പെട്ടിയിലുള്ള വസ്‍ത്രങ്ങള്‍ സെറീന തിരിച്ചറിഞ്ഞു, ഒടുവില്‍ സര്‍പ്രൈസ്
ഒരു സര്‍പ്രൈസായിരുന്നു തുടര്‍ന്ന് നടന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ബന്ധുക്കളുടെ സമാഗമം നടക്കുകയാണ് ഇപ്പോള്‍. മത്സരാര്‍ഥികളുടെ പ്രിയപ്പെട്ടവര്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുകയാണ്. വളരെ സര്‍പ്രൈസായിട്ടാണ് ബിഗ് ബോസ് ഹൗസിലേക്ക് ബന്ധുക്കളുടെ വരവ്. ചെറിയ ഒരു ടാസ്‍കിന്റെ രൂപത്തിലായിരുന്നു സെറീനയുടെ ബന്ധുക്കളെ വീട്ടിലേക്ക് ക്ഷണിച്ചത്.
കുറച്ച് സ്യൂട്ട്‍കെയ്‍സുകള്‍ പുറത്തു കൊണ്ടുവെച്ചു. ആരുടെ പ്രിയപ്പെട്ടവരുടെ വസ്‍ത്രങ്ങളാണ് അതെന്ന് തിരിച്ചറിയാൻ ആകുമോ എന്നായിരുന്നു മത്സരാര്‍ഥികളോട് ബിഗ് ബോസ് ചോദിച്ചത്. അഖിലും മിഥുനും വസ്‍ത്രങ്ങള്‍ തിരിച്ചറിഞ്ഞതുപോലെ സെറീനയെ വിളിച്ചു. തന്റെ അമ്മയുടെ വസ്‍ത്രങ്ങളാണ് അതെന്ന് സെറീന വ്യക്തമാക്കുകയും കണ്ണീരണിയുകയും ചെയ്‍തു.
'എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ'യെന്ന സിനിമാ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ വീടിന് ഉള്ളിലേക്ക് സെറീനയുടെ അമ്മ വന്നു. നിറകണ്ണുകളോടോയാണ് ഇരുവരും പരസ്‍പേരം ആശ്ലേഷിച്ചത്. നാളുകള്‍ കഴിഞ്ഞ് കാണുന്നതിന്റെ ആനന്ദക്കണ്ണീര്‍. തുടര്‍ന്ന് മത്സരാര്‍ഥികളെ പരിചയപ്പെടുകയും ചെയ്‍തു സെറീനയുടെ അമ്മ. ഓരോരുത്തരോടും ചിരപരിതരെന്ന പോലെയാണ് സംസാരിച്ചത്. സെറീനയുടെ അമ്മ ബിഗ് ബോസ് ഷോ മുടങ്ങാതെ കാണുന്നുണ്ടെന്ന് വ്യക്തം. ഇക്കാര്യം അമ്മ പിന്നീട് സെറീനയോട് തന്നെ വ്യക്തമാക്കിയിരുന്നു.
സെറീനയും അമ്മയും മാത്രമായും സംസാരിച്ചു. ഇതിനിടെ മിഥുന്റെ കാര്യവും സംസാരിക്കുന്നുണ്ടായിരുന്നു. മസാജൊന്നും വേണ്ട, അത് അമ്മയ്ക്ക് ഇഷ്‍ടമല്ലെന്നായിരുന്നു അവര്‍ വ്യക്തമാക്കിയത്. മിഥുൻ ചേട്ടൻ സഹോദരനെ പോലെയാണെന്ന് സെറീന അമ്മയ്‍ക്ക് മറുപടി നല്‍കി. അതൊക്കെ ആയിക്കോട്ടേ. അതങ്ങനെ തന്നെ ഇരുന്നോട്ടെ. അമ്മയുടെ ഇഷ്‍ടം അമ്മ പറഞ്ഞതാ എന്ന് സെറീനയുടെ അമ്മ പറഞ്ഞു. സെറീന മിടുക്കിയാണെന്നും നിനക്ക് പറയേണ്ടുന്ന കാര്യങ്ങളൊക്കെ ശക്തമായി വ്യക്തമാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സെറീനയുടെ ആന്റിയും വീട്ടില്‍ വന്നിരുന്നു.
Read More: അജിത്തിന്റെ 'തുനിവി'ന് ശേഷം മഞ്‍ജു വാര്യര്‍ വീണ്ടും തമിഴില്‍
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം