Asianet News MalayalamAsianet News Malayalam

"വൃത്തികെട്ട സംസാരം, നിങ്ങള്‍ വളരെ താഴെയാണ്": ശോഭയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സെറീനയും റെനീഷയും

അതില്‍ തന്നെ ശോഭയ്ക്കെതിരെ സെറീനയും, റെനീഷയും തിരഞ്ഞത് അത്യന്തം നാടകീയമായിരുന്നു. അഖില്‍ മാരാര്‍, ശോഭ, ജുനൈസ് എന്നിവര്‍ക്കിടയില്‍ ഗാര്‍ഡന്‍ ഏരിയയില്‍ വച്ചുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ബെഡ് റൂമിലെ സംഭവം.

BIgg boss malayalam season 5 Cerena and reneesha slams shobha about clash with akhil marar vvk
Author
First Published Jun 20, 2023, 9:07 AM IST | Last Updated Jun 20, 2023, 9:08 AM IST

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ അവസാനത്തോട് അടുക്കുമ്പോള്‍ ബിഗ്ബോസ് വീട് ശരിക്കും ഒരു പോര്‍ക്കളമായി മാറുകയാണ്. പുതിയ തര്‍ക്കങ്ങളും ഗ്രൂപ്പുകളും ഉടലെടുക്കാനുള്ള സാധ്യതകള്‍ കൂടി തുറന്നിട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡ്. അതില്‍ തന്നെ ശോഭയ്ക്കെതിരെ സെറീനയും, റെനീഷയും തിരഞ്ഞത് അത്യന്തം നാടകീയമായിരുന്നു. അഖില്‍ മാരാര്‍, ശോഭ, ജുനൈസ് എന്നിവര്‍ക്കിടയില്‍ ഗാര്‍ഡന്‍ ഏരിയയില്‍ വച്ചുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ബെഡ് റൂമിലെ സംഭവം.

അഖില്‍ മാരാര്‍, ശോഭ, ജുനൈസ്  തര്‍ക്കം എങ്ങനെയുണ്ടായി വിശദമായി വായിക്കാം: "താങ്ങിക്കൊടുത്തോ, സാഡിസ്റ്റെ" ; ശോഭയ്ക്കും ജുനൈസിനും എതിരെ അഖില്‍, ബിഗ്ബോസ് വീട്ടില്‍ തീപാറും വാക്പോര്.!

ഇതിന് ശേഷം ശോഭയും ജുനൈസും ബെഡ് റൂമിലും ബാക്കിയുള്ളവര്‍ ഗാര്‍ഡന്‍ ഏരിയയിലും തുടര്‍ന്നു. സെറീന നാദിറ റെനീഷ എന്നിവര്‍ അഖില്‍ മാരാരുമായി സംസാരിച്ച് അഖില്‍ ഉപയോഗിച്ച വാക്കുകള്‍ തീര്‍ത്തും മോശമാണ് എന്ന് സംസാരിച്ചു. അതിന് ശേഷം ആദ്യം അനിയന്‍ മിഥുനും, പിന്നീട് ഷിജുവും ബെഡ് റൂമില്‍ എത്തി ജുനൈസിനെ വിഷയത്തില്‍ സമാധാനിപ്പിക്കാന്‍ നോക്കി. 

അതേ സമയം പുറത്ത് നേരത്തെ നടന്ന ചര്‍ച്ചയില്‍ അഖില്‍ ജുനൈസിനെ സാഡിസ്റ്റ് എന്ന് വിളിച്ചത് ശരിയല്ലെന്ന് എല്ലാവരും പറഞ്ഞിരുന്നു. എന്നാല്‍ ശോഭ എന്നെ സാഡിസ്റ്റ് എന്ന് വിളിച്ചിരുന്നു എന്ന് അഖിലും പറഞ്ഞു. അതും ശരിയല്ലെന്നാണ് സെറീന പറഞ്ഞത്. തുടര്‍ന്ന് ബെഡ് റൂമില്‍ എത്തിയ സെറീന ശോഭ അഖിലിനെ സാഡിസ്റ്റ് എന്ന് വിളിച്ചത് ശരിയല്ലെന്ന് പറഞ്ഞു. എന്നാല്‍ ശോഭ തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു. അഖില്‍ സാഡിസ്റ്റ് ആയതിനാല്‍ ആണ് അത് വിളിച്ചത് എന്നായിരുന്നു ശോഭയുടെ നിലപാട്.

ഇതോടെ ശോഭയ്ക്കെതിരെ ഇരട്ടത്താപ്പ് ആരോപണവുമായി സെറീന ശബ്ദം വച്ചു. ഇത് ഇരുവര്‍ക്കിടയിലും രൂക്ഷമായ തര്‍ക്കം ഉണ്ടാക്കി. നീ ആരാണ് ഇത് ചോദിക്കാന്‍ എന്നായി ശോഭ. ഞാന്‍ സെറീനയാണെന്ന് സെറീന തിരിച്ചടിച്ചു. ഇത്തരം ഷോ കഴിഞ്ഞ സീസണിന്‍റെ കോപ്പിയാണെന്ന് ശോഭ പറഞ്ഞു. നിങ്ങളും പറയാറുണ്ടല്ലോ എന്നായി സെറീന. വൃത്തികെട്ട സംസാരമാണ് ശോഭ നടത്തുന്നത് എന്ന് സെറീന ആരോപിച്ചു. 

നാദിറ വിഷയത്തില്‍ ഇടപെട്ടെങ്കിലും അഖില്‍ സാഡിസ്റ്റാണെന്ന്  ശോഭ ആവര്‍ത്തിച്ചു. റെനീഷയും ശോഭയെ ഇതില്‍ വിമര്‍ശിച്ചു. ഞങ്ങള്‍ ജുനൈസിന് വേണ്ടി സംസാരിച്ചു. സാഡിസ്റ്റ് എന്ന് ജുനൈസിനെ വിളിച്ചതിന് അഖിലിന് കാരണമുണ്ടായിരുന്നു. എന്നാല്‍ ആ വിളിച്ചത് പിന്‍വലിപ്പിച്ചു. എന്നാല്‍ ഇവിടെ വന്നപ്പോള്‍ ശോഭ  അഖിലിനെ സാഡിസ്റ്റ് എന്ന് വിളിക്കുന്നു. അതിന് കാരണമുണ്ടെന്ന് പറയുന്നു. അപ്പോള്‍ നിങ്ങള്‍ തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്. അഖിലിനെക്കാള്‍ താഴെയാണ് ശോഭയെന്ന് റെനീഷ ആരോപിച്ചു. 

എന്തായാലും ഇതുവരെ കാണാത്ത മുഖത്തോടെയാണ് സെറീനയും റെനീഷയും ശോഭയെ നേരിട്ടത് എന്നാണ് ബിഗ്ബോസ് സംബന്ധിച്ച് സോഷ്യല്‍ മീഡിയ  ഗ്രൂപ്പുകളില്‍ ചര്‍ച്ച നടക്കുന്നത്. 

വീട്ടുകാരെ ഞെട്ടിച്ച് നാദിറയ്ക്ക് 'കില്ലാടി' സര്‍പ്രൈസ് ഒരുക്കി ബിഗ്ബോസ്.!

"താങ്ങിക്കൊടുത്തോ, സാഡിസ്റ്റെ" ; ശോഭയ്ക്കും ജുനൈസിനും എതിരെ അഖില്‍, ബിഗ്ബോസ് വീട്ടില്‍ തീപാറും വാക്പോര്.!

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios