Asianet News MalayalamAsianet News Malayalam

'ഇന്നത്തെ എപ്പിസോഡ് പുള്ളി തൂക്കി': വീട്ടില്‍ പുതിയൊരാളെ കണ്ട് ഞെട്ടി ബിഗ്ബോസ് വീട്ടിലുള്ളവര്‍.!

പൂളില്‍ ഒരോ താരത്തിന്‍റെയും ഫോട്ടോയുള്ള 10 കോയിനുകള്‍ ഇടും. ഇവയില്‍ സ്വന്തം ചിത്രമുള്ള കോയിന്‍ മുങ്ങിയെടുക്കുക എന്നതായിരുന്നു ടാസ്ക്. 

bigg boss malayalam season 5 bigg boss appoint life guard for ticket to finale pool task vvk
Author
First Published Jun 15, 2023, 1:56 PM IST | Last Updated Jun 15, 2023, 1:58 PM IST

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 5 ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് ദിവസത്തെ മത്സരങ്ങള്‍ക്ക് ശേഷം ബിഗ്ബോസ് മൂന്നാം ദിനം ടിക്കറ്റ് ടു ഫിനാലെയ്ക്ക് വിവിധ ടാസ്കുകളാണ് ബിഗ്ബോസ് നല്‍കുന്നത്. അതിന്‍റെ ഭാഗമായി പൂള്‍ ടാസ്കാണ് രാവിലെ തന്നെ ബിഗ്ബോസ് നല്‍കിയത്. ഇത് പ്രകാരം പൂളില്‍ ഒരോ താരത്തിന്‍റെയും ഫോട്ടോയുള്ള 10 കോയിനുകള്‍ ഇടും. ഇവയില്‍ സ്വന്തം ചിത്രമുള്ള കോയിന്‍ മുങ്ങിയെടുക്കുക എന്നതായിരുന്നു ടാസ്ക്. 

ഇത്തരത്തില്‍ ഏറ്റവും വേഗത്തില്‍  കോയിന്‍ എടുക്കുന്ന വ്യക്തിയാണ് ഈ ടാസ്കില്‍ വിജയിക്കുക. ഇത്തരത്തില്‍ ടാസ്കിനുള്ള ഒരുക്കത്തിന് ശേഷം ബ്ലൈന്‍റ് ഫോള്‍ഡുകള്‍ ഉയര്‍ത്തിയപ്പോള്‍ വീട്ടിലുള്ള പത്ത് അംഗങ്ങളെയും ഞെട്ടിച്ച് പൂളിന് അടുത്ത് ഒരു കസേരയില്‍ ഒരാള്‍ ഇരിക്കുന്നു. സാധാരണയായി ബിഗ്ബോസ് വീട്ടിലെത്തുന്നവര്‍ മുഖംമൂടി ഇട്ടാണ് എത്താറ് അതൊന്നും ഇല്ലാതെ വളരെ കാലത്തിന് ശേഷമാണ് വീട്ടിലുള്ളവര്‍ ഒരു മനുഷ്യനെ കാണുന്നത്. 

അതിന്‍റെ ആവേശത്തില്‍ വീട്ടിലുള്ള ആളുകള്‍ ഒച്ചവയ്ക്കുന്നത് കാണാമായിരുന്നു. പല കമന്‍റുകളും പറഞ്ഞു. ശോഭ ഈ എപ്പിസോഡ് പുള്ളി തൂക്കിയെന്നും പറയുന്നുണ്ടായിരുന്നു. പിന്നീടാണ് അയാള്‍ ആരാണെന്ന് ബിഗ്ബോസ് വെളിവാക്കിയത്. ഗൌതം എന്നാണ് പേരെന്നും വെള്ളത്തില്‍ ഇറങ്ങിയുള്ള ടാസ്ക് ആയതിനാല്‍ ലൈഫ് ഗാര്‍ഡ് ആയി എത്തിയതാണെന്നും ബിഗ്ബോസ് പറഞ്ഞു.

ഇതിനൊപ്പം തന്നെ വീട്ടുകാര്‍ ഗൌതമിനെ അഭിവാദ്യം ചെയ്തു. വീട്ടിലെ അംഗങ്ങള്‍ പൂളില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കോയിനുകള്‍ തിരിച്ച് പൂളില്‍ ഇടുകയും ചെയ്തു. അവസാനം ടാസ്ക് അവസാനിച്ചപ്പോള്‍  വീട്ടുകാരുമായി സൌഹൃദം പങ്കിട്ടാണ് ഗൌതം പോയത്. 

'ടിക്കറ്റ് ടു ഫിനാലെ'യില്‍ വന്‍ മുന്നേറ്റവുമായി നാദിറ; ഏറ്റവും പിന്നില്‍ അഖില്‍ മാരാര്‍

അഖില്‍ മാരാരെ ഹഗ് ചെയ്‍ത് റിനോഷ്; 'പെരിയ നടികനെ'ന്ന് വിഷ്‍ണു

WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios