'അഖിൽ മാരാരെ ഞാൻ തല്ലിയേനെ, അവര്‍ ഒറിജിനല്‍സ് അല്ല'; ​ഗോപിക പറയുന്നു

റെനീഷ ആകും ടൈറ്റിൽ വിന്നറാകുക എന്നാണ് കരുതുന്നതെന്നും ​ഗോപിക പറഞ്ഞു. 

bigg boss malayalam season 5 commoner gopika talk about the show after eviction nrn

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് രസകരമായ മുഹുർത്തങ്ങളുമായി മുന്നേറുകയാണ്. ഷോ ഒരുമാസം പിന്നിട്ടു കഴിഞ്ഞു. മത്സരാർത്ഥികൾ എല്ലാവരും പ്രേക്ഷക പ്രിയം നേടിക്കഴിഞ്ഞു. ഇതിനിടയിൽ നിരവധി പേരാണ് ഷോയിൽ വരികയും എലിമിനേറ്റ് ആകുകയോ അല്ലെങ്കിൽ ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് പുറത്തു പോകുകയോ ചെയ്തത്. ഇതിൽ പ്രധാനിയാണ് ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ ആയ ​ഗോപിക ​ഗോപി. നിനച്ചിരിക്കാതെയുള്ള എവിക്ഷനിലൂടെ ​ഗോപിക പുറത്ത് പോകുക ആയിരുന്നു. ഷോയിൽ നിന്നും പുറത്തായതിന് പിന്നാലെ ബി​ഗ് ബോസ് ജീവിതത്തെ കുറിച്ച് പറയുകയാണ് ​ഗോപിക. 

താൻ സെലിബ്രിറ്റി ഒന്നും അല്ലെന്നും ബി​ഗ് ബോസിന് മുൻപ് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് താനെന്നും ​ഗോപിക ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ജോലി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനമെന്നും മികച്ച രീതിയിൽ ഞാൻ ഷോയിൽ കളിച്ചു എന്നാണ് വീട്ടുകാർ പറഞ്ഞതെന്നും ​ഗോപിക പറയുന്നു. 

പല പ്രശ്നങ്ങളും തനിക്ക് ഷോയിൽ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ​ഗോപിക പറയുന്നു. നിറത്തിന്റെ പേരിലും കളിയാക്കലുകളും എനിക്ക് നേരെ വന്നിട്ടുണ്ട്. പല കാര്യങ്ങളിലും മാറ്റി നിർത്താൻ നോക്കിയിട്ടും ഞാൻ കടന്നു കയറി സംസാരിക്കാറുണ്ടായിരുന്നു പലരും അതിന് നെ​ഗറ്റീവ് ആയാണ് കണ്ടതെന്നും ​ഗോപിക വ്യക്തമാക്കുന്നു. തനിക്ക് പകരം പുറത്താകേണ്ട പലരും അവിടെ ഉണ്ടായിരുന്നുവെന്നും ​ഗോപിക കൂട്ടിച്ചേർത്തു.  

കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?

നിലപാടുകൾ പറയാതെ ഒളിച്ചു മാറി പുറത്ത് പാവത്തെ പോലെ ഇരുന്ന റിനോഷ് ബ്രോ, അളിയൻ, മിഥുൻ എന്നിവർ ഒറിജിനൽസ് ആണെന്ന് തോന്നുന്നില്ല. ഇവർ ഫേയ്ക്ക് ആണെന്നല്ല പറയുന്നത്. പറയേണ്ട കാര്യങ്ങൾ പറയുന്നവരാണ് ഒറിജിനൽസ് എന്നാണ് തനിക്ക് തോന്നുന്നതെന്നും ​ഗോപിക പറയുന്നു. റെനീഷ, അഖിൽ മാരാർ, ജുനൈസ്, ഒക്കെ ഫൈനൽ ഫൈവിൽ വരാം. സാ​ഗർ ചിലപ്പോൾ കാണാം. റെനീഷ ആകും ടൈറ്റിൽ വിന്നറാകുക എന്നാണ് കരുതുന്നതെന്നും ​ഗോപിക പറഞ്ഞു. 

മാരാരെ കുറിച്ചുള്ള തന്റെ മനോഭാവവും ​ഗോപിക തുറന്നു പറഞ്ഞു. വയലൻസിനെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരാണ് നിലവിൽ ഉള്ളത്. അഖിലിനെ കുറിച്ച് പോസിറ്റീവ് കാര്യങ്ങൾ ഉണ്ടെങ്കിലും ഒരിക്കലും അയാളെ സ്നേഹത്തോടെ കാണാൻ സാധിക്കില്ല. ഭാര്യ ​ഗർഭിണി ആയിരുന്നപ്പോൾ തല്ലിയിട്ടുണ്ടെന്ന് അഖിൽ പറഞ്ഞിരുന്നു. ആ ഒരു സാഹചര്യത്തിലൂടെ കടന്നു വന്ന ആളാണ് ഞാൻ. അതുകൊണ്ടാണ് അന്ന് ഞാൻ ഇവിടെ ഇനി നിന്നാൽ തല്ലുമെന്ന് പറഞ്ഞ് എഴുന്നേറ്റ് പോയതെന്നും ​ഗോപിക പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios