സെറീനയും സാഗറും പ്രണയത്തിലോ?, പുറത്തുവന്ന അ‍ഞ്ജൂസ് വെളിപ്പെടുത്തുന്നു

നല്ലൊരു വ്യക്തി പുറത്ത് അവളെ കാത്തിരിക്കുന്നുണ്ട് എന്ന് തോന്നുന്നുവെന്നും അഞ്‍ജൂസ്.

 

Bigg Boss Malayalam Season 5 Anjuz talk hrk

ബിഗ് ബോസ് ഹൗസിലെ ഇത്തവണത്തെ റൊമാന്റിക് കോമ്പോയായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നവരില്‍ പ്രധാനികളാണ് സാഗറും സെറീനയും. പലപ്പോഴും ഇരുവരും പ്രണയ സൂചനകള്‍ കൈമാറിയെങ്കിലും കൃത്യമായി തുറന്നുപറഞ്ഞിട്ടില്ല. ബിഗ് ബോസ് ഹൗസിലുള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സെറീനയും സാഗറും പ്രണയത്തിലാണോയെന്ന ചോദ്യങ്ങള്‍ മറുപടി നല്‍കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് പുറത്തായ അഞ്‍ജൂസ്.

സെറീനയും സാഗറും എന്റ സുഹൃത്തുക്കളാണ്. അവര്‍ക്കിടയില്‍ വേറൊരു വിധത്തിലുളള ബന്ധം ഇപ്പോള്‍ ഇല്ല. പക്ഷേ നല്ല ബോണ്ടുണ്ട്, സിങ്കുണ്ട്. അണ്ടര്‍സ്റ്റാന്റിംഗ് ഉണ്ട്. സെറീനയും ഞാനുമായിട്ടുള്ള അണ്ടര്‍സ്റ്റാന്റിംഗിനേക്കാള്‍ കൂടുതല്‍ അവള്‍ക്ക് സാഗറിനായിട്ടാണ് ഉള്ളത്. കാരണം അവര്‍ ഒത്തിരി നേരം ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ട്.

അവരുടെ ഇമോഷൻസ് ഒരുപോലെയാണ്, ചിന്തകളും. നിങ്ങള്‍ വിചാരിക്കുന്ന പോലത്തെ ഒരു ട്രാക്ക് എനിക്ക് ഫീലായിട്ടില്ല. ഞാൻ കണ്ണ് കൊണ്ട് കണ്ടിട്ടുമില്ല. കാണാത്തതും കേള്‍ക്കാത്തതുമായ കാര്യം എനിക്ക് പറയാൻ അറിയത്തുമില്ല.

സെറീന എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അവള്‍ക്ക് നിലപാടുണ്ട്. തെറ്റ് ആണെങ്കില്‍ പറയാൻ മടിയില്ല. അവള്‍ക്ക് പുറത്തൊരു നല്ല ലൈഫ് ഉണ്ടെന്ന് അവള്‍ പറയാറുണ്ട്. നൂറ് ദിവസം കഴിഞ്ഞ് പറയാമെന്നാണ് എപ്പോഴും അവള്‍ എന്നോട് വ്യക്തമാക്കിയിരുന്നത്. നല്ലൊരു വ്യക്തി പുറത്ത് അവളെ കാത്തിരിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു. എനിക്ക് അറിഞ്ഞൂടാ, ആള് പറയുന്നതേ എനിക്ക് അറിയാവൂ. സാഗര്‍ സൂര്യ അടിപൊളി മനുഷ്യനാണ്. അവൻ ബോയ്‍സ് സ്‍കൂളിലാണ് പഠിച്ചത്. ഇവിടെ നിന്നാണ് അവൻ ഗേള്‍സുമായി ഒരുപാട് ഇടപഴകുന്നത്. ഒരു ആണും പെണ്ണും സംസാരിച്ചുവെന്ന് വിചാരിക്ക് നമുക്ക് ഒരിക്കലും ലവ് എന്ന് പറയാൻ പറ്റില്ല എന്നും അഞ്‍ജൂസ് വ്യക്തമാക്കി.

Read More: 'നിന്നെ എനിക്ക് ഒരുപാട് ഇഷ്‍ടമാണെടീ', കാത്തുവെച്ച ലോക്കറ്റ് റെനീഷയുടെ കഴുത്തിലണിയിച്ച് അഞ്‍ജൂസ്

Latest Videos
Follow Us:
Download App:
  • android
  • ios