ആദ്യത്തെ ആഴ്ച തന്നെ മരണ ടാസ്ക്: ബിഗ്ബോസ് ടാസ്കിനെതിരെ കമന്‍റുമായി ജാസ്മിന്‍ മൂസ
സാധാരണയായി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ആദ്യ ആഴ്ചയില്‍ വലിയ കായിക അദ്ധ്വാനം ആവശ്യപ്പെടുന്ന ടാസ്കുകള്‍ നല്‍കാറില്ല. എന്നാല്‍ ഇത്തവണത്തെ സീസണില്‍ അത് പഴങ്കഥയാകുകയാണ്
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. ഇത്തവണ യുദ്ധം തീമില്‍ എത്തുന്ന ബിഗ്ബോസ് സീസണ്‍ 5ല്‍ ആദ്യ ദിനത്തില്‍ തന്നെ ചൂടേറിയ തര്‍ക്കങ്ങള്‍ അടക്കം ഉണ്ടായി. എന്നാല്‍ ശരിക്കും യുദ്ധം തന്നെയാണ് നടക്കാന്‍ പോകുന്നു എന്ന സൂചനയാണ് ബിഗ്ബോസ് വീട്ടിലെ രണ്ടാം ദിനത്തില്‍ തന്നെ ആരംഭിച്ച വീക്കിലി ടാസ്ക് തെളിയിക്കുന്നത്.
സാധാരണയായി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ആദ്യ ആഴ്ചയില്‍ വലിയ കായിക അദ്ധ്വാനം ആവശ്യപ്പെടുന്ന ടാസ്കുകള്‍ നല്‍കാറില്ല. എന്നാല്‍ ഇത്തവണത്തെ സീസണില്‍ അത് പഴങ്കഥയാകുകയാണ്. ആദ്യ ആഴ്ച ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കേണ്ട ഗെയിം 'വന്‍മതില്‍' എന്ന ടാസ്ക് ആണ്. അതേ സമയം ഇതൊരു ജീവന്മരണ പോരാട്ടം എന്ന് പറയാം. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ തമ്മില്‍ തമ്മില്‍ തെരഞ്ഞെടുത്ത് എലിമിനേഷനിലേക്ക് അയച്ചവര്‍ക്ക് വീണ്ടും സെയ്ഫ് ആകാനും ഈ ടാസ്ക് സാധ്യത തുറന്നിടുന്നു.
എന്നാല്‍ ഇത്തരം ഒരു ടാസ്ക് കൊടുത്തതില്‍ ബിഗ്ബോസിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ സീസണിലെ മത്സരാര്‍ത്ഥിയായ ജാസ്മിന്‍ മൂസ. പ്രമോ വീഡിയോയ്ക്ക് അടിയിലാണ് ജാസ്മിന്‍ കമന്‍റ് ചെയ്തത്. ഇതിനെ പിന്തുണച്ച് നിരവധിപ്പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ജാസ്മിന്‍റെ കമന്‍റുകളോട് എതിര്‍ത്തും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതിന് ജാസ്മിന്‍ കടുത്ത മറുപടി നല്‍കുന്നുണ്ട്.
"ബൈ ദു ബൈ കഴിഞ്ഞ സീസണിൽ പോയ അഹങ്കാരത്തിൽ പറയുവാന്ന് തോന്നരുത് . ഇത്രയും ചെറ്റ ടാസ്ക് . സ്വന്തമായി ഇടി കൊണ്ട് കട്ട എടുത്തോണ്ട് വന്നത് പോരാഞ്ഞിട്ട് കഷ്ടപ്പെട്ട് ഇടി കൊണ്ട് കിട്ടിയ കട്ട ഏത് തെണ്ടിക്ക് വേണേലും വന്ന് എടുക്കാനും പറയുന്നേ ചെറ്റത്തരം അല്ലേ വല്യണ്ണാ. കട്ടയിടുമ്പോ ഓടി എടുക്കേം വേണം അതിനിടേൽ കൊണ്ട് വച്ച കട്ട നോക്കേം വേണം. ആളെ പൊട്ടനാക്ക ? ഇതെല്ലം സഹിക്കാം ഇതിനിടയില്‍ ചില പട്ടി ഷോ ആൻഡ് അലറൽ കൂടെ. ആരാണേലും വള്ളി വിട്ട് പോവും
കാണുന്ന നാട്ടുകാർക്ക് അറിയില്ലല്ലോ. കണ്ടന്‍റ് വേണമല്ലോ കണ്ടന്‍റ്" - എന്നാണ് ജാസ്മിന്‍ ഇട്ട കമന്‍റ്.
'കുറേ സദാചാരക്കുരു പൊട്ടും' ; ബിഗ് ബോസ് നീന്തല്‍ കുളത്തില്‍ നീരാടി ലച്ചുവും മിഥുനും