മലയാളി സ്ക്രീനിലെ സുപരിചിത മുഖം; ഒറിജിനല്‍ പോരിനിറങ്ങാന്‍ ശ്രുതി ലക്ഷ്മി

2000-ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത രഞ്ജിത്ത് ശങ്കറിന്‍റെ നിഴലുകൾ എന്ന ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായാണ് ശ്രുതി ലക്ഷ്മി തന്‍റെ കരിയർ ആരംഭിച്ചത്. 

Bigg Boss Malayalam Season 5 contestant sruthi lakshmi profile vvk

മലയാള സിനിമ ടെലിവിഷന്‍ സ്ക്രീനില്‍ ശ്രദ്ധേയായ നടിയാണ് ശ്രുതി ലക്ഷ്മി. ഒരു നര്‍ത്തകി കൂടിയായി ശ്രുതിയുടെ യഥാര്‍ത്ഥ പേര് ശ്രുതി ജോസ് എന്നാണ്. കണ്ണൂരിലാണ് ശ്രുതി ജനിച്ചത്. കണ്ണൂരില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശ്രുതി പിന്നീട് കോളേജ് വിദ്യഭ്യാസം തിരുവനന്തപുരത്താണ് നടത്തിയത്. കോളേജ് കാലത്തെ ഒരു ക്ലാസിക്ക് ഡാന്‍സര്‍ എന്ന നിലയില്‍ ശ്രദ്ധേയയായിരുന്നു ശ്രുതി. ശ്രുതിയുടെ സഹോദരി ശ്രീലയയും സിനിമ സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ താരമാണ്.

2000-ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത രഞ്ജിത്ത് ശങ്കറിന്‍റെ നിഴലുകൾ എന്ന ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായാണ് ശ്രുതി ലക്ഷ്മി തന്‍റെ കരിയർ ആരംഭിച്ചത്. നക്ഷത്രങ്ങൾ, ഡിറ്റക്ടീവ് ആനന്ദ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും ബാലതാരമായി ശ്രുതി അഭിനയിച്ചു. ദിലീപിനൊപ്പം റോമിയോ എന്ന ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി ഭാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള ശ്രുതിയുടെ അരങ്ങേറ്റം.

2010 കാലഘട്ടത്തില്‍ വളരെ പോപ്പുലറായ ചില മ്യൂസിക്ക് ആല്‍ബങ്ങളില്‍ ശ്രുതി സാന്നിധ്യമായിട്ടുണ്ട് കൂടാതെ നമ്മൾ തമ്മിൽ (ഏഷ്യാനെറ്റ്), യൂത്ത് ക്ലബ് (ഏഷ്യാനെറ്റ്), ശ്രീകണ്ഠൻനായർ ഷോ (സൂര്യ ടിവി) തുടങ്ങിയ ജനപ്രിയ ടോക്ക് ഷോകളിൽ ശ്രുതി തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോയായ സ്റ്റാർ ചലഞ്ചിൽ സാന്നിധ്യമായിരുന്നു ശ്രുതി.

ഒരു നാടന്‍ പെണ്‍കുട്ടി എന്ന പരിവേഷത്തില്‍ നിന്നും ശ്രുതിക്ക് വലിയൊരു ബ്രേക്ക് നല്‍കിയ വേഷമായിരുന്നു ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിലെ ലിന്‍റാ തരകന്‍ എന്ന വേഷം.2013ല്‍ ഇറങ്ങിയ ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 2016 ലാണ് ശ്രുതി ഡോ. അവിന്‍ ആന്‍റണിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സീരിയല്‍ രംഗത്ത് സജീവമാണ് ശ്രുതി.

മിനിസ്ക്രീനിലും വെള്ളിത്തിരയിലും മലയാളിക്ക് സുപരിചിതയാണ് ശ്രുതി. പക്ഷെ യഥാര്‍ത്ഥ ജീവിതത്തിലെ ശ്രുതിയാണ് ബിഗ്ബോസ് മലയാളം സീസണ്‍ 5 ലെ വേദിയില്‍ ഇനി നാം കാണാന്‍ പോകുന്നത്. ബാറ്റില്‍ ഓഫ് ഒറിജിനല്‍സ് എന്ന് ടാഗ് ലൈനോടെ എത്തുന്ന ഈ സീസണില്‍ ഒരു ഒറിജിനലായി തന്നെ ശ്രുതി പോരിനിറങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.

'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios