചിലര്‍ പറയുന്നു. ജുനൈസിന്‍റെ പകയാണ് ഇത്തരത്തില്‍ അപമാനിച്ചതിന് പിന്നില്‍ എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.
'പഞ്ചഗുസ്തി' തോറ്റു തന്നാല്‍ ടിപ്പ് നല്‍കാമെന്ന് മിഥുനോട് റോബിന്‍; സംഭവിച്ചത്.!
വിഷ്ണുവിന്‍റെ 'ഒറ്റപ്പെടല്‍ നമ്പര്‍'; 'നോ കോംപ്രമൈസ്' എന്ന് മാനേജര്‍ ജുനൈസ്