'മാരാര്‍ ശാരീരികമായി ആക്രമിച്ചു', നടപടിയുണ്ടാകണമെന്ന് ജുനൈസ് ബിഗ് ബോസിനോട്
ഇവിടെ എന്താണ് നടക്കുന്നത് എന്നാണ് ദേഷ്യത്തില്‍ ബിഗ് ബോസ് ചോദിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് അത്യന്തം നാടകീയ സംഭവങ്ങളിലൂടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ബിബി ഹോട്ടല്‍ ടാസ്‍ക് തുടങ്ങിയതോടെയാണ് ഹൗസില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. ഇന്നത്തെ എപ്പോസിഡോസിലും ഹൗസില്‍ നാടകീയമായ സംഭവങ്ങള്‍ ആണ് ഉണ്ടാകുകയെന്ന് ഉറപ്പായി. അഖില്‍ മാരാര്‍ തന്നെ തല്ലിയെന്ന് പരാതിപ്പെടുന്ന ജുനൈസിനെ ആണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമൊയില്‍ കാണാനാകുന്നത്.
മാരാരും റിനോഷും രൂക്ഷമായി സംസാരിക്കുന്ന രംഗങ്ങളാണ് പ്രൊമോയില്‍ ഉള്ളത്. അതിനിടിയില്‍ ജുനൈസിനെ മാരാര്‍ തള്ളുന്നതും വീഡിയോയില്‍ കാണാം. ബിഗ് ബോസ് അഖില്‍ മാരാര്‍ തന്നെ തല്ലി എന്ന് വിളിച്ചുപറയുന്ന ജുനൈസിനെയും കാണാം. ബിഗ് ബോസ് തുടര്‍ന്ന് അഖില്‍ മാരാരെയും ജുനൈസിനെയും കണ്‍ഫെഷൻ റൂമിലേക്ക് വിളിച്ചു വരുത്തി.
ഇവിടെ എന്താണ് നടക്കുന്നത് എന്നാണ് ദേഷ്യത്തില്‍ ബിഗ് ബോസ് ചോദിച്ചത്. നിങ്ങള്‍ക്ക് എന്ത് ടാസ്‍ക് തന്നാലും മോഷണം അല്ലെങ്കില്‍ അടിപിടി എന്നാണല്ലോ രീതിയെന്നും എന്താണ് ജുനൈസ് സംഭവിച്ചതെന്നും ബിഗ് ബോസ് ആരാഞ്ഞു. എനിക്ക് ഫിസിക്കള്‍ അസാള്‍ട്ട് ഇയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായി നടപടി ഉണ്ടാകണം എന്ന് ജുനൈസ് പറഞ്ഞു. ബിഗ് ബോസ് ഇക്കാര്യത്തില്‍ എന്തായിരിക്കും പറയുക എന്ന് അറിയാൻ കാത്തിരിക്കുകയാണ് ലൈവ് കാണാത്ത പ്രേക്ഷകര്‍.
ബിബി ഹോട്ടലില്‍ അതിഥികളായി ഡോ. രജിത്ത് കുമാറും ഡോ. റോബിൻ രാധാകൃഷ്‍ണനും എത്തിയിരുന്നു. ബിഗ് ബോസ് ഷോയിലെ മുൻ താരങ്ങളായ ഇവര്‍ എത്തിയത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായിരുന്നു. ബിബി ഹോട്ടല്‍ ടാസ്‍കില്‍ ജുനൈസ് മാനേജറായി പ്രവര്‍ത്തിച്ചത് അഭിനന്ദനങ്ങള്‍ക്ക് അര്‍ഹമായിരുന്നു. പിന്നീട് റിനോഷിനെയും മാനേജരായി നിയമിച്ചിരുന്നു. റിനോഷ് അടക്കമുള്ളവര്‍ ജുനൈസിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ടാസ്‍കില്‍ മുന്നിലെത്തുക ആരായിരിക്കും എന്ന് അറിയാൻ വാരാന്ത്യം വരെ കാത്തിരിക്കം. എന്തായാലും ഇന്നത്തെ എപ്പിസോഡില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്തൊക്കെയാകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
Read More: 'കമന്റുകള്‍ കണ്ടപ്പോള്‍ അവള്‍ക്ക് വിഷമമായി', കാമുകി ഈ അഭിമുഖം കാണണമെന്നും അഞ്‍ജൂസ്