എന്തുകൊണ്ട് ബിഗ്ബോസ് മത്സരാര്‍ത്ഥികളോട് സൈബര്‍ ബുള്ളിയിംഗ് നടക്കുന്നു; വിശദീകരിച്ച് മോഹന്‍ലാല്‍

സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ട സീസണ്‍ 5 പല നിലയ്ക്കും മുന്‍ സീസണുകളില്‍ നിന്ന് വേറിട്ടതായിരുന്നു. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. 

bigg boss malayalam season 5 grand finale mohanlal explain why contestants face cyberbullying vvk

ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയിക്കായുള്ള കാത്തിരിപ്പ് വൈകാതെ അവസാനിക്കും. ഗ്രാന്‍ഡ് ഫിനാലെ തുടങ്ങി. 98-ാം ദിവസമാണ് ഇക്കുറി ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. ടോപ്പ് 5 ല്‍ ഇടംപിടിച്ചിരിക്കുന്ന മത്സരാര്‍ഥികളില്‍ നിന്ന് കിരീടം ആര്‍ക്കെന്നും റണ്ണര്‍ അപ്പ് അടക്കമുള്ള തുടര്‍ സ്ഥാനങ്ങള്‍ ആര്‍ക്കൊക്കെയെന്നും ഇപ്പോള്‍ അറിയാം. അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, ജുനൈസ് വി പി, റെനീഷ റഹ്‍മാന്‍, ഷിജു എ ആര്‍ എന്നിവരാണ് ഇക്കുറി ടോപ്പ് 5 ല്‍ ഇടംപിടിച്ചിരിക്കുന്നത്.

സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ട സീസണ്‍ 5 പല നിലയ്ക്കും മുന്‍ സീസണുകളില്‍ നിന്ന് വേറിട്ടതായിരുന്നു. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍. ഇതില്‍ പുറത്തായ 16 പേര്‍ വേദിയില്‍ എത്തിയിട്ടുണ്ട്. ഇവരോട് അനുഭവം ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ ചോദിച്ചു. 

ശ്രുതി പുറത്തായതിന് പിന്നാലെ നിരവധി സൈബര്‍ ബുള്ളിയിംഗ് നേരിട്ടല്ലോ എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. അത് ഷോയുടെ ഭാഗമാണ് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ ആദ്യം ഇറങ്ങിയപ്പോള്‍ സന്തോഷത്തോടെ ഇറങ്ങിയെങ്കിലും പിന്നീട് സങ്കടമുണ്ടായി. എന്നാല്‍ തന്‍റെ ഭര്‍ത്താവ് അതെല്ലാം മറികടക്കാന്‍ സഹായിച്ചുവെന്ന് ശ്രുതി പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച അഞ്ചൂസും സമാന അഭിപ്രായം പങ്കുവച്ചു. 

എന്നാല്‍ ഇതെല്ലാം ഷോയുടെ ഇംപാക്ടാണെന്നും. ഇതെല്ലാം കണ്ട് എവിടെയെങ്കിലും ഒരു കപ്യൂട്ടറിന് പിന്നില്‍ ഇരിക്കുന്നവര്‍ക്ക് തോന്നുന്നത് പറയുകയാണെന്നും. ഈ ഷോയെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല. നിങ്ങളുടെ കഷ്ടപ്പാട് അവര്‍ക്ക് അറിയില്ലെന്നും മോഹന്‍ലാല്‍ ആശ്വസിപ്പിച്ചു. എന്തായാലും ഇതെല്ലാം മറികടക്കാന്‍ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ മോഹന്‍ലാല്‍ പഴയ മത്സരാര്‍ത്ഥികളെ ഉപദേശിച്ചു. 

അതേസമയം പ്രശസ്‍ത താരങ്ങളും ബിഗ് ബോസ് മുൻമത്സരാര്‍ഥികളുമായ നോബി മാര്‍ക്കോസ്, കുട്ടി അഖിൽ, സൂരജ്, റിതു മന്ത്ര, രമ്യ പണിക്കർ, മഞ്ജു പത്രോസ് തുടങ്ങിയവർ കലാപരിപാടികളുമായി ഫിനാലെ വേദിയില്‍ എത്തുന്നുണ്ട്. കോമഡി സ്‍കിറ്റുകളും ചലച്ചിത്രപിന്നണി ഗായിക ഗൗരി ലക്ഷ്മി,   സ്റ്റീഫൻ ദേവസ്സി എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഈ സദസ്സിൽ അരങ്ങേറും.

വിജയിയെ അറിയാന്‍ മിനിറ്റുകള്‍; ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തുടക്കം

ബിഗ്ബോസ് വിജയിയെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; പോര്‍ വിളിയുമായി കടുത്ത ഫാന്‍ ഫൈറ്റ്

'ബ്യൂട്ടി ക്വീൻ സീക്രട്ട് സെറീന'; സീക്രട്ട് റൂമും സെറീനയെ തുണച്ചില്ലേ?

Latest Videos
Follow Us:
Download App:
  • android
  • ios