'ഗ്രാൻഡ് ഫിനാലെയോട് അടുക്കുമ്പോള്‍ വേദനാജനകമായ പടിയിറക്കം', പ്രൊമൊ
മോഹൻലാല്‍ പങ്കെടുക്കുന്ന എപ്പിസോഡിലാണ് എവിക്ഷൻ.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തുകയാണ്. അതുകൊണ്ടുതന്നെ മത്സരാര്‍ഥികളെ പോലെ തന്നെ ഷോയുടെ പ്രേക്ഷകരും പിരിമുറക്കത്തിലാണ്. ആരൊക്കെയായിരിക്കും ഗ്രാൻഡ് ഫിനാലെയില്‍ എത്തുകയെന്ന അറിയാനുള്ള ആകാംക്ഷയുണ്ട്. ഫിനാലെയോട് അടുക്കുമ്പോള്‍ വേദനാജനകമായ ചില പടിയിറക്കങ്ങള്‍ ഉണ്ടായേക്കാമെന്ന് സൂചനകളുമായി ഒരു പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്
നാല് ദിനങ്ങള്‍ നീണ്ടുനിന്ന മാര്‍ത്തോണ്‍ ടാസ്‍കുകള്‍ ഇത്തവണത്തെ പ്രത്യേകതയായിരുന്നു എന്ന് പ്രൊമൊയില്‍ മോഹൻലാല്‍ വ്യക്തമാക്കുന്നു. ഇങ്ങനെ ഒന്ന് ഈ സീസണില്‍ ആദ്യം ആയിരുന്നു. മത്സരാര്‍ഥികളുടെ ബുദ്ധിയും ക്ഷമാശീലവും കായികശേഷിയും പരീക്ഷിച്ച് ടിക്കറ്റ് ടു ഫിനാലെ ലഭിക്കുന്നതിനാവശ്യമായ ടാസ്‍കുളെല്ലാം അവര്‍ കഴിയുന്നത്ര രസകരമാക്കി. അതേക്കുറിച്ച് അവര്‍ക്ക് ഏറെ കാര്യങ്ങള്‍ പറയാനുണ്ടാകും, എന്നോട്. കൂടുതല്‍ പോയന്റുകള്‍ നേടി ഫിനാലെ വേദിയില്‍ എത്താൻ അവസരം ലഭിച്ചത് ആരാണെന്ന് നിങ്ങളും കണ്ടു. പിന്നെ ഫിനാലെയോട് അടുക്കുമ്പോഴുള്ള വേദനാജനകമായ കാര്യമായി ചിലരുടെ പടിയിറക്കം.പക്ഷ അത് എന്തായാലും സംഭവിച്ചേ തീരൂ, നോക്കാം, ആര്, ആരൊക്കെ? എന്നുമാണ് പ്രൊമൊയില്‍ മോഹൻലാല്‍ വ്യക്തമാക്കുന്നത്.
'പിടിവള്ളി', 'കുതിരപ്പന്തയം', 'അണ്ടര്‍വേള്‍ഡ്', 'ചിത്രം', 'ഗ്ലാസ് ട്രബിള്‍', 'കാർണിവൽ' എന്നിങ്ങനെയാണ് ടിക്കറ്റ് ടു ഫിനാലെയിൽ ഉണ്ടായിരുന്ന ടാസ്‍കുകളുടെ പേര്. ഈ ആറ് ടാസ്‍കുകൾ പൂർത്തിയാക്കുമ്പോൾ നാദിറയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് സെറീന ആണ്. മൂന്നാം സ്ഥാനത്ത് റിനോഷും ആണ്.
മോഹൻലാല്‍ എത്തുന്നുവെന്നതിനാല്‍ പതിവുപോലെ ഇന്നത്തെ വാരാന്ത്യ എപ്പിസോഡ് നിര്‍ണായകമായിരിക്കും. ടിക്കറ്റ് ടു ഫിനാലെ ലഭിക്കാനുള്ള ടാസ്‍കിന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കും. മത്സരാര്‍ഥികളുടെ പ്രതീക്ഷകള്‍ മോഹൻലാല്‍ ചോദിച്ചറിയും. മോഹൻലാല്‍ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കളില്‍ സ്വന്തം അഭിപ്രായവും പങ്കുവയ്‍ക്കും.
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം