Asianet News MalayalamAsianet News Malayalam

'സീക്രട്ട് റൂമില്‍നിന്ന് കണ്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്തിന്?', സെറീന മോഹൻലാലിനോട് വ്യക്തമാക്കിയത്

സീക്രട്ട് റൂമില്‍നിന്ന് കണ്ട കാര്യങ്ങള്‍ സെറീന വെളിപ്പെടുത്തിയത് ഇക്കാരണങ്ങളാല്‍.

 

Bigg Boss Malayalam season 5 Cerena says hrk
Author
First Published Jun 17, 2023, 10:49 PM IST | Last Updated Jun 17, 2023, 10:49 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ സെറീന കഴിഞ്ഞ തവണ പുറത്തായിരുന്നു. എന്നാല്‍ സ്‍ത്രീ പ്രാതിനിധ്യം കുറവാണെന്ന കാരണത്താല്‍ സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരുന്നു സെറീനെ. 24 മണിക്കൂര്‍ കഴിയും മുന്നേ സെറീന വീട്ടില്‍ തിരിച്ചെത്തുകയും കണ്ടതും മനസിലാക്കിയതുമായ എല്ലാ കാര്യങ്ങളും മറ്റ് മത്സരാര്‍ഥികളോട് പങ്കുവയ്‍ക്കുകയും ചെയ്‍തിരുന്നു. സീക്രട്ട് റൂമില്‍ കണ്ട കാര്യങ്ങള്‍ പറഞ്ഞത് എന്തുകൊണ്ടെന്ന് മോഹൻലാല്‍ ചോദിച്ചതിന് മറുപടി പറയേണ്ടി വന്നു ഇന്ന് സെറീനയ്‍ക്ക്

സീക്രട്ട് റൂമില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ആരോടും വെളിപ്പെടുത്താൻ പാടില്ലായിരുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കി. സീക്രട്ട് റൂമില്‍ കണ്ട കാര്യങ്ങള്‍ ജനങ്ങള്‍ കണ്ട കാര്യമായിരിക്കും എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നത് എന്ന് സെറീന പറഞ്ഞു. ഇവിടെ മത്സരാര്‍ഥികള്‍ സങ്കല്‍പ്പിക്കുന്ന കാര്യങ്ങളായിരിക്കുമത്. ഇവിടെനിന്ന് ഒരാളെ സീക്രട്ട് റൂമില്‍ വിളിച്ചുവരുത്തി അവിടെ നമ്മള്‍ കണ്ട കാര്യം ഇവിടെയുള്ളവരെ കൂടി അത് കറക്റ്റാണ് എന്ന് ബോധ്യപ്പെടുത്തണം എന്ന് വിചാരിച്ചു. ബാക്കിയുള്ളവരെ അത് അറിയിക്കുകയാണ് വേണ്ടതെന്നാണ് താൻ വിചാരിച്ചത്. അങ്ങനെയാണ് ഞാൻ ഓര്‍ത്തതെന്നും മോഹൻലാലിനോട് സെറീന വ്യക്തമാക്കി. എന്നാല്‍ ഒരു അഡ്വാൻഡേജ് അല്ലേ സെറീനയ്‍ക്ക് ലഭിച്ചത്, അത് മനസിലാക്കി പെരുമാറുകയല്ലേ വേണ്ടിയിരുന്നത് എന്ന് മോഹൻലാല്‍ ചോദിച്ചു.

വളരെ നാടകീയമായ നീക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു സെറീനയെ സീക്രട്ട് റൂമിലേക്ക് അന്ന് അയച്ചത്. അവസാനഘട്ടത്തില്‍ എത്തിയെ സെറീനയും റെനീഷയും താൻ സേഫ് ആകണമെന്ന് താൻ സേഫ് ആകണമെന്ന് ആരു പുറത്തുപോകുമെന്ന് മോഹൻലാല്‍ കൃത്യമായി അറിയിച്ചില്ലെങ്കിലും കാണിച്ച അക്ഷരങ്ങളുടെ സൂചനയില്‍ അത് സെറീനയായിരുന്നു. തുടര്‍ന്ന് സെറീനയുടെ കണ്ണ് മൂടിക്കെട്ടി പുറത്തേയ്‍ക്ക് കൊണ്ടുപോകുകയായിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് റെനീഷ തിരിച്ചെത്തി. എന്നാല്‍ സീക്രട്ട് റൂമിലേക്ക് ആയിരുന്നു സെറീനയെ കൊണ്ടുപോയത്. സെറീന പുറത്തായെന്ന് മറ്റ് മത്സരാര്‍ഥികള്‍ കരുതിയെങ്കിലും വൻ ട്വിസ്റ്റാണ് സംഭവിച്ചത്.

എന്താണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്ന് മോഹൻലാല്‍ പ്രേക്ഷകരോട് വ്യക്തമാക്കുകയും ചെയ്‍തു. ബിഗ് ബോസില്‍ സ്‍ത്രീ പ്രാതിനിധ്യം കുറവായതിനാല്‍ സെറീനയ്‍ക്ക് ഇവിടെ തുടരാൻ അവസരം നല്‍കുകയാണ് എന്ന് മോഹൻലാല്‍ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ അടുത്ത എവിക്ഷൻ പ്രക്രിയയിലേക്ക് സെറീന നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അടുത്ത ആഴ്‍ച പ്രേക്ഷക വിധി സെറീനയ്‍ക്ക് എതിര് ആണെങ്കില്‍ അവര്‍ ഈ വീടിനോട് വിട പറയേണ്ടി വരുമെന്നും മോഹൻലാല്‍ അന്ന് വ്യക്തമാക്കി.

Read More: 'ഗ്രാൻഡ് ഫിനാലെയോട് അടുക്കുമ്പോള്‍ വേദനാജനകമായ പടിയിറക്കം', പ്രൊമൊ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios