'അതിന് ശേഷം ഫോക്കസ് ലഭിച്ചില്ല': സെറീന, നാദിറ ബന്ധത്തെക്കുറിച്ച് സാഗര്‍
സാഗര്‍ കൂടി പോയതോടെ പന്ത്രണ്ട് മത്സരാര്‍ത്ഥികളാണ് നിലവില്‍ ബിഗ് ബോസ് വീട്ടില്‍ ഉള്ളത്.
തിരുവനന്തപുരം: ബിഗ് ബോസ് സീസൺ അഞ്ചിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്. സാഗർ സൂര്യയാണ് പുറത്തായിരിക്കുന്നത്. അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നത്. സാഗര്‍ കൂടി പോയതോടെ പന്ത്രണ്ട് മത്സരാര്‍ത്ഥികളാണ് നിലവില്‍ ബിഗ് ബോസ് വീട്ടില്‍ ഉള്ളത്.
പുറത്തായതിന് പിന്നാലെ സാഗര്‍ ബിഗ്ബോസ് ഷോ അവതാരകന്‍ മോഹന്‍ലാലുമായി സംസാരിച്ചിരുന്നു. പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന്, "ഇല്ല സാർ. എനിക്ക് ഭയങ്കര കോൺഫിഡൻസ് ഉണ്ടായിരുന്നു. പക്ഷേ അത് തെറ്റിപ്പോയെന്ന് തോന്നുന്നു. ജനങ്ങൾ ഏത് രീതിയിൽ ആണ് ഇതെടുത്തിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. നൂറ് ശതമാനം ഞാൻ പുറത്ത് പോകുമെന്ന് പ്രതീക്ഷിച്ചില്ല. സേഫ് ആയി കളിക്കുന്നവർ അവിടെ ഉണ്ട്. ഒരു പ്രശ്നത്തിൽ ഇടപെടാതെ, ഒന്നും പറയാതെ, നോമിനേഷനിൽ വരാതെ ഇരിക്കാൻ വേണമെങ്കിൽ എനിക്കും പറ്റുമായിരുന്നു. പക്ഷേ എന്റെ കാൽക്കുലേഷനൊക്കെ എവിടെയൊക്കെയോ തെറ്റി. ശരികളൊക്കെ തെറ്റിപ്പോയൊന്നൊരു കൺഫ്യൂഷൻ", എന്നാണ് സാഗർ പറഞ്ഞത്.
അതേ സമയം ബിഗ്ബോസ് വീട്ടില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച പ്രേമ ട്രാക്കാണ് സാഗറിന് വലിയ തിരിച്ചടിയായത് എന്ന് വിലയിരുത്തലുണ്ട്. സെറീനയുടെ വിഷയത്തിലും ഇക്കാര്യം സാഗറിനെ ബാധിച്ചു. പ്രണയമാണെന്ന് ധ്വനിപ്പിക്കുകയും കുറച്ച് കഴിഞ്ഞ് സൗഹൃദമാണെന്ന് പറയുകയും ചെയ്ത് ഇരുവരും കാണികളെയും കൺഫ്യൂഷനടിപ്പിച്ചു. വിമർശനങ്ങൾക്ക് കാരണമായി. ചുരുക്കി പറഞ്ഞാൽ ഒരു തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ സാധിക്കാത്തത് സാഗറിനെ നന്നായി ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തം.
ഇതിനിടെ ആണ് ഓർക്കാപ്പുറത്ത് നാദിറ വരുന്നത്. നാദിറയുടെ വരവ് സാഗർ എന്ന മത്സരാർത്ഥിയെ വല്ലാതെ ബാധിച്ചു. ശ്രദ്ധനേടി വന്ന സെറീന -സാഗർ കോമ്പോയിൽ വിള്ളൽ വീഴ്ത്തി. നാദിറയോട് നോ പറയാൻ സാഗർ വളരെയധികം ബുദ്ധിമുട്ടി. അതായത്, വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഈ സംഭവം എന്ന സ്വയംബോധം സാഗറിനുണ്ടായി. അത് സാഗറിന്റെ പോസിറ്റീവ് ആയ വശമാണ്.
എന്നാല്‍ ഇതിലെല്ലാം വിശദീകരണം നല്‍കുകയാണ് പുറത്ത് എത്തി ഏഷ്യാനെറ്റിന്‍റെ എക്സിറ്റി ടോക്കില്‍ സാഗര്‍. സെറീനയുമായി ഇമോഷണൽ ബോണ്ടുണ്ടായിരുന്നുവെന്നും നാദിറ ഇഷ്ടമാണെന്ന് പറഞ്ഞതോടെ ഗെയിമിൽ ഫോക്കസ് ചെയ്യാൻ പറ്റിയില്ലെന്നും സാഗർ പറയുന്നു.
'സെറീനയുമായി എനിക്ക് നല്ലൊരു ഇമോഷണൽ ബോണ്ടുണ്ട്. എനിക്ക് പെട്ടന്ന് കാര്യങ്ങൾ അവളുമായി കണക്ട് ചെയ്യാൻ പറ്റും. നല്ലൊരു അറ്റാച്ച്മെന്റ് ഉണ്ടായിരുന്നു. അതിനിടയിൽ ആ നാദിറ വന്ന് ഇഷ്ടമാണെന്നും മറ്റും പറഞ്ഞതോടെ സത്യം പറഞ്ഞാൽ ഗെയിമിൽ പ്രോപ്പറായി ഫോക്കസ് ചെയ്യാൻ പറ്റാതെ നടുക്കായത് പോലെ തോന്നി.'
'അപ്പോഴാണ് ഞാൻ സെറീനയോട് മനപൂർവം ചൂടായത്. എല്ലാവരിൽ നിന്നും വിട്ട് ഒറ്റയ്ക്ക് നിന്ന് കളിക്കണമെന്ന് എനിക്കുണ്ടായിരുന്നു. നാദിറ പെട്ടന്ന് വന്നതുകൊണ്ടാണ് സെറീനയുമായുള്ള അറ്റാച്ച്മെന്റ് കുറച്ച് കുറയാൻ കാരണം', സാഗർ പറഞ്ഞ് അവസാനിക്കുന്നു.
"ടോപ് ഫൈവിനെ പറ്റി എനിക്ക് പറയാനുള്ളത് " കാര്യം തുറന്ന് പറഞ്ഞ് പുറത്തുവന്ന സാഗർ സൂര്യ
തനിക്ക് ക്യാപ്റ്റന്‍സി വേണ്ടെന്ന് ശോഭ; അതൊന്നും നടക്കില്ലെന്ന് മോഹന്‍ലാല്‍