ബിഗ് ബോസില്‍ അപ്രതീക്ഷിത പുറത്താകല്‍, സെറീനയുടെ പ്രതികരണം ഇങ്ങനെ

ബിഗ് ബോസില്‍ നിന്ന് പുറത്തായ സെറീനയുടെ പ്രതികരണം.

Bigg Boss Malayalam season 5 Cerena talking hrk

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ അപ്രതീക്ഷിത പുറത്താകലാണ് ഉണ്ടായിരിക്കുന്നത്. സെറീനയാണ് വീട്ടില്‍ നിന്ന് പുറത്തായത്. വളരെ നാടകീയമായ നിമിഷങ്ങള്‍ക്ക് ഒടുവിലായിരുന്നു മോഹൻലാല്‍ എവിക്ഷൻ പ്രഖ്യാപിച്ചത്. എല്ലാവരോടും സ്‍നേഹം മാത്രമാണെന്ന് സെറീന പുറത്തുപോകുമ്പോള്‍ വ്യക്തമാക്കി.

ഗ്രാൻഡ് ഫിനാലേ നടക്കാൻ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ന് അപ്രതീക്ഷിത പുറത്താകല്‍ ഉണ്ടായിരിക്കുന്നത്. മോഹൻലാല്‍ വീട്ടിലേക്ക് വരുകയും എവിക്ഷൻ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് പോകുമ്പോള്‍ ഒരാളെ കൊണ്ടുപോകുമെന്ന് മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. മോഹൻലാലിനെ കണ്ട  അമ്പരപ്പിലായിരുന്നു എല്ലാവരും. ചായ നല്‍കി മോഹൻലാലിനെ സല്‍ക്കരിച്ചു. ബിഗ് ബോസ് മ്യൂസിയവും ടാസ്‍കുകളുടെ വീഡിയോയും കണ്ടുകഴിഞ്ഞാണ് എവിക്ഷൻ പ്രക്രിയ നടന്നത്. ആര്‍ക്കാണ് എനിക്ക് ഒപ്പം പുറത്തേയ്‍ക്ക് വരാൻ താല്‍പര്യം എന്ന് ഓരോ മത്സരാര്‍ഥിയോടും അടുത്തെത്തി പ്രത്യേകമായി ചോദിച്ചതിന് ശേഷമായിരുന്നു മോഹൻലാല്‍ സെറീന വീട്ടില്‍ നിന്ന് എവിക്റ്റ് ആയത് പ്രഖ്യാപിച്ചത്.

പുറത്തായ ആ തീരുമാനം അറിഞ്ഞപ്പോള്‍ സെറീന എല്ലാവരെയും ആലിംഗനം ചെയ്യുകയായിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്നിറങ്ങുമ്പോഴായിരുന്നു സെറീന സംസാരിച്ചത്. എല്ലാവരോടും എനിക്ക് ഒരുപാട് സ്‍നേഹമുണ്ട്. അമ്മൂ ദൈവം അനുഗ്രഹിക്കട്ടേ, ഇവിടെ 100 ദിവസം നില്‍ക്കാനായി. ഒരുപാട് സ്വപ്‍നങ്ങളുമായാണ് ഇവിടേയ്‍ക്ക് വന്നത്. ഇനി ഒരുപാട് അവസരങ്ങളിലേക്കാണ് പോകുന്നതെന്നും സെറീന മത്സരാര്‍ഥികളോട് വ്യക്തമാക്കി.

മുമ്പ് ഒരിക്കല്‍ ഹൗസില്‍ നിന്ന് സെറീന പുറത്തായതായിരുന്നു. എന്നാല്‍ പുറത്തായെങ്കിലും സീക്രട്ട് റൂമിലേക്ക് സെറീനയെ മാറ്റുകയായിരുന്നു. ബിഗ് ബോസ് ഹൗസില്‍ സ്‍ത്രീ പ്രാതിനിധ്യം കുറവാണെന്നതിനാലായാരുന്നു ഒരു അവസരം വീണ്ടും സെറീനയ്‍ക്ക് നല്‍കിയത്. ഒടുവില്‍ എന്നേയ്‍ക്കുമായി ബിഗ് ബോസിനോട് സെറീന വിടപറഞ്ഞിരിക്കുന്നു.

Read More: മാരാര്‍ക്ക് നിലനില്‍ക്കാനായതിന്റെ കാരണം ചൂണ്ടിക്കാട്ടി സംവിധായകൻ ഒമര്‍

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു', വിഷ്‍ണുവുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios