ആദ്യ ആഴ്ച തന്നെ വന്‍അടിയുണ്ടാക്കുന്ന ഫിസിക്കല്‍ ടാസ്ക്; പരക്കെ തര്‍ക്കങ്ങള്‍; 'വന്‍മതില്‍' വന്‍ ഗെയിം.!

സാധാരണയായി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ആദ്യ ആഴ്ചയില്‍ വലിയ കായിക അദ്ധ്വാനം ആവശ്യപ്പെടുന്ന ഗെയിമുകള്‍ നല്‍കാറില്ല. എന്നാല്‍ ഇത്തവണത്തെ സീസണില്‍ അത് പഴങ്കഥയാകുകയാണ്. 

Bigg boss malayalam season 5 First Weekly game more physical more tactics in house vvk

തിരുവനന്തപുരം:  ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബി​ഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. ഇത്തവണ യുദ്ധം തീമില്‍ എത്തുന്ന ബിഗ്ബോസ് സീസണ്‍ 5ല്‍ ആദ്യ ദിനത്തില്‍ തന്നെ ചൂടേറിയ തര്‍ക്കങ്ങള്‍ അടക്കം ഉണ്ടായി. എന്നാല്‍ ശരിക്കും യുദ്ധം തന്നെയാണ് നടക്കാന്‍ പോകുന്നു എന്ന സൂചനയാണ് ബിഗ്ബോസ് വീട്ടിലെ രണ്ടാം ദിനത്തില്‍ തന്നെ ആരംഭിച്ച വീക്കിലി ഗെയിം തെളിയിക്കുന്നത്. 

സാധാരണയായി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ആദ്യ ആഴ്ചയില്‍ വലിയ കായിക അദ്ധ്വാനം ആവശ്യപ്പെടുന്ന ടാസ്കുകള്‍ നല്‍കാറില്ല. എന്നാല്‍ ഇത്തവണത്തെ സീസണില്‍ അത് പഴങ്കഥയാകുകയാണ്. ആദ്യ ആഴ്ച ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കേണ്ട ടാസ്ക് 'വന്‍മതില്‍' എന്ന ഗെയിം ആണ്. അതേ സമയം ഇതൊരു ജീവന്മരണ പോരാട്ടം എന്ന് പറയാം. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ തമ്മില്‍ തമ്മില്‍ തെരഞ്ഞെടുത്ത് എലിമിനേഷനിലേക്ക് അയച്ചവര്‍ക്ക് വീണ്ടും സെയ്ഫ് ആകാനുള്ള സാധ്യതയും ഈ ടാസ്ക് തുറന്നിടുന്നു.

ഗെയിം ഇങ്ങനെയാണ് ഇന്നലെ  സെയ്ഫ് ആയ ഒരാളും, എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയപ്പെട്ട ഒരാളും ഒരു ടീം ആണ്. അവര്‍ക്ക് ഒരു ഫ്രെയിം ഉണ്ടായിരിക്കും.  ബസറടിക്കുമ്പോൾ നീല കട്ടകളും പിങ്ക് കട്ടകളും വരും. അവ ശേഖരിക്കുക ഏത് നിറം വേണമെങ്കിലും എടുക്കാം. പിന്നീട് ഫ്രൈയ്മില്‍ അത് വയ്ക്കുക. അവസാനം ആ ഫ്രെയ്മിൽ ഏത് നിറമാണ് കൂടുതലെന്ന് നോക്കും. നോമിനേറ്റഡായ മത്സരാർത്ഥികൾക്ക് നീല നിറമാണ്. സേഫായ മത്സരാർത്ഥികൾക്ക് പിങ്ക് നിറവുമാണ്. പിങ്ക് നിറമാണ് മതിലിൽ കൂടുതലെങ്കിൽ ആ പെയറിൽ ആരാണോ സെയ്ഫ് അയാൾ സേഫ് തന്നെയാണ്. പക്ഷെ നീലയാണെങ്കില്‍ കൂട്ടത്തിലെ നോമിനേറ്റ് ചെയ്യപ്പെട്ടയാള്‍ സെയ്ഫ് ആകും. അതിനാല്‍ തന്നെ ഒരേ ടീമില്‍ തന്നെ വലിയ തര്‍ക്കത്തിന് കാരണമാകും. 

അതേ സമയം വലിയ തര്‍ക്കം തന്നെയാണ് ഗെയിം ആദ്യദിവസം ഉണ്ടാക്കിയത്.  കട്ടകള്‍ തട്ടിപ്പറിക്കുന്നതും  വഴക്കും ഒക്കെ ഈ ഗെയിമില്‍ എങ്ങും നിലനിന്നു. റെനീഷയുടെ കട്ടകള്‍ വിഷ്ണു മോഷ്ടിച്ചത് വലിയ വഴക്കിലേക്ക് നീങ്ങിയിരുന്നു. ഒടുവില്‍ വിഷ്ണു റെനീഷയോട് മാപ്പ് പറയുന്നതും കണ്ടു. ഇതിനിടയില്‍ സാധാരണക്കാരിയായ മത്സരാര്‍ത്ഥി ഗോപിക ഗോപി അഖില്‍ മാരാരുടെ ഫ്രെയിമില്‍ വച്ച് കട്ടകള്‍ എടുത്തു. തന്‍റെ കട്ടകള്‍ തിരികെ വേണം എന്ന് അഖില്‍ ഗോപികയോട് പറഞ്ഞു.  എന്നാല്‍ ഗെയിമിന്റെ ഭാഗമാണ് ഇതെന്നാണ് ഗോപിക പറഞ്ഞത്. ഇരുവരും തമ്മില്‍ തര്‍ക്കത്തിന് ഒടുവില്‍ അഖില്‍ പൊട്ടിത്തെറിച്ചതോടെ സംഘര്‍ഷം രൂക്ഷമായി ഇരുഭാഗത്തും പക്ഷം പിടിച്ച് തര്‍ക്കമായി. ഒടുക്കം അഖിലിന്‍റെ കട്ടകള്‍ ഗോപികയ്ക്ക് തിരിച്ചുകൊടുക്കേണ്ടി വന്നു.

അതേ സമയം ഗോപികയോട് എത്തിക്സിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് ശോഭ അടക്കം പലരും രംഗത്ത് വരുന്നുണ്ടായിരുന്നു. എന്നാല്‍ ഗെയിമില്‍ ജയിക്കാന്‍ കളിക്കുന്നു അതില്‍ എന്ത് എത്തിക്സ് എന്ന നിലപാടില്‍ ആയിരുന്നു ഗോപിക. ഗെയിം നാളെയും തുടരും. ആരൊക്കെ സെയ്ഫ് ആകുമെന്ന് കണ്ടറിയണം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet (@asianet)

'കുറേ സദാചാരക്കുരു പൊട്ടും' ; ബിഗ് ബോസ് നീന്തല്‍ കുളത്തില്‍ നീരാടി ലച്ചുവും മിഥുനും

'അവിടെ ഏതോ പട്ടികള്‍ നില്‍ക്കുന്നതുപോലെ തോന്നുവാ', ബിഗ് ബോസിനോട് ഏയ്ഞ്ചലീന

Latest Videos
Follow Us:
Download App:
  • android
  • ios