'അവന്റെ സ്വന്തം ചേട്ടനെ പോലെയാണ് മാരാർ, കപ്പ് അദ്ദേഹത്തിന് കിട്ടണം'; വിഷ്ണുവിന്റെ കുടുംബം
വിഷ്ണുവിന് അഖിൽ മാരാർ സ്വന്തം ചേട്ടനെ പോലെ ആണെന്നും ബിഗ് ബോസ് ടൈറ്റിൽ മാരാർ നേടണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും കുടുംബം പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറെ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്നു വിഷ്ണു ജോഷി. ടോപ് ഫൈവിൽ എത്തുമെന്ന് ഏവരും വിധിയെഴുതിയ വിഷ്ണുവിന് പക്ഷേ എൺപതോളം ദിവസങ്ങൾക്കിപ്പുറം പുറത്താകേണ്ടി വന്നു. വൻ വരവേൾപ്പായിരുന്നു കൊച്ചി വിമാനത്താവളത്തിൽ എത്തിയ വിഷ്ണുവിന് ആരാധകർ ഒരുക്കിയത്. ഇപ്പോഴിതാ അഖിൽ മാരാരെ കുറിച്ച് വീഷ്ണുവിന്റെ കുടുംബം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
വിഷ്ണുവിന് അഖിൽ മാരാർ സ്വന്തം ചേട്ടനെ പോലെ ആണെന്നും ബിഗ് ബോസ് ടൈറ്റിൽ മാരാർ നേടണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും കുടുംബം പറയുന്നു. എൺപതോളം ദിവസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ വിഷ്ണുവിനെ കേക്ക് നൽകിയാണ് വീട്ടുകാർ സ്വീകരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.
'വിഷ്ണുവിന്റെ സ്വന്തം ചേട്ടനെ പോലെയാണ് മാരാർ. അദ്ദേഹം തന്നെ കപ്പടിക്കുമെന്ന് കരുതുന്നു. വളരെ ക്വാളിറ്റി ഉള്ളൊരു ഗെയിമർ ആണ് അഖിൽ. ബാക്കിയുള്ളവർ എന്തിനോ വേണ്ടി വന്ന് കളിച്ചിട്ട് പോകുന്നതല്ലാതെ ഒരു കാര്യമില്ല. കപ്പ് കിട്ടണമെങ്കിൽ മാരാർക്ക് കിട്ടണം. പിന്നാലെ ലാസ്റ്റ് ടൈമിൽ എന്ത് നടക്കുമെന്ന് പറയാൻ പറ്റില്ല. വിഷ്ണുവിനെ സപ്പോർട്ട് ചെയ്ത എല്ലാ ജനങ്ങളോടും നന്ദി പറയുന്നു', എന്നാണ് വിഷ്ണുവിന്റെ കുടുംബം പറഞ്ഞത്.
മോഹന്‍ലാല്‍ എത്തുന്ന വീക്കെന്‍ഡ് എപ്പിസോഡായ ശനിയാഴ്ചയാണ് വിഷ്ണു എവിക്ട് ആയത്. അഖിൽ മാരാർ, ഷിജു, സെറീന, റെനീഷ, ജുനൈസ്, നാദിറ എന്നിവരാണ് വിഷ്ണുവിനൊപ്പം നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. "ഷോക്കിംഗ് ആണ്. ഇത് ഗെയിം ആണെന്ന് എല്ലാവരെക്കാളും എനിക്ക് നന്നായിട്ട് അറിയാം. പോയിട്ട് തിരിച്ചുവരാം. എല്ലാവര്‍ക്കും ആശംസകള്‍", എന്നാണ് പുറത്തായപ്പോള്‍ വിഷ്ണു പറഞ്ഞത്.
'നിങ്ങളാണ് ഭൂലോക ഫ്രോഡ്'; ബിബിയിൽ വാക്പോര് തുടങ്ങി, മാരാർക്ക് എതിരെ ജുനൈസും ശോഭയും