Asianet News MalayalamAsianet News Malayalam

9 ദിനങ്ങൾ, 9 മത്സരാർത്ഥികൾ, കപ്പ് ആർക്ക് ? ബിബി കൗൺഡൗൺ തുടങ്ങി മക്കളേ..

നിലവിലെ ഒൻപത് മത്സരാർത്ഥികളിൽ നാദിറ ഒഴികെ ഉള്ളവർ ഇത്തവണ നോമിനേഷനിൽ ഉണ്ടായിരുന്നു.

bigg boss malayalam season 5 countdown nrn
Author
First Published Jun 24, 2023, 9:08 AM IST | Last Updated Jun 24, 2023, 9:10 AM IST

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ആരാകും ടൈറ്റിൽ വിന്നർ ആകുകയെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനോടകം ടോപ് ഫൈവിൽ ആരൊക്കെ എത്തും എന്ന ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ടിക്കറ്റ് ടു ഫിനാലെ ജയിച്ച് നാദിറ ടോപ് ഫൈവിൽ എത്തിയിട്ടുണ്ട്. ഇനിയുള്ള നാല് പേര്‍ ആരൊക്കെ എന്നതാണ് ചർച്ചകൾ. ഈ അവസരത്തിൽ കൗൺഡൗൺ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്. 

ഒൻപത് ദിവസങ്ങളാണ് ബി​ഗ് ബോസ് ​ഗ്രാൻഡ് ഫിനാലെയ്ക്ക് ഉള്ളത്. നിലവില്‍ ഒന്‍പത് മത്സരാര്‍ത്ഥികളാണ് ബിബി വീട്ടില്‍ ഉള്ളത്. അഖില്‍ മാരാര്‍, ഷിജു, ജുനൈസ്,ശോഭ, സെറീന, റെനീഷ, മിഥുന്‍, റിനോഷ്, നാദിറ എന്നിവരാണ് അവര്‍. ഇതിൽ റിനോഷ് ആശുപത്രിയിൽ ചികിത്സയിലാണ്. റിനോഷ് തിരികെ വീട്ടിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 

2023 മാർച്ച് 26നാണ് ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തുടക്കമായത്. പതിനെട്ട് മത്സരാർത്ഥികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്.  റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാ​ഗർ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ​ഗോപിക ​ഗോപി എന്നിവരാണ് അവർ. ഇക്കൂട്ടത്തിലേക്ക് ​ഹനാൻ, ഒമർ ലുലു, അനു ജോസഫ് എന്നിവർ വൈൽഡ് കാർഡ് എൻട്രിയായി എത്തി. 

അമ്പമ്പോ എന്താ ഒരുമാറ്റം ! ഒറ്റച്ചിത്രത്തിലൂടെ മലയാളികളെ കണ്ണീരണിയിച്ച ഈ നടിയെ മനസിലായോ?

അഖിൽ മാരാർ, ശോഭ വിശ്വനാഥ്, റിനോഷ്, സെറീന\റെനീഷ, ഷിജു, ജുനൈസ് എന്നിവരുടെ പേരാണ് നാദിറയ്ക്ക് പുറമെ ടോപ് ഫൈവിൽ എത്തുമെന്ന പ്രവചനങ്ങൾ. അതേസമയം, നിലവിലെ ഒൻപത് മത്സരാർത്ഥികളിൽ നാദിറ ഒഴികെ ഉള്ളവർ ഇത്തവണ നോമിനേഷനിൽ ഉണ്ടായിരുന്നു. ഇതിൽ ആരാകും അല്ലെങ്കിൽ ആരൊക്കെ ആകും ബിബി വീടിന്റെ പടിയിറങ്ങുക എന്നറിയാൻ ഇന്നും നാളെയുമായി കാത്തിരിക്കണം. രണ്ടോ അതിൽ കൂടുതൽ പേരോ പുറത്താകാൻ സാധ്യതയേറെ ആണ്. 

'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും..

Latest Videos
Follow Us:
Download App:
  • android
  • ios