ജുനൈസിനെ തിരുത്തി ബിഗ് ബോസ്, കള്ളം പൊളിഞ്ഞെന്ന് നാദിറയും
ബിഗ് ബോസ് തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ജുനൈസിനെ നാദിറ പരിഹസിക്കുന്നുണ്ടായിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഇപ്പോള്‍ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളാണ് നടക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടാസ്‍കില്‍ ജയിച്ച് ഷോയിലെ ഗ്രാൻഡ് ഫിനാലെയിലേക്ക് നേരിട്ട് പ്രവേശനം നടത്താനുള്ള അവസരമാണ് ലഭിക്കുക. 'കുതിപ്പന്തയം' എന്ന ടാസ്‍കില്‍ പുറത്തായ ജുനൈസ് സമ്മതിക്കാതിരുന്നപ്പോള്‍ എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞ ബിഗ് ബോസ് തന്നെ ഒടുവില്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
'കുതിരപ്പന്തയം' എന്ന രസകരമായ പുതിയ ടാസ്‍ക് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. ടാസ്‍ക് നടന്നുകൊണ്ടിരിക്കുമ്പോള്‍ മത്സരാര്‍ഥികള്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പാടില്ല, മാത്രവുമല്ല ടോയിലറ്റില്‍ പോകാനും പാടില്ല. ബസറടിക്കുമ്പോള്‍ ആട്ടക്കുതിരയില്‍ ആട്ടം തുടങ്ങുക. ആട്ടം നിര്‍ത്തുകയോ കുതിരപ്പുറത്ത് നിന്ന് ഇറങ്ങുമ്പോഴോ പുറത്താകും എന്നുമായിരുന്നു നിയമം.
അഖില്‍ മാരാറായിരുന്നു ആദ്യം പുറത്തായത്. അഖിലിന് ഒരു പോയന്റ് ലഭിച്ചു. ഷിജു രണ്ടാമത് പുറത്തായി. മിഥുൻ മൂന്നാമതും, നാലാമത് വിഷ്‍ണുവും ടാസ്‍കില്‍ നിന്ന് പുറത്തായി. ജുനൈസ് പിന്നീട് കുതിരയില്‍ നിന്ന് തന്റെ കൈവിട്ടു. ജുനൈസ് കൈവിട്ടു എന്ന് നാദിറ ആവര്‍ത്തിച്ചു പറഞ്ഞു. സെറീനയോട് എന്തോ പറയാൻ നോക്കിയപ്പോഴാണ് ജുനൈസ് കൈവിട്ടത് എന്നായിരുന്നു അവര്‍ വ്യക്തമാക്കിയത്.
പക്ഷേ ജൂനൈസ് സമ്മതിക്കാൻ തയ്യാറായില്ല. ബിഗ് ബോസ് തന്നെ ഒടുവില്‍ ജുനൈസിനോട് ഇക്കാര്യം ചോദിച്ചു. ഒരു വിരല്‍ ഉണ്ടായിരുന്നു എന്ന് തനിക്ക് തോന്നുന്നു എന്നായിരുന്നു മറുപടി. എന്നാല്‍ നിങ്ങള്‍ കൈ എടുത്തുവെന്ന് ജുനൈസിനോട് ബിഗ് ബോസ് വ്യക്തമാക്കുകയും പുറത്തായി എന്ന് പ്രഖ്യാപിക്കുകയും ചെയ്‍തപ്പോള്‍ കള്ളം പൊളിഞ്ഞെന്ന് നാദിറ പരിഹസിക്കുന്നുമുണ്ടായിരുന്നു. നാദിറ, ജുനൈസ്, റെനീഷ, വിഷ്‍ണു, ഷിജു, അഖിൽ, സെറീന എന്നിങ്ങനെയാണ് ഈ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍. റിനോഷ്, മിഥുന്‍, ശോഭ എന്നിവരൊഴികെ മറ്റ് മത്സരാര്‍ഥികളെല്ലാം ഈ വാരത്തിലെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഞായറാഴ്‍ച പുറത്തായെങ്കിലും സീക്രട്ട് റൂമില്‍ കഴിഞ്ഞ സെറീനയ്‍ക്ക് വീട്ടില്‍ സ്‍ത്രീ പ്രാതിനിധ്യം കുറവായതിന്റെ പേരില്‍ ഒരു അവസരം കൂടി ലഭിക്കുകയായിരുന്നു.
Read More: 'അന്ന് അഖില്‍ പൊക്കിക്കാണിച്ചതുപോലെ അല്ല', ജുനൈസിന്റെ വിശദീകരണം
ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ; ഫിറോസ് ഖാൻ പറയുന്നു