'ഞാൻ സിംഗിള്‍ ആയിരുന്നെങ്കില്‍ പ്രപ്പോസ് ചെയ്‍തേനേ', റിനോഷിനോട് ഇഷ്‍ടം വെളിപ്പെടുത്തി ഏയ്ഞ്ചലീന
റിനോഷ് ജോര്‍ജുമായി തനിക്ക് എന്തോ ഒരു കണക്ഷൻ കിട്ടുന്നുണ്ടെന്ന് ഏയ്ഞ്ചലീന പറയുന്ന വീഡിയോ പുറത്തുവിട്ടു.
റിനോഷ് ജോര്‍ജിനോടുള്ള തന്റ ക്രഷ് തുറന്നുപറഞ്ഞ് ഏയ്ഞ്ചലീന. ഞാൻ റിനോഷേട്ടനെ വെറുതെ നോക്കിക്കൊണ്ടിരിക്കുകയാണ്. റിനോഷേട്ടനെ കാണാൻ ഭയങ്കര രസമാണ്. അത്രയും ഭംഗിയാണ്, തനിക്ക് കണ്ണെടുക്കാൻ പറ്റില്ലെന്ന് ഏയ്‍ഞ്ചലീന പറഞ്ഞു.
മനീഷ കെ എസും സാഗര്‍ സൂര്യയും റിനോഷും സംസാരിച്ച് ഇരിക്കവേയാണ് ഏയ്ഞ്ചലീന തന്റെ മനസ് തുറന്നത്. വിഷ്‍ണുവേട്ടനും മിഥുനേട്ടനും ഒക്കെ ബോഡി ഉണ്ടെങ്കിലും എനിക്ക് അത് തോന്നിയത് എന്ന് പറഞ്ഞ് വാചകം പൂര്‍ത്തിയാക്കാതെ തന്റെ ക്രഷ് വ്യക്തമാക്കുകയാണ് ഏയ്ഞ്ചലീന. താൻ സിംഗിള്‍ ആയിരുന്നെങ്കില്‍ ആളെ പ്രൊപ്പോസ് ചെയ്‍തേനെ എന്നും ഏയ്ഞ്ചലീന പറഞ്ഞു. തനിക്ക് എന്തോ ഒരു കണക്ഷൻ ആളുമായി കിട്ടുന്നുണ്ടെന്നും ഏയ്ഞ്ചലീന ഗായകനും ആര്‍ജെയും ഡിജെയും നടനുമായ റിനോഷ് ജോര്‍ജിനോട് തുറന്നുപറഞ്ഞു.
ഒമര്‍ ലുലു ചിത്രം 'നല്ല സമയ'ത്തിലെ നടിയാണ് ഏയ്‍ഞ്ചലീന. പ്ലസ് ടു കാലത്ത് പഠനം ഉപേക്ഷിച്ച് മോഡിലിംഗ് രംഗത്തേയ്‍ക്ക് കടന്നുവന്ന താരമാണ് ഏയ്ഞ്ചലീന. 'വെള്ളയപ്പം' എന്ന സിനിമയിലും ഏയ്ഞ്ചല്‍ ഭാഗമായി. 'നല്ല സമയം' എന്ന ചിത്രം ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന എന്ന വിവാദത്തോട് പ്രതികരിക്കവേ എല്ലാം ഒരു വൈബ് ഏല്ല എന്ന രീതിയില്‍ ഏയ്ഞ്ചലീന പറഞ്ഞത് വലിയ വിവാദത്തിന് കാരണമായിരുന്നു.
എന്നാല്‍ ഉദ്ദേശിച്ചത് അല്ല പുറത്തുവന്നത് എന്ന് ഏയ്ഞ്ചലീന പിന്നീട് പറഞ്ഞിരുന്നു. ലഹരിയെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന ആളല്ല താൻ എന്ന് ഏയ്ഞ്ചലീന ഒരു അഭിമുഖത്തില്‍ പറഞ്ഞു. തനിക്കെതിരെ അന്നത്തെ അഭിപ്രായം പറഞ്ഞ് കേസെടുക്കാൻ ചിലര്‍ മുറവിളി കൂട്ടിയിരുന്നു. മലയാളികളുടെ നെഗറ്റീവിറ്റിയോടുള്ള താല്‍പര്യം ഉപയോഗിച്ചാണ് താൻ പ്രശസ്‍തി നേടിയതെന്നും ഒരു അഭിമുഖത്തില്‍ ഏയ്ഞ്ചലീന തുറന്നുപറഞ്ഞിരുന്നു.
Read More: പ്രഭാസിന്റെ 'ആദിപുരുഷി'ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്, റിലീസിനായി കാത്തിരിപ്പ്