Asianet News MalayalamAsianet News Malayalam

ഇനി സാധാരണക്കാരനും ബി​ഗ് ബോസിൽ; ആ സീക്രട്ട് പറഞ്ഞ് മോഹൻലാൽ; ആദ്യ പ്രമോ എത്തി

വ്യത്യസ്‍ത  മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരാളെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്. 

Bigg Boss malayalam Season 5 Common Man Contest promo  nrn
Author
First Published Feb 23, 2023, 3:51 PM IST | Last Updated Feb 27, 2023, 6:45 PM IST

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ആരൊക്കെയാകും ഇത്തവണത്തെ മത്സരാർത്ഥികൾ ആകുക എന്നതാണ് പ്രധാന ചോദ്യം. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേള്‍ക്കുന്നുമുണ്ട്. വ്യത്യസ്‍ത  മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്. ഇപ്പോഴിതാ ഇതിനായി എന്ത് ചെയ്യണമെന്ന പ്രമോ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പ്രമോ വീഡിയോയിൽ മോഹൻലാലും എത്തുന്നുണ്ട്. "ലോകത്ത് എവിടെ ചെന്നാലും പലരും എന്നോട് ചോദിക്കാറുണ്ട് എങ്ങനെ ഈ ബി​ഗ് ബോസ് ഹൗസിൽ കയറിപ്പറ്റാം എന്ന്. പക്ഷേ എനിക്കൊരു ഷോർട് കട്ട് അറിയാം. സീക്രട്ട് ആണേ. 9633996339 എന്ന നമ്പറിലേക്ക് മിസ് കോള്‍ തന്ന് എയർടെൽ 5ജി പ്ലസ് ബി​ഗ് ബോസ് കോമൺ മാൻ കോൺടക്സ്റ്റിൽ പങ്കെടുക്കൂ", എന്നാണ് മോഹൻലാൽ വീഡിയോയിൽ പറയുന്നത്. ഒപ്പം ചില നിർദ്ദേശങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.  

നിർദ്ദേശങ്ങൾ ഇങ്ങനെ

9633996339 നമ്പറിൽ വരുന്ന എസ് എം എസ് ലിങ്കിൽ അയച്ച ചോദ്യത്തിന് ഉത്തരം നൽകണം. 

നിങ്ങളുടെ യോ​ഗ്യത സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ എയർടെൽ നമ്പർ 299- നോ അതിന് മുകളിലോ റീചാർജ് ചെയ്യുക.  

എയർടെൽ ഇതര ഉപഭോക്താക്കൾ, നിങ്ങളുടെ നമ്പർ മാറ്റാതെ എയർടെല്ലിലേക്ക് മാറുകയും 9633996339 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കാൾ നൽകുകയും ചെയ്യുക. 

ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്‍റെ പ്രധാന സ്പോൺസർ. സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹ സ്പോൺസർമാരാണ്. മോഹൻലാൽ തന്നെയാകും ഇത്തവണയും ഷോയുടെ അവതാരകന്‍. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

'അവർക്കൊപ്പം ഞാൻ കൂടെ വന്നാല്‍ പൊളിക്കും'; സന്തോഷ് വർക്കി ബിഗ് ബോസിലേക്കോ?

ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യക്കെതിരെ ജി 7 രാജ്യങ്ങളുടെ കൂടിയാലോചന, കൂടുതൽ ഉപരോധത്തിന് നീക്കം

Latest Videos
Follow Us:
Download App:
  • android
  • ios