'ഇങ്ങനെയാണോ ഞാൻ പറഞ്ഞുവിട്ടത്', പരിഭവിച്ച് അഖിലിന്റെ ഭാര്യ
'ചെക്കന്റെ കോലം കണ്ടില്ലേ' എന്നും അഖിലിന്റെ ഭാര്യ പരിഭവിക്കുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഇപ്പോള്‍ കുടുംബ സമാഗമമാണ്. മത്സരാര്‍ഥികളുടെ കുടുംബം ഫാമിലി വീക്കിന്റെ ഭാഗമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയാണ്. അഖില്‍ മാരാരുടെ ഭാര്യയും മക്കളും ഹൗസിലേക്ക് ഇന്ന് എത്തിയപ്പോള്‍ മത്സരാര്‍ഥികള്‍ മികച്ച സ്വീകരണമാണ് നല്‍കിയത്. ബിഗ് ബോസിനോട് തന്റെ ഭര്‍ത്താവ് അഖിലിന്റെ ആരോഗ്യവും ലക്ഷ്‍മി സൂചിപ്പിച്ചു.
ഭാര്യ ലക്ഷ്‍മിയുമായി പുറത്ത കാര്യങ്ങള്‍ അഖില്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. ണിക്കറൊക്കെ ധരിച്ചുള്ള തന്റെ ഫാഷൻ എങ്ങനെ ഉണ്ടായിരുന്നു എന്നാണ് ലക്ഷ്‍മിയില്‍ നിന്ന് അഖിലിന് ആദ്യം അറിയേണ്ടിയിരുന്നത്. സൂപ്പറായിരുന്നു, ഓ എന്തുവായിരുന്നു എന്ന് അഖിലിന്റെ ഭാര്യ മറുപടി പറഞ്ഞു. പേരൊക്കെ മാറി, കലിപ്പന്റെ കാന്താരിയെന്നാണ് വിളിക്കുന്നത് എന്നെ. പുറത്ത് നല്ല അഭിപ്രായമാണ് എന്നും അഖിലിന്റെ ഭാര്യ വ്യക്തമാക്കി ബിഗ് ബോസിനോട് പരിഭവവും അറിയിച്ചു. ഇങ്ങനെയാണ് ഞാൻ ഭര്‍ത്താവിനെ പറഞ്ഞുവിട്ടതെന്ന് ചോദിച്ച ലക്ഷ്‍മി ചെക്കന്റെ കോലം കാണ് എന്നും ബിഗ് ബോസിനോട് ലക്ഷ്‍മി പറയുന്നുണ്ടായിരുന്നു.
അഖിലിന്റെ ഭാര്യ ലക്ഷ്‍മിയും രണ്ട് മക്കളും വാതില്‍ തുറന്ന് വീട്ടിലേക്ക് എത്തുമ്പോള്‍ മത്സരാര്‍ഥികളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. രണ്ട് കുട്ടികളെയും വാരിപ്പുണര്‍ന്നാണ് വീട്ടിലേക്ക് അഖില്‍ സ്വീകരിച്ചത്. ഭാര്യ ലക്ഷ്‍മിയെ എടുത്തുയര്‍ത്തുകയും ചെയ്‍തു. വീട്ടിലെ ഓരോ മത്സരാര്‍ഥിയെയും പിന്നീട് അഖിലിന്റെ ഭാര്യ പരിചയപ്പെടുകയും ചെയ്‍തിരുന്നു.
ജൂലൈ രണ്ടാം തീയതിയാണ് ഫിനാലെ. 18 മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് ഇത്തവണ ആരംഭിച്ചത്. റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാഗർ സൂര്യ, വിഷ്‍ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്‍മി, ഗോപിക ഗോപി എന്നിവരാണ് അവർ. ഇതിൽ നിന്നും ഓരോരുത്തരായി എവിക്ഷനിലൂടെ പുറത്തായി. നിലവില്‍, നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് ബിഗ് ബോസ് ഹൗസില്‍ ഇനി അവശേഷിക്കുന്നത്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളില്‍ വിജയിച്ച് ഗ്രാൻഡ് ഫിനാലെയില്‍ നേരിട്ട് എത്തി.
Read More: ആവേശത്തിര തീര്‍ത്ത് വിജയ്‍യുടെ 'ലിയോ', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം