Asianet News MalayalamAsianet News Malayalam

'ഇപ്പോള്‍ ആ വിഷമം തീര്‍ന്നു', അഖിലിന് കൈകൊടുത്ത് ശോഭ

അഖില്‍ മാരാരും ശോഭയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

 

 Bigg Boss Malayalam season 5 Akhil Shobha issue solved hrk
Author
First Published Jun 25, 2023, 2:00 PM IST | Last Updated Jun 25, 2023, 2:00 PM IST

ബിഗ് ബോസില്‍ എതിരാളികളായി നില്‍ക്കുന്നവരാണ് അഖിലും ശോഭയും. രണ്ടുപേരും ഒന്നിച്ച് മനോഹരമായ ചില രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പലപ്പോഴും വാക്ക് തര്‍ക്കങ്ങളുമുണ്ടാകാറുണ്ട്. പക്ഷേ ഇന്നലെ അഖിലും ശോഭയും മോഹൻലാലിന്റെ മുന്നില്‍വെച്ച് ഷേയ്‍ക്ക് ഹാൻഡ് കൊടുക്കുകയും ചെയ്‍തു.

ബിഗ് ബോസിലെ ഫാമിലി വീക്കിനറെ ഭാഗമായി മത്സരാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ എത്തിയതിനെ കുറിച്ച് അന്വേഷിക്കുകയായിരുന്നു മോഹൻലാല്‍. ഭയങ്കര സന്തോഷമായിരുന്നു എന്ന് ശോഭ മോഹൻലാലിനോട് വ്യക്തമാക്കി. ജീവിതത്തില്‍ മറക്കാൻ പറ്റാത്ത ഒരു രംഗമായിരുന്നു അത്. എന്റെ അമ്മയ്‍ക്കും അച്ഛനും ഞാൻ കാരണം കൊടുക്കാൻ പറ്റിയ സന്തോഷകരമായ നിമിഷമായിരുന്നു അത്. ഇനി അത് ആവര്‍ത്തിക്കാൻ പറ്റില്ല. ഇമോഷണലായ ഒരു വീക്കായിരുന്നു അത്. അച്ഛനും അമ്മയും ഇത്രയും ഞാൻ കാരണം സന്തോഷിക്കുന്നത് കണ്ടിട്ടില്ല എന്നും ശോഭ വ്യക്തമാക്കി.

അഖിലിന്റെ കുടുംബം വന്നപ്പോള്‍ തനിക്ക് ഭയങ്കര സന്തോഷമുണ്ടായെന്നും ശോഭ വ്യക്തമാക്കി. അങ്ങോട്ടും ഇങ്ങോട്ടും പ്രശ്‍നമൊന്നും ഉണ്ടാകരുതെന്ന് തന്റെ കുടുംബം എത്തിയപ്പോള്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഒരു വിഷമം ഉണ്ടായിരുന്നു, ആ ബാഗേജ് ഉപേക്ഷിച്ചുപോകണം എന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ ആ വിഷമം ഇല്ലെന്നും മോഹൻലാല്‍ അന്വേഷിച്ചപ്പോള്‍ ശോഭ വ്യക്തമാക്കി. അത് പക്ഷേ തീര്‍ന്നുവെന്നും മോഹൻലാലിനോട് പറയുകയും ചെയ്‍ത ശോഭ പിന്നീട് അദ്ദേഹത്തിന്റെ മുന്നില്‍വെച്ച് തന്നെ അഖില്‍ മാരാര്‍ക്ക് ഷേയ്‍ക്ക് ഹാൻഡ് കൊടുക്കുകയും ആയിരുന്നു.

ഇത് ഒരു ഗെയിമാണെന്നും അങ്ങനെ തന്നെ കാണണമെന്നും ശോഭയോട് അച്ഛൻ വിശ്വനാഥൻ ഉപദേശിച്ചിരുന്നു. അഖില്‍ മാരാരെയാണ് ഹൗസില്‍ തനിക്ക് ഏറ്റവും ഇഷ്‍ടമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ടു പേരുടെയും ഉള്ളില്‍ ഒരു വെറുപ്പും ഉണ്ടാകരുത് എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സമാധാനമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം അഖിലിനോട് ആവശ്യപ്പെട്ടിരുന്നു.

Read More: മോഹൻലാലിന്റെ ആ ചിരിയാണ് എനിക്ക് ഏറ്റവും മനോഹരമായ നിമിഷം: റിനോഷ്

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

Latest Videos
Follow Us:
Download App:
  • android
  • ios