'ചാക്കോ മാഷാ'യി മാരാര്‍, 'ഗഫൂര്‍ക്ക'യായി ഷിജു, നാദിറ 'യുഡിസി', ചിരിപ്പിച്ച് ബിഗ് ബോസ് പ്രൊമൊ
ശ്രീനിവാസന്റെ മാനറിസങ്ങളില്‍ ടാസ്‍കില്‍ ജുനൈസാണ്.
ബിഗ് ബോസില്‍ ഇന്ന് പുതിയ ടാസ്‍ക് ആരംഭിക്കുകയാണ്. കുടുംബപുരാണം എന്ന ടാസ്‍കാണ് ആരംഭിച്ചിരിക്കുന്നത്. ബിഗ് ബോസ് നിര്‍ദ്ദേശിച്ച സിനിമാ കഥാപാത്രങ്ങളായി മത്സരാര്‍ഥികള്‍ പെരുമാറുകയാണ് വേണ്ടത്. എന്നാല്‍ ആ കഥാപാത്രത്തെ അതുപോലെ അനുകരിക്കുന്നതിനു പകരം വീട്ടിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറുകയാണ് വേണ്ടത് എന്നും ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ബിഗ് ബോസ് നിര്‍ദ്ദേശിച്ച ഓരോ കഥാപാത്രങ്ങളായി മത്സരാര്‍ഥികള്‍ മാറുകയും ചെയ്‍തു. രസകരമായ ഒരു ടാസ്‍കായിരിക്കും ഇത്. ഒട്ടേറെ തമാശ രംഗങ്ങളുണ്ടാകുന്ന ഒരു ടാസ്‍കാണ് എന്ന് വ്യക്തമാക്കുന്ന പ്രൊമൊയും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.
'സ്‍ഫടിക'ത്തിലെ 'ചാക്കോ മാഷാ'യി അഖില്‍ മാരാറും 'പൂച്ചക്കൊരു മൂക്കുത്തി'യിലെ സുകുമാരിയുടെ മാനറിസങ്ങളുമായി ശോഭയും ടാസ്‍കില്‍ പെരുമാറുകയാണ്. 'വടക്കുനോക്കിയന്ത്രത്തിലെ' ശ്രീനിവാസൻ കഥാപാത്രത്തെ പോലെ ടാസ്‍കില്‍ ജുനൈസും പാര്‍വതിയുടെ മാനറിസങ്ങളുമായി സെറീനയും ആണ് ചിരിപ്പിക്കുക. 'പ്രേമം' എന്ന സിനിമയിലെ 'മേരി'യെന്ന കഥാപാത്രമായി റെനീഷ പെരുമാറുമ്പോള്‍ 'മിന്നല്‍ മുരളി'യിലെ പരിഷ്‍കാരിയായ നാട്ടിൻപുറത്തുകാരനായ നായക വേഷത്തില്‍ മിഥുനും ഭാവങ്ങള്‍ സ്വീകരിച്ചു. കല്‍പന അവതരിപ്പിച്ച 'യുഡിസി' എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളുമായി വീട്ടില്‍ പെരുമാറാൻ മറ്റൊരു മത്സരാര്‍ഥിയായ നാദിറ തയ്യാറായപ്പോള്‍ 'നാടോടിക്കാറ്റി'ലെ 'ഗഫൂര്‍ക്ക' ശൈലിയില്‍ അവിടത്തെ അമ്മാവനായി ഷിജുവും മാറുകയായിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഗ്രാൻഡ് ഫിനാലെയില്‍ ഒന്നാമത് എത്തുന്ന മത്സരാര്‍ഥിയായി നാദിറ നാടകീയ ചില സംഭവങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പുറത്തായെന്ന തരത്തില്‍ ആയിരുന്നു മോഹൻലാല്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് യാത്ര പറഞ്ഞ് നാദിറ വരുമ്പോള്‍ വാതിലില്‍ ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു ബിഗ് ബോസ്. വെല്‍ക്കം ടു ഫിനാലെ നാദിറയെന്ന് ഷോയില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു സര്‍പ്രൈസ്.
'പിടിവള്ളി', 'കുതിരപ്പന്തയം', 'അണ്ടര്‍വേള്‍ഡ്', 'ചിത്രം', 'ഗ്ലാസ് ട്രബിള്‍', 'കാർണിവൽ' എന്നിങ്ങനെയാണ് ടിക്കറ്റ് ടു ഫിനാലെയിൽ ഉണ്ടായിരുന്ന ടാസ്‍കുകള്‍. ഈ ആറ് ടാസ്‍കുകൾ പൂർത്തിയാക്കുമ്പോൾ നാദിറ ഒന്നാമതെത്തുകയായിരുന്നു. രണ്ടാം സ്ഥാനത്ത് സെറീന ആണ്. മൂന്നാം സ്ഥാനത്ത് റിനോഷും ആണ്.
Read More: ജുനൈസിന് വേണ്ടിയുള്ള ബിഗ് ബോസ് ടാസ്‍ക്, ശോഭയ്‍ക്ക് സമ്മാനമായി ലഭിച്ചത് ട്രൗസര്‍
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം