Asianet News MalayalamAsianet News Malayalam

വിഷ്‍ണുവിന് സര്‍പ്രൈസ് പിറന്നാള്‍ സമ്മാനവുമായി അഖില്‍ മാരാര്‍

ജന്മദിനത്തില്‍ വിഷ്‍ണു തന്റെ ലൈവ് വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Bigg Boss Malayalam Season 5 Akhils birthday gift to Vishnu hrk
Author
First Published Jul 12, 2023, 4:19 PM IST | Last Updated Jul 12, 2023, 4:19 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ശക്തനായ ഒരു മത്സരാര്‍ഥിയായിരുന്നു വിഷ്‍ണു. ഫൈനലിലെത്താതെ വിഷ്‍ണു പുറത്തായത് ഇത്തവണത്തെ ഏറ്റവും അപ്രതീക്ഷിതമായ ഒന്നായിരുന്നു. പുറത്തായെങ്കിലും വിഷ്‍ണുവിന് ആരാധക പിന്തുണയില്‍ ഒട്ടും കുറവുണ്ടായിരുന്നില്ല. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന വിഷ്‍ണുവിന് അഖില്‍ നല്‍കിയത് വിലയേറിയ ഒരു സമ്മാനമാണ്.

റെയ്‍ബാൻ ഗ്ലാസാണ് അഖില്‍ സമ്മാനിച്ചത്. തന്റെ വീട്ടിലേക്ക് അഖില്‍ മാരാര്‍ വന്നു എന്നും വിഷ്‍ണു വ്യക്തമാക്കി. എന്റെ അണ്ണൻ വന്നിരുന്നുവെന്നാണ് ലൈവ് വീഡിയോയില്‍ വിഷ്‍ണു വ്യക്തമാക്കിയത്. മനീഷയും കുടുംബവുമടക്കം ഒട്ടേറെ പേര്‍ തന്റെ വീട്ടില്‍ എത്തിയിരുന്നുവെന്ന് വ്യക്തമാക്കിയ വിഷ്‍ണു എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി പറഞ്ഞു.

ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെ വിഷ്‍ണു ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇത് ഹാക്ക് ചെയ്യപ്പെട്ടതായും കഴി‍ഞ്ഞ ദിവസം വിഷ്‍ണു വെളിപ്പെടുത്തിയിരുന്നു. ഗ്രാന്‍ഡ് ഫിനാലെ വ്ലോഗിന്‍റെ രണ്ടാം ഭാഗം അപ്‍ലോഡ് ചെയ്യാനായി എല്ലാം തയ്യാറാക്കിയതാണെന്നും അപ്പോഴാണ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം അറിഞ്ഞതെന്നും വിഷ്‍ണു പറഞ്ഞു. പുതിയൊരു യുട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. സംഭവിച്ച കാര്യം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ആദ്യം വിഷ്‍ണു വെളിപ്പെടുത്തി. പിന്നീട് പുതിയ യുട്യൂബ് ചാനലിലൂടെയും ഇക്കാര്യം വിഷ്‍ണു പ്രേക്ഷകരുമായി പങ്കുവെച്ചു.

ഹായ്, എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി. പക്ഷേ എനിക്ക് ഇതൊരു നല്ല ദിവസം അല്ല. എന്‍റെ യുട്യൂബ് ചാനല്‍ ഇന്ന് ആരോ ഹാക്ക് ചെയ്‍തു. എന്താണ് ഞാന്‍ നിങ്ങളോട് ചെയ്‍തത്?. യുട്യൂബ് ഒന്നും അറിയില്ലെങ്കില്‍ക്കൂടി ഞാന്‍ ഒത്തിരി ആഗ്രഹിച്ച് തുടങ്ങിയതായിരുന്നു. 80,000ല്‍ അധികം സബ്സ്ക്രൈബൈഴ്‍സ് ഉള്ളതായിരുന്നു. നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ കൊണ്ടുമാത്രമാണ് താൻ ഇത് നേടിയെടുത്തത്, ഞാന്‍ പുതിയൊരു യുട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നിങ്ങള്‍ പഴയതുപോലെ പുന്തുണയ്ക്കുമോ? എന്നുമായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയായി വിഷ്‍ണു കുറിച്ചത്.

Read More: 'അഭിമാനം', വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios