Asianet News MalayalamAsianet News Malayalam

ആ ആര്‍മിയും ഫാൻസുമൊന്നും എന്റേതല്ല': അഖിലിന്റെ ആദ്യ പ്രതികരണം

ബിഗ് ബോസ്  ട്രോഫി ആര്‍ക്കാണ് സമര്‍പ്പിക്കുന്നതെന്നും പറയുകയായിരുന്നു അഖില്‍.

Bigg Boss Malayalam season 5 Akhil Marars responses after title win hrk
Author
First Published Jul 2, 2023, 11:56 PM IST | Last Updated Jul 3, 2023, 12:24 AM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ അഖില്‍ വിജയിയായിരിക്കുന്നു. അത്യന്തം ആവേശകരമായ അന്തരീക്ഷത്തിലാണ് വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചത്. ഇങ്ങനെയുള്ള നേട്ടങ്ങള്‍ കാരണം ഒരിക്കലും താൻ അഹങ്കാരിയാകല്ലേ എന്നാണ് പ്രാര്‍ഥിക്കുന്നത് എന്ന് അഖില്‍ മാരാര്‍ പ്രതികരിച്ചു.  ഒരുകാലത്ത് എന്നെ ആരും മനസിലാക്കാത്തപ്പോള്‍ തന്നെ മനസ്സിലാക്കിയ എന്റെ സുഹൃത്തുക്കള്‍ക്ക് ഈ ട്രോഫി സമ്മാനിക്കുന്നുവെന്നുമായിരുന്നു അഖില്‍ മാരാരുടെ ആദ്യ പ്രതികരണം.

അഖില്‍ മാരാരുടെ വാക്കുകള്‍

ഒരുപാട് നന്ദിയും സ്‍നേഹവും. എഴുത്തച്ഛന്റെ നാല് വരികളാണ് എനിക്ക് പറയാൻ തോന്നുന്നത്. 'ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം/ വേഗേന നഷ്ടമാമായുസുമോർക്ക നീ/ ചക്ഷുഃശ്രവണഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ/ കാലാഹിനാ പരിഗ്രസ്‍തമാം ലോകവുമാലോല ചേതസാഭോഗങ്ങൾ തേടുന്നു. പൊതുവെ സ്വഭാവം കൊണ്ട് അഹങ്കാരിയായ താൻ നേട്ടംകൊണ്ട് അഹങ്കാരിയാകല്ലേ എന്ന പ്രാര്‍ഥന മാത്രം.

ഓരോ നേട്ടത്തിലും അച്ഛനോടും അമ്മയോടും തന്റെ കുടുംബത്തോടും അതിലുപരി എന്നെ ഞാനാക്കിയ എന്നെ മനസിലാക്കിയ എന്റെ സുഹൃത്തുക്കളോടും നന്ദി പറയുനനു. അവരുണ്ട് ഇവിടെ. അവര്‍ക്കുള്ളതാണ് എന്റെ ട്രോഫി. അവരാണ് എന്നെ ഇവിടെ എത്തിച്ചത്. ഒരുകാലത്ത് എന്നെ ആരും മനസിലാക്കത്തപ്പോള്‍ തന്നെ മനസ്സിലാക്കിയ തന്റെ സുഹൃത്തുക്കള്‍ക്ക് ഈ ട്രോഫി സമ്മാനിക്കുന്നതോടൊപ്പം തന്നെ എനിക്ക് വോട്ട് ചെയ്‍ത ലക്ഷോപലക്ഷം പ്രേക്ഷകര്‍.. അവര്‍ക്ക് ഈ അവസരത്തില്‍ എന്റെ ഹൃദയത്തില്‍ നിന്ന് ഒരായിരം നന്ദി അറിയിക്കുന്നു. ഇത് എനിക്ക് ബിഗ് ബോസ് പ്രേക്ഷകരുടെ ഗിഫ്റ്റ് മാത്രമാണ്. അല്ലാതെ എനിക്കുണ്ടായ ആര്‍മിയും ഫാൻസുമെന്നൊന്നും താൻ വിശ്വസിക്കുന്നില്ല. ആ ആരാധകര്‍ ഏഷ്യാനെറ്റെന്ന മഹാപ്രസ്ഥാനത്തിന്റേതും ഷോയുടേതും ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയാണ്. അതുകൊണ്ടുതന്നെ എനിക്ക് നല്‍കിയ സ്‍നേഹം ഷോയ്ക്കും അവതാരകനായ മോഹൻലാല്‍ എന്ന അതുല്യ പ്രതിഭയ്‍ക്കും ഒക്കെയുള്ളതാണ്. സ്‍നേഹത്തിന്റെ ഒരു പങ്ക് എനിക്കും. ഏതെങ്കിലും രീതിയില്‍ സന്തോഷിപ്പിക്കാൻ എനിക്ക് ഷോയിലെ മത്സാര്‍ഥി എന്ന നിലയില്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അഭിമാനം. എനിക്ക് അതിനു കഴിയാനുള്ള കാരണം തനിക്ക് ഒപ്പം ഉണ്ടായിരുന്ന ആ 21 പേരാണ്. എന്റെ നേട്ടത്തില്‍ അവരെല്ലാം അഭിമാനിക്കുന്നുവെന്ന് തതാൻ വിശ്വസിക്കുന്നു. കൊട്ടാരക്കര ഗണപതിയോട് ഒരായിരം നന്ദി.

Read More: സംഭവബഹുലം, നാടകീയം, ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ച് മോഹൻലാല്‍

മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്

Latest Videos
Follow Us:
Download App:
  • android
  • ios