'വില്ലനോ നായകനോ, ശരിക്കും എന്താണ്?', മോഹൻലാലിന്റെ ചോദ്യത്തിന് വിഷ്‍ണുവിന്റെ മറുപടി

പുറത്തെത്തിയപ്പോള്‍ വിഷ്‍ണുവിനോട് ആ ചോദ്യം തന്നെ മോഹൻലാലും ചോദിച്ചു.

Bigg Boss Malayalam season 5 Is Vishnu hero or Villain hrk

ബിഗ് ബോസ് ഹൗസില്‍ വിഷ്‍ണു എപ്പോഴും തന്നെ വിശേഷിപ്പിക്കാറുള്ളത് 'ഖല്‍ നായക്' എന്നാണ്. പ്രതിനായകനാണ് എന്ന് വിഷ്‍ണു പറയാറുണ്ട്. ഗെയിം ചേഞ്ചര്‍ എന്ന വിശേഷണം തനിക്ക് ചേരുമെന്ന് വിഷ്‍ണു വിശ്വസിക്കുന്നു. ഇക്കാര്യം വിഷ്‍ണുവിനോട് മോഹൻലാലും ചോദിച്ചു.

'ഖല്‍ നായകെ'ന്ന് എപ്പോഴും പാടാറുണ്ടല്ലോയെന്നാണ് മോഹൻലാല്‍ ചോദിച്ചത്. ശരിക്കും എന്താണ് എന്നും ചോദിച്ചു. അത് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു മോഹൻലാലിനോടുള്ള വിഷ്‍ണുവിന്റെ മറുപടി. തന്നെ പിന്തുണച്ചതിന് പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്യുന്നു വിഷ്‍ണു.

എണ്‍പത്തിനാല് നാള്‍ കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ ഇഷ്‍ടവും അനിഷ്‍ടവും ഞാൻ നേടിയെടുത്തിട്ടുണ്ടാകും എന്നായിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങും മുമ്പ് വിഷ്‍ണു പറഞ്ഞത്. ഞാൻ ആഗ്രഹിച്ചപോലെ ഒരു സൂപ്പര്‍സ്റ്റാര്‍ അല്ലെങ്കില്‍ റോക്ക്‍സ്റ്റാര്‍ രീതിയിലോട്ട് കോളേജുകളില്‍ ഉദ്ഘാടനങ്ങള്‍ക്ക് പോകനാകട്ടേയെന്ന് ഞാൻ തന്നെ സ്വയം പറയുന്നു. 'നായക് നഹീ ഖല്‍ നായകെ'ന്ന തന്റെ പ്രിയ ഗാനത്തിന്റെ വരികള്‍ ഒരിക്കല്‍കൂടി ആലപിച്ചശേഷമാണ് ബിഗ് ബോസിന്റെ പ്രധാന വാതില്‍ തുറന്ന് വിഷ്‍ണു പുറത്തുപോയത്. ഗെയിം ചേയ്‍ഞ്ചറെന്ന് മറ്റുള്ളവര്‍ വിഷ്‍ണുവിനെ വിളിക്കുന്നതും കേള്‍ക്കാമായിരുന്നു.

പുറത്തെത്തിയ വിഷ്‍ണു മോഹൻലാലിനോടും പിന്നീട് തന്റെ ഭാവി സ്വപ്‍നങ്ങള്‍ പങ്കുവെച്ചു. തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ടാല്‍ മാത്രം അവിടെ നിന്നാല്‍ മതിയെന്നാണ് ഞാൻ ഇന്നുവരെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ 84 ദിവസങ്ങള്‍ക്ക് ശേഷമാകും തന്നോട് പ്രേക്ഷകര്‍ക്ക് ഇഷ്‍ടക്കേടുണ്ടായിട്ടുണ്ടാകുക. എന്നെക്കാള്‍ അര്‍ഹതപ്പെട്ട ഒരുപാട് പേരുണ്ടായിരിക്കാം. വളരെ ചുരുക്കം ആള്‍ക്കാര്‍ മാത്രമാണ് തന്നെ ഇതുവരെ ഇഷ്‍ടപ്പെട്ടിട്ടുണ്ടാകുക. സിനിമയില്‍ എത്തിപ്പെടാൻ പറ്റുന്ന മികച്ച പ്ലാറ്റ്‍ഫോമാണ് ഇത്. ബിഗ് ബോസ് ഹൗസിലെ വിഷ്‍ണുവിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‍തു.

Read More: 'ഗ്രാൻഡ് ഫിനാലെയോട് അടുക്കുമ്പോള്‍ വേദനാജനകമായ പടിയിറക്കം', പ്രൊമൊ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios