വിഷ്ണുവിന്‍റെ 'ഒറ്റപ്പെടല്‍ നമ്പര്‍'; 'നോ കോംപ്രമൈസ്' എന്ന് മാനേജര്‍ ജുനൈസ്
കഴിഞ്ഞ ദിവസം വിഷ്ണുവിന്‍റെ ബിഗ്ബോസ് എപ്പിസോഡിലെയും, ബിഗ്ബോസ് ലൈവിലെയും പ്രകടനങ്ങള്‍ ബിഗ്ബോസ് സോഷ്യല്‍ മീഡിയ ചര്‍ച്ച ഗ്രൂപ്പുകളില്‍ വലിയ വിമര്‍ശനം നേരിടുന്നുണ്ട്.
തിരുവനനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5ന്‍റെ ഹോട്ടല്‍ വീക്കിലി ടാസ്കാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മുന്‍ ബിഗ്ബോസ് ഷോയിലെ താരങ്ങളായിരുന്നു രജിത്ത് കുമാറും, ഡോ.റോബിനും ബിഗ്ബോസ് വീട്ടിലേക്ക് അതിഥികളായി എത്തിയിട്ടുണ്ട്. ജുനൈസാണ് ഈ ഹോട്ടലിന്‍റെ മാനേജറായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജുനൈസിനെ അംഗീകരിക്കാന്‍ തയ്യാറാകാത്ത രീതിയില്‍ കളി മുന്നോട്ട് കൊണ്ടുപോകുന്ന വിഷ്ണുവിന്‍റെ കളിയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ വിമര്‍ശനം നേരിടുന്നത്.
കഴിഞ്ഞ ദിവസം വിഷ്ണുവിന്‍റെ ബിഗ്ബോസ് എപ്പിസോഡിലെയും, ബിഗ്ബോസ് ലൈവിലെയും പ്രകടനങ്ങള്‍ ബിഗ്ബോസ് സോഷ്യല്‍ മീഡിയ ചര്‍ച്ച ഗ്രൂപ്പുകളില്‍ വലിയ വിമര്‍ശനം നേരിടുന്നുണ്ട്. അതേ സമയം തന്നെ മാനേജര്‍ എന്ന നിലയില്‍ ജുനൈസിന്‍റെ പ്രകടനം ഏറെ പ്രശംസയും നേടുന്നുണ്ട്. ജുനൈസ് മാനേജറായി എത്തിയത് പലര്‍ക്കും സഹിച്ചില്ലെന്നതാണ് പലരുടെയും അഭിപ്രായം. ജുനൈസിനെ അനുസരിക്കാത്ത രീതിയിലായിരുന്നു പലരുടെയും പെരുമാറ്റം പ്രത്യേകിച്ച് അഖില്‍ മാരാര്‍, വിഷ്ണു, റെനീഷ, ശോഭ തുടങ്ങിയവരുടെത്. ഹോട്ടല്‍ ടാസ്കില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ തര്‍ക്കം കാരണം രണ്ട് പ്രവാശ്യം അതിഥിയായ റോബിന്‍ ഇടപെട്ടു. നിങ്ങളുടെ ശബ്ദം എനിക്ക് തന്നെ ഇറട്ടേറ്റഡ് ആകുന്നു, അപ്പോള്‍ പ്രേക്ഷകരോ എന്ന് റോബിന്‍ ഒരുഘട്ടത്തില്‍ തുറന്നുചോദിച്ചു.
ഇതില്‍ അഖില്‍ മാരാര്‍ ഇടയ്ക്ക് താന്‍ ടാസ്കില്‍ ഇല്ലെന്ന് പറഞ്ഞ് പിന്‍മാറിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഒരു ജോലിയും ചെയ്തില്ല. അതേ സമയം കഴിഞ്ഞ ദിവസം ഷെഫ് ആയിരുന്ന വിഷ്ണുവിന് രണ്ടാം ദിവസം ഹോട്ടലില്‍ വാടക നല്‍കാതെ ജീവിക്കുന്ന അതിഥിയായാണ് ജുനൈസ് നിയമിച്ചത്. എന്നാല്‍ ഈ ക്യാരക്ടര്‍ എല്ലാ ജോലികള്‍ക്കും എല്ലാവരെയും സഹായിക്കണം. അത്തരം ഒരു ജോലിയും വിഷ്ണു ചെയ്തില്ല. അത് മാത്രമല്ല അതിഥികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നാലെ ജുനൈസ് വിഷ്ണുവിനെ ജെനൈറ്റര്‍ എന്ന റോളിലേക്ക് മാറ്റി. പക്ഷെ അത് സ്വീകരിക്കാന്‍ വിഷ്ണു തയ്യാറായില്ല. ജുനൈസിനെ കളിയാക്കുന്ന നിലപാട് ആയിരുന്നു വിഷ്ണുവിന്.
