തുറന്നു പറച്ചിലിന്‍റെ തീക്കാറ്റാകാന്‍ ബിഗ്ബോസിലേക്ക് എയ്ഞ്ചലിന്‍ മരിയ
പ്ലസ് ടു കാലത്ത് പഠനം ഉപേക്ഷിച്ച് മോഡലിംഗ് രംഗത്തേക്ക് കടന്നുവെന്നും അത് വഴിയാണ് വെള്ളയപ്പം എന്ന ചിത്രത്തില്‍ എത്തുന്നത്. അവിടെ നിന്നാണ് പിന്നീട് നല്ല സമയം എന്ന ചിത്രത്തില്‍ എത്തുന്നത്.
നല്ല സമയം എന്ന ഒമര്‍ ലുലു ചിത്രം വിവാദങ്ങള്‍ ഉണ്ടാക്കിയാണ് തീയറ്ററില്‍ എത്തിയത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് ദിവസം മുതല്‍ മലയാളിയുടെ സോഷ്യല്‍ മീഡിയ വാള്‍ കീഴടക്കിയ ആളാണ് എയ്ഞ്ചലിന്‍ മരിയ. നല്ല സമയം എന്ന ചിത്രം ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന എന്ന വിവാദത്തോട് തീയറ്ററിന് മുന്നില്‍ തുറന്നടിച്ചതാണ് എയ്ഞ്ചലിനെ സാമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. എല്ലാം ഒരു വൈബ് അല്ലെ എന്ന രീതിയിലുള്ള എയ്ഞ്ചലിന്‍ മരിയയുടെ പ്രതികരണം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.
എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അല്ല പുറത്തുവന്നത് എന്നാണ് പിന്നീട് എയ്ഞ്ചലിന്‍ വെളിപ്പെടുത്തിയത്. താന്‍ പ്രതീക്ഷിക്കാതെയാണ് താന്‍ പ്രശസ്തിയില്‍ എത്തിയത് എന്നാണ് ഏയ്ഞ്ചല്‍ പറയുന്നത്. എല്ലാം നല്ല സമയം എന്നാണ് ഇവര്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സിനിമ രംഗത്തേക്ക് ഒട്ടും താല്‍പ്പര്യമില്ലാതെയാണ് എയ്ഞ്ചല്‍ എത്തിയത്.
പ്ലസ് ടു കാലത്ത് പഠനം ഉപേക്ഷിച്ച് മോഡലിംഗ് രംഗത്തേക്ക് കടന്നുവെന്നും അത് വഴിയാണ് വെള്ളയപ്പം എന്ന ചിത്രത്തില്‍ എത്തുന്നത്. അവിടെ നിന്നാണ് പിന്നീട് നല്ല സമയം എന്ന ചിത്രത്തില്‍ എത്തുന്നത്. സാമൂഹത്തില്‍ നിന്നും നിരവധി പ്രശ്നങ്ങള്‍ താന്‍ നേരിട്ടുവെന്നും തന്‍റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട് എയ്ഞ്ചലിന്‍.
താന്‍ ഒരിക്കലും മയക്കുമരുന്നിനെ പ്രമോട്ട് ചെയ്യുന്ന ഒരാള്‍ അല്ല. തനിക്കെതിരെ അന്നത്തെ അഭിപ്രായം പറഞ്ഞ് കേസ് എടുക്കാന്‍ ചിലര്‍ മുറവിളികൂട്ടിയിരുന്നു. മലയാളിയുടെ നെഗറ്റിവിറ്റിയോടുള്ള താല്‍പ്പര്യം ഉപയോഗിച്ചാണ് താന്‍ പ്രശസ്തി നേടിയത് എന്ന് കൌമുദിയുടെ അഭിമുഖത്തില്‍ എയ്ഞ്ചലിന്‍ മരിയ തുറന്നു പറഞ്ഞിട്ടുണ്ട്.
എന്തായാലും വിവാദങ്ങളുടെ കൂട്ടുകാരിയായി, ഒരു ഒറിജിനല്‍ താരമായാണ് എയ്ഞ്ചലിന്‍ മരിയ ബിഗ്ബോസ് വീട്ടിലേക്ക് കടന്നുവരുന്നത്. അവിടെ എന്തും ശക്തമായ തുറന്നുപറച്ചിലുകളിലൂടെ നേരിടാന്‍ ഒരുങ്ങി തന്നെയായിരിക്കും ഈ വരവ്. കാത്തിരുന്ന് കാണാം ആ പോരാട്ടം.
'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