Asianet News MalayalamAsianet News Malayalam

'മണ്ടന്മാര്‍ സ്വന്തം ഇമേജ് രക്ഷിക്കാന്‍ നോക്കുന്നു' : റോബിനെതിരെ ഒളിയമ്പ് എയ്ത് ബ്ലെസ്ലി.!

ഇപ്പോള്‍ മുന്‍ ബിഗ്ബോസ് അംഗമായ ബ്ലെസ്ലിയാണ് ഇപ്പോള്‍ റോബിനെതിരെ രംഗത്ത് എത്തിയത്. 

bigg boss malayalam season 5 blesslee slams dr robin on allegations towards bigg boss show vvk
Author
First Published May 19, 2023, 1:22 PM IST | Last Updated May 19, 2023, 1:22 PM IST

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അതിഥിയായി എത്തിയ സീസണ്‍ 4 മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍ ഷോയില്‍ നിന്ന് പുറത്തായത് വലിയ വാര്‍ത്തയായിരുന്നു. സംയമനം വിട്ട് പെരുമാറിയതിനാണ് പൊടുന്നനെ ബിഗ് ബോസിന്‍റെ നടപടി ഉണ്ടായത്. പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. 

ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിനാണ് പുറത്താക്കല്‍. പിന്നാലെ ബിഗ്ബോസിനെ തന്നെ പുറത്ത് എത്തിയ റോബിന്‍ മോശമായി പ്രതികരിച്ചിരുന്നു. ബിഗ്ബോസ് തട്ടിപ്പാണെന്നും സ്ക്രിപ്റ്റഡ് ആണെന്നുമാണ് റോബിന്‍ പ്രതികരിച്ചത്. ഇതിനെതിരെ ഇപ്പോള്‍ മുന്‍ ബിഗ്ബോസ് അംഗങ്ങള്‍ അടക്കം രംഗത്ത് എത്തിയിരിക്കുകയാണ്. 

ഇപ്പോള്‍ മുന്‍ ബിഗ്ബോസ് അംഗമായ ബ്ലെസ്ലിയാണ് ഇപ്പോള്‍ റോബിനെതിരെ രംഗത്ത് എത്തിയത്. റോബിന്‍റെ പേര് എടുത്ത് പറയാതെ റോബിന്‍ പറഞ്ഞ ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണെന്നതിനാണ് ബ്ലെസി പ്രതികരണം നടത്തിയത്. ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ബ്ലെസ്ലി പ്രതികരിച്ചത്. 

'' സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ബിഗ് ബോസ് വീട്ടില്‍ കയറിയത് മുതല്‍ 98-ാമത്തെ ദിവസം വരെ ഞാന്‍ വേറെ ഒരു മനുഷ്യരേയും കണ്ടിട്ടില്ല. മോഹന്‍ലാലിനേയും സഹമത്സരാര്‍ത്ഥികളേയുമല്ലാതെ. ടാസ്‌കുകളില്ലാതെ എഴുതാന്‍ പോലും അനുവാദമില്ല. ഞാന്‍ കണ്ട ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് അല്ല. എനിക്ക് ഒരു വിധത്തിലുള്ള സഹായമോ നിര്‍ദ്ദേശമോ കിട്ടിയിട്ടില്ല'' എന്നാണ് സ്റ്റോറിയില്‍ ബ്ലെസ്ലി സൂചിപ്പിക്കുന്നത്. 

ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനും മാനുപ്പുലേറ്റ് ചെയ്യാനും ബിഗ് ബോസ് വീഡിയോ എഡിറ്റ് ചെയ്യുമോ? യെസ്. പക്ഷെ സ്‌ക്രിപ്റ്റഡ് അല്ല. സ്‌ക്രിപ്റ്റഡ് ആണെന്ന് പറയുന്ന മണ്ടന്മാര്‍ സ്വന്തം ഇമേജ് രക്ഷിക്കാന്‍ നോക്കുകയാണെന്നും, റോബിനെതിരെ നേരിട്ടല്ലാതെ ബ്ലെ്സ്ലി ഇന്‍സ്റ്റ സ്റ്റോറിയില്‍ പറയുന്നുണ്ട്. 

"പണിഞ്ഞാല്‍ ദൈവം അതുപോലെ തിരിച്ച് പണി കൊടുക്കും" ; റോബിന്‍റെ ബിഗ്ബോസ് പുറത്താകലില്‍ സന്തോഷിച്ച് ശാലു പേയാട്

നിങ്ങള്‍ക്ക് നിങ്ങളോടു എന്ത് ആത്മാർത്ഥതയാണുള്ളത് ? ; റോബിനെതിരെ രൂക്ഷമായി പ്രതികരിച്ച് അനൂപ്.!

Latest Videos
Follow Us:
Download App:
  • android
  • ios