'അഖിലിനോടുള്ള പ്രശ്‍നം ഇത്ര വേഗം അവസാനിച്ചോ'? ശോഭയുടെ നിലപാട് ചോദ്യം ചെയ്‍ത് സഹമത്സരാര്‍ഥികള്‍

ഫിനാലെ വീക്കിലും അവസാനിക്കാതെ ബിഗ് ബോസിലെ തര്‍ക്കങ്ങള്‍

bigg boss malayalam season 5 co contestants question sobha viswanath about approach to akhil marar nsn

പുറംലോകവുമായി ബന്ധമില്ലാതെ 100 ദിവസം വരെ അടച്ചിട്ട ഒരു വീട്ടില്‍ കഴിയുക എന്നതാണ് ബി​ഗ് ബോസ് എന്ന സര്‍വൈവല്‍ റിയാലിറ്റി ഷോ ഒരു മത്സരാര്‍ഥിക്ക് മുന്നില്‍ വെക്കുന്ന ടാസ്ക്. വരുമ്പോള്‍ അപരിചിതര്‍ ആയിരിക്കുമെങ്കിലും ദിവസങ്ങള്‍ മുന്നോട്ട് പോകവെ മത്സരാര്‍ഥികള്‍ക്കിടയില്‍ വ്യത്യസ്ത തരത്തിലുള്ള ബന്ധങ്ങള്‍ രൂപപ്പെടാറുണ്ട്. ചിലര്‍ അടുത്ത സുഹൃത്തുക്കളാവുമെങ്കില്‍ മറ്റു ചിലര്‍ നിതാന്ത ശത്രുക്കളുമാകും. ഈ സീസണും അതില്‍നിന്ന് വ്യത്യസ്തം അല്ലായിരുന്നു. എന്നാല്‍ ഏഴ് മത്സരാര്‍ഥികള്‍ മാത്രം അവശേഷിക്കുന്ന ഫിനാലെ വീക്കിലേക്ക് എത്തിയതോടെ സീസണ്‍ 5 ലെ ശത്രുതകള്‍ക്കൊക്കെ ഏറെക്കുറെ അവസാനമായിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ തന്നെ ഇതിന് മുന്‍കൈ എടുത്തിരുന്നു. 

എന്നാല്‍ ബി​ഗ് ബോസിലെ അഭിപ്രായവ്യത്യാസങ്ങളും ചോദ്യംചെയ്യലുകളും ഫിനാലെ വീക്കിലും തുടരുന്നുണ്ട്. ഈ സീസണില്‍ ഏറ്റവുമധികം ഏറ്റുമുട്ടലുകള്‍ നടന്ന രണ്ടുപേര്‍ ശോഭയും അഖിലും ആയിരുന്നു. എന്നാല്‍ മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍, അദ്ദേഹത്തിന്‍റെ ആഹ്വാനപ്രകാരം അഖിലുമായുള്ള പ്രശ്നങ്ങളുടെ ഭാരം ഷോയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ കൂടെക്കൊണ്ടുപോകാന്‍ ആ​ഗ്രഹിക്കുന്നില്ലെന്ന് ശോഭ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുമില്ല. എന്നാല്‍ സഹമത്സരാര്‍ഥികളില്‍ അഖിലും ഷിജുവും അടക്കമുള്ളവര്‍ ഇന്നലെ ശോഭയുടെ നിലപാട് മാറ്റത്തെ ചോദ്യം ചെയ്തു.

നാദിറയും ജുനൈസുമാണ് അഖിലിനോടുള്ള ശോഭയുടെ പെരുമാറ്റത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഭവിച്ചിട്ടുള്ള മാറ്റത്തെ ചോദ്യം ചെയ്തത്. ഫാമിലി വീക്കിന്‍റെ ഭാ​ഗമായി വന്ന ശോഭയുടെ സുഹൃത്ത് അഖിലിന് ശോഭ കൈ കൊടുക്കുന്നത് കാണാന്‍ താന്‍ ആ​ഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. അവിടെ എത്തിയ മറ്റ് മത്സരാര്‍ഥികളുടെ കുടുംബങ്ങളും അഖിലിന് പുറത്തുള്ള പിന്തുണയെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ഫാമിലി വീക്കിന് ശേഷമാണ് ശോഭയില്‍ പൊടുന്നനെ ഈ മാറ്റം ദൃശ്യമായതെന്നാണ് സഹമത്സരാര്‍ഥികള്‍ കുറ്റപ്പെടുത്തിയത്. അഖിലിനെതിരെ നിലപാടെടുത്തതിന്‍റെ പേരില്‍ ശോഭയെ പിന്തുണച്ച പ്രേക്ഷകര്‍ ഇനി എന്ത് ചെയ്യണമെന്നും ജുനൈസ് ചോദിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തള്ളിക്കളഞ്ഞ ശോഭ അഖിലുമായുള്ള ഭിന്നതയുടെ ഭാരം പുറത്തേക്ക് ചുമക്കാന്‍ താല്‍പര്യമില്ലെന്ന് തനിക്ക് സ്വയം തോന്നിയതിനാലാണ് ഈ മാറ്റമെന്ന് പറയുന്നു. മറ്റ് സ്വാധീനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും. മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ ജുനൈസ് അഖിലിന് ചുംബിച്ചതിനെക്കുറിച്ച് ശോഭ തിരിച്ച് ചോദിക്കുമ്പോള്‍ അത് ലാല്‍ സാര്‍ പറഞ്ഞത് കൊണ്ട് മാത്രമാണെന്നാണ് ജുനൈസിന്‍റെ മറുപടി. അഖിലിനോടുള്ള തന്‍റെ നിലപാടില്‍ മാറ്റം ഇല്ലെന്നും.

ALSO READ : 'ലോ ക്ലാസ് വിഷയവുമായി താരതമ്യം ചെയ്തു'; ഒടുവില്‍ സൗഹൃദത്തിന് ഫുള്‍ സ്റ്റോപ്പ് ഇട്ട് റെനീഷയും സെറീനയും

WATCH : അവസാന വാരത്തില്‍ ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും, കാണാം ബിബി ടോക്ക്

Latest Videos
Follow Us:
Download App:
  • android
  • ios