ഇതേ സമയം തന്നെ ബിഗ്ബോസ് മാനേജറെ അനുസരിക്കണമെന്നും, മാനേജര്‍ക്ക് വിവിധ റോളുകള്‍ തീരുമാനിക്കാം എന്നും അറിയിച്ചു. ഒപ്പം അനുസരിക്കാത്തവരെ പിരിച്ചുവിടാം എന്നും ബിഗ്ബോസ് പറഞ്ഞു. ഇതോടെയാണ് വിഷ്ണുവിനെ പിരിച്ചുവിട്ടതായി ജുനൈസ് പറഞ്ഞു. ഇങ്ങനെ പിരിച്ചുവിട്ടവര്‍ക്ക് അതിഥിയില്‍ നിന്നും ടിപ്പ് ലഭിക്കില്ല. ഇത് അറിഞ്ഞതോടെ സഹകരിക്കാതിരുന്ന അഖില്‍ മാരാര്‍ പെട്ടെന്ന് തന്നെ കളിയില്‍ വീണ്ടും കയറി. വിഷ്ണു പുറത്തായി. വിഷ്ണുവിന് ബാത്ത്റൂം ഒഴികെ ബിബി ഹോട്ടലായ വീട്ടിലെ ഒരിടത്തും കയറാന്‍ സാധിക്കില്ലായിരുന്നു.
അതേ സമയം വിഷ്ണു പുറത്ത് ഇരുന്ന് വീണ്ടും പലതും പറയാന്‍ തുടങ്ങിയതോടെ ജുനൈസ് ഹോട്ടലിലെ എല്ലാവരോടും വിഷ്ണുവുമായി സംസാരിക്കരുത് എന്ന് പറഞ്ഞു. ഇതോടെ വിഷ്ണു ഇമോഷണലായി കരഞ്ഞു. ആദ്യം വിഷ്ണുവിനെ ആശ്വസിപ്പിക്കാന്‍ ജുനൈസ് ഓടിയെത്തി. കളിയില്‍ തിരിച്ചുകയറാമോ എന്ന് ചോദിച്ചെങ്കിലും വിഷ്ണു ആ ഓഫര്‍ സ്വീകരിച്ചില്ല. പിന്നീട് ശോഭ, അനു, മാരാര്‍, ഷിജു എല്ലാം വിഷ്ണുവിന് അടുത്ത് എത്തി സംസാരിച്ചെങ്കിലും 'ഒറ്റപ്പെടല്‍ നമ്പര്‍' എന്ന രീതിയിലായിരുന്നു വിഷ്ണു. വിഷ്ണുവിന്‍റെ ഈ നിലപാട് ഏറെ സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നുണ്ടായിരുന്നു.
രാത്രിയില്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ വിഷ്ണുവും ജുനൈസും തമ്മില്‍ തര്‍ക്കം നടക്കുന്നത് കാണാമായിരുന്നു. എന്തായാലും മുന്‍ സീസണുകളില്‍ എങ്ങനെയാണ് മത്സരാര്‍ത്ഥികള്‍ ഈ ഹോട്ടല്‍ ടാസ്ക് കളിച്ചത് എന്ന് ഇപ്പോഴുള്ളവരെ കാണിക്കണം ബിഗ്ബോസ് എന്നത് അടക്കം ചര്‍ച്ചകള്‍ ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ സജീവമാണ്. വിഷ്ണുവിന്‍റെ നിലപാടാണ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്.
'നീയാര് കാസനോവയോ?': സാഗറിന് ഉപദേശവുമായി രജിത്ത് കുമാര്‍
രജിത്ത് കുമാറിന്‍റെ പൈസ പിടിച്ചുപറിക്കാന്‍ ശ്രമിച്ച് സാഗര്‍; ടാസ്കിനിടയില്‍ നാടകീയ സംഭവങ്ങള്‍.!